കൗമാരക്കാർക്കായി ഐ.സി.പി.എഫ് ബംഗളുരു ചാപ്റ്റർ ഓൺലൈൻ ക്ലാസ്സ്‌

ബംഗളുരു: ഐ സി പി എഫ് ബംഗളുരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 12 മുതൽ 17 വയസ്സുവരെയുള്ള കൗമാരക്കാർക്കായി ഓൺലൈൻ ക്രിസ്തീയ ക്ലാസ്സ് മെയ്‌ 25 തിങ്കൾ മുതൽ 29 വെള്ളിയാഴ്ച രാവിലെ 9 മുതൽ 11 മണിവരെ നടത്തപ്പെടുന്നു.

post watermark60x60

സമൂഹത്തിൽ കൗമാരക്കാർ അനുഭവിക്കുന്ന മനസികവിഷമങ്ങൾ, പ്രശ്നപരിഹാരങ്ങൾ, സംശയങ്ങൾ, ക്രിസ്ത്രീയ ജീവിതത്തിന്റെ പ്രാധാന്യം , മാത്രമല്ല അവർ ജീവിതത്തിൽ അനുഭവിക്കുന്ന മറ്റു പ്രശ്നങ്ങളെക്കുറിച്ചും ക്രിസ്തീയ അടിസ്ഥാനത്തിൽ അവരുടേതായ രീതിയിൽ ചർച്ച ചെയ്യുകയും വിവിധ വിഷയങ്ങളിൽ പ്രഗത്ഭരായവർ ക്ലാസുകൾ നയിക്കുകയും ചെയ്യുന്നു.

മനോഹരമായ പാട്ടുകൾ, ഗെയിംസുകൾ , ആക്ടിവിറ്റികളും അതിലുപരി മനസിനെ തൊട്ടുണർത്തുന്ന സെഷനുകളും, പ്രചോദനം തരുന്ന സാക്ഷ്യങ്ങളും ഈ ക്‌ളാസ്സുകളിലൂടെ ലഭിക്കും.

Download Our Android App | iOS App

ലോകത്തിൽ എവിടെനിന്നും സൂം ആപ്ലിക്കേഷനിലൂെടെ സൗജന്യമായി ഇതിൽ പങ്കുചേരാനുള്ള അവസരം ഐ സി പി എഫ് ബാംഗ്ലൂർ മീഡിയ ടീം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

You might also like