ലേഖനം: കാണുന്ന ദൈവവും കാണാത്ത വൈറസും | പാസ്റ്റർ ഹരിഹരൻ കളമശ്ശേരി

കാണാത്ത ദൈവത്തെ ആരാധിക്കണോ എന്ന് ചോദിച്ച അനേകർ ഇന്ന് കാണാത്ത വൈറസിനെ ഭയപ്പെടുന്ന വിരോധാഭാസം. ഭൂമിയിൽ മനുഷ്യൻ്റ ദുഷ്ടത വർദ്ധിച്ചപ്പോൾ തൻ്റെ സൃഷ്ടിയെ ഉൻമൂലനം ചെയ്‌വാൻ തുനിഞ്ഞ ദൈവം. ദൈവകൃപ ലഭിച്ചവനെ കുംടുംബമായി സംരക്ഷിച്ച ദൈവത്തിന് മുന്നിൽ സകലവും നഗ്നവും മലർന്നതുമത്രെ. സകലതുമറിയുന്ന, സകലത്തെയും നിയന്ത്രിക്കുന്ന, പ്രാർത്ഥന കേൾക്കുന്നവനായ നമ്മുടെ ദൈവം ഈ മഹാമാരിയിൽ നിന്നും നമ്മെ പുറത്ത് കൊണ്ടുവരും.

ഒരൽപ്പം ശാസ്ത്രം. വൈറസുകളെ കുറിച്ച് പഠിക്കുന്ന വൈറോളജി എന്ന ശാസ്ത്രശാഖയിൽ
ലോകം ഭയപ്പെടുന്ന കൊറോണയുൾപ്പെടെയുള്ള പല വൈറസുകളുടെ നീളം 20 നാനോമീറ്റർ മുതൽ 1400 നാനോമീറ്റർ വരെ മാത്രമാണുള്ളത്. നാനോമീറ്റർ എന്നാൽ
ഒരു മീറ്ററിന്റെ നൂറ് കോടിയിലൊരുഭാഗം ഒരു ബാക്ടീരിയയുടെ നൂറിലൊരംശം മാത്രം വലിപ്പമേഒരുവൈറസിനുള്ളൂ. സാധാരണ സൂക്ഷ്മദർശിനികളിൽ കൂടി കാണാൻ സാധ്യമല്ലാത്തവ. ആദ്യത്തെ വൈറസിനെ 1899-ൽ ബെയ്ജെറിങ്ക് പുകയിലയിലെ പുകയില മൊസെയ്ക്ക് വൈറസ് കണ്ടു പിടിച്ചു. ഗവേഷകരുടെ കണക്ക് അനുസരിച്ച് ഇന്ന് ലോകത്ത് എകദേശം 5000-ന് മേൽ വൈറസുകളെ കണ്ടെത്തിയിട്ടുണ്ട്. വിശേഷതകൾ ഏറെയുണ്ട്, ഈ വൈറസുകൾക്ക്. മാനവകുലത്തെ ഭീതിയുടെ മുൾമുനയിൽ
നിർത്തുന്ന
കണ്ണും കാതുമില്ലാത്ത വെറുമൊരു ജീവി,
കണ്ണ്കൊണ്ടു കാണാൻ കഴിയാത്ത ജീവി,
പരാശ്രയമില്ലാതൊന്നിനും കഴിയാത്ത ജീവി,
മനുഷ്യകോശമില്ലാതെ ജീവിതമില്ലാത്ത ജീവി,
മനുഷ്യകോശങ്ങളിൽ മാത്രം അധികം പെരുകുന്ന ജീവി, വിശേഷണങ്ങൾ ഏറെയാണ് കൊറോണക്ക്. ജീവി സൂക്ഷ്മ ജീവിയാണെങ്കിൽ പോലും
മനുഷ്യനെ ഭീതിയുടെ മുൾമുനയിൽ നിർത്തി,
ജീവിതമാകെ വഴിമുട്ടിച്ച ജീവി, മനുഷ്യർക്ക്‌ കൊല്ലാൻ കഴിയാത്തൊരു ജീവി, ജീവനുള്ള ജീവി എന്നാൽ ജീവനില്ലാത്ത ജീവി, നഗ്നനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത ജീവി. ഈ ജീവിയെ ഒന്നു നേരിൽ കണ്ടിരുന്നെങ്കിൽ, എന്തു ചെയ്യും എന്ന് ചില കുരുന്നുകളോട് സാമൂഹിക അകലം പാലിച്ച് സംവദിച്ചപ്പോൾ കിട്ടിയ മറുപടി രസകരമായിരുന്നു. പ്രാർത്ഥിച്ച് പുറത്താക്കാം,
നമുക്കൊരു വടിയെടുത്തടിക്കാമായിരുന്നു, അല്ലെങ്കിൽ കത്തി വീശാമായിരുന്നു,
അല്ലെങ്കിൽ വെടി വെക്കാമായിരുന്നു,
അതുമല്ലെങ്കിൽ ബോംബ് എറിയാമായിരുന്നു, തുടങ്ങി നിരവധി ആശയങ്ങൾ.
പക്ഷേ തൊടാതെ, വിളിക്കാതെ, ക്ഷണിക്കാതെ കൂടെ വരാത്ത, അഭിമാനിയായ
ഈ കൊറോണ,
അത്ഭുതജീവിയാണ്.
അണുബോംബ് കയ്യിലുള്ളവർപോലും,
ഇന്നീ അണുവിനെക്കാണാതാശങ്കയിലും ഭീതിയിലും, എല്ലാം കൈപ്പിടിയിലെന്നഹങ്കരിച്ചവർപോലും, ഈ അണുവിന്റെ കാര്യത്തിൽ വിറക്കുന്നു എപ്പോൾ വന്നു
എങ്ങനെ വന്നു എവിടെ നിന്നു വന്നു കൃത്യമായി ആർക്കും ഉത്തരമില്ല.

പക്ഷേ എന്തിനു വന്നുവെന്ന് പലർക്കുമറിയാം,
ജീവിച്ചിരിക്കുന്ന മനുഷ്യരെ
നല്ലൊരു പാഠം പഠിപ്പിക്കാൻ,
ഈ പ്രപഞ്ചത്തിന്.
ഒരു സ്രഷ്ടവില്ലെന്ന് ആരും കരുതാതിരിക്കാൻ, എല്ലാവരും എല്ലാത്തിനും സ്വയം പര്യാപ്തരാണെന്ന മാനവകുലത്തിൻ്റെ
തെറ്റിദ്ധാരണ തിരുത്താൻ, കോറോണയെ നിരീക്ഷിച്ചാൽ ചില കാര്യങ്ങൾവ്യക്തമാണ്
കൊറോണ വന്നതുകൊണ്ട്
ആകാശത്തിനു പ്രശ്നമില്ല, കടലിനും കരയ്ക്കും പ്രശ്നമില്ല,
ജന്തു ജീവ ജാലങ്ങൾക്ക് പ്രശ്നമില്ല,
സസ്യമത്സ്യപക്ഷിവൃക്ഷങ്ങൾക്ക് പ്രശ്നമില്ല,
പ്രശ്നമുള്ളത് മനുഷ്യർക്ക്‌ മാത്രം.
അതെ മനുഷ്യർക്ക്‌ മാത്രം. എന്തായിരിക്കുമതിനു കാരണം. മനുഷ്യൻ സ്വയം പരിശോധന നടത്തിയാൽ കാരണങ്ങൾക്കുള്ള യോഗ്യതകൾ എറെയുണ്ട് മനുഷ്യന്, ദൈവാശ്രയമില്ലായ്മ,
മനുഷ്യന്റെ അഹങ്കാരം, അഹംഭാവം,അനീതി, ധിക്കാരം, ധൂർത്ത്, ആർഭാടം, ജാതീയത,
വിഭാഗീയത, വർഗ്ഗീയത, കൊല, കൊള്ള, കൊള്ളിവെപ്പ്, ചതി, വഞ്ചന,തട്ടിപ്പ്, വെട്ടിപ്പ്,
കുട്ടികളോടും, വൃദ്ധരോടും, സ്ത്രീകളോടും, ബലഹീനരോടുമുള്ള അതിക്രമം, ക്രൂരത,
അടിമത്തം തുടങ്ങി
മതവും, ജാതിയും, നോക്കിമനുഷ്യരെ വേർതിരിക്കൽ,
പട്ടിണി പാവങ്ങളെ പരിഗണിക്കാതിരിക്കൽ,അനാഥകൾക്ക്‌ ആശ്രയം നൽകാതിരിക്കൽ, അഗതികളെ കൈകൊള്ളാതിരിക്കൽ, മനുഷ്യൻ മനുഷ്യനെ
അടിമകളാക്കൽ, ദൈവത്തെ വിൽപ്പന ചരക്കാക്കൽ, ദൈവത്തിന് നൽകേണ്ട മഹത്വം ദൈവത്തിന് നൽകാതിരിക്കൽ,
ദൈവനാമത്തെ കളിയാക്കൽ, ധിക്കരിക്കൽ,
ദൈവത്തെ നിഷേധിക്കൽ അങ്ങനെ അങ്ങനെ
പട്ടങ്ങളും, യോഗ്യതയും ഏറെയുണ്ട് മനുഷ്യർക്ക്‌ ശിക്ഷകൾ ഏറ്റുവാങ്ങാൻ.
ഈ ഗുണഗണങ്ങളെല്ലാം മനുഷ്യർക്കു മാത്രം സ്വന്തം. അരിതരുന്നവരെ അഭിനന്ദിക്കുന്നവർ,
അരിയുടെ കതിരുണ്ടാക്കിയ ദൈവത്തെ അവഗണിക്കുന്ന, വെള്ളം കുടിച്ചാശ്വസിക്കുന്നവർ ഉറവകൾ തുറക്കുന്ന ദൈവത്തെ നിഷേധിക്കുന്ന,
ഉറക്കത്തിൽ പോലും
മരിക്കാതിരിക്കാനായ്
നമ്മുടെ ഹൃദയമിടിപ്പും ശ്വാസോശ്ചാസവുമെല്ലാംനിയന്ത്രിക്കുന്ന നമ്മെ മനോഹരമായി സൃഷ്ടിച്ച ദൈവത്തെ
ഉറക്കമുണർന്നതിനു ശേഷം ധിക്കരിക്കുന്ന ഹൃദയ കാഠിന്യമുള്ള മനുഷ്യർ വർദ്ധിക്കുന്ന വല്ലാത്തൊരു കാലഘട്ടം. ഇനിയുമുണ്ട് ചോദ്യങ്ങൾ നിരവധി സ്വയം ശോധനക്കായ്.
ചിലപ്പോൾ ചില അഭിനവഭക്ത ശിരോമണികളും, നിരീശ്വര, നിർമ്മത, മതഭൗതികവാദികളും ചോദിച്ചേക്കാം എന്നാലും ദൈവം ഇങ്ങനെ ശിക്ഷിക്കാമോ ദൈവം ഇങ്ങനെ പരീക്ഷിക്കാമോ എന്ന് ശിക്ഷിക്കുന്നതും
പരീക്ഷിക്കുന്നതും
പ്രകൃതിയാണെങ്കിലവർക്കു പ്രശ്നമില്ല. ദൈവമാകുന്നതിലാണവർക്കു ദുഃഖം. ജീവൻ, ജനനം, ജീവിതം, വായു, വെള്ളം, വെളിച്ചം എന്നിത്യാദി
ദൈവത്തിന്റെ ഔദാര്യങ്ങൾ സ്വീകരിക്കുന്നവർക്ക്. ഭക്തനായ ഇയ്യോബിൻ്റെ വാക്കുകളിൽ
ദൈവത്തിൽ നിന്ന് നൻമ കൈകൊള്ളുന്നു എങ്കിൽ തിൻമയും കൈക്കൊള്ളരുതോ എന്ന ചോദ്യം ഈ തലമുറയിൽ പരിമിതം എതു പ്രതിസന്ധി കാലഘട്ടത്തിലും ദൈവത്തോടു ചേർന്ന് നടക്കുന്ന ഒരു കൂട്ടത്തെ ദൈവം ശേഷിപ്പിക്കും.
ഈ സമയവും കടന്നു പോകും.

മനുഷ്യർ വീണ്ടും
പഴയതുപോലെയാകും
എല്ലാം അവർ മറക്കും
ധൃതിയിലവർതിരിച്ചുവരും. തിരിച്ചുവരവിൽ ദൈവിക നന്മകളും കരുതലും മറക്കരുത്. ദൈവത്തെ മറക്കുന്നവരെ വിടുവിപ്പാൻ കഴിയാത്ത വിധം കീറിക്കളയാൻ ഇടയാവാതെ, യാഥാസ്ഥാനപ്പെടാം, ദൈവകരുണക്കായ് മുഴങ്കാൽമടക്കാം ഈ മഹാമാരിയിൽ നിന്ന് കളകൾ വേർതിരിഞ്ഞ് നാം പുറത്തുവരും. പ്രത്യാശയോടെ കർത്താവിൻ്റ വരവിനെ നോക്കി പാർക്കുന്ന മണവാട്ടി സഭയുടെ വീണ്ടെടുപ്പിൻ്റ നല്ല നാളുകൾക്കായി മനസൊരുക്കത്തോടെ കാത്തിരിക്കാം. കാത്തിരിക്കുന്നവർ ഗക്തിയെ പുതുക്കും, കഴുകനെ പോലെ ചിറകടിച്ചുയരും. ദൈവം നമ്മോടു കൂടെ, നമ്മൾ അതിജീവിക്കും.

പാസ്റ്റർ ഹരിഹരൻ കളമശ്ശേരി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.