അനുസ്മരണം : ഭാരത സുവിശേഷീകരണത്തിനു കൈത്താങ്ങായി നിന്നിരുന്ന നിറദീപം; തലവടി കുഞ്ഞുമോൻ പാസ്റ്റർ | പാ. ഷാജി കോശി പ്രസിഡന്റ്‌ ഒ.പി.എ മസ്കറ്റ്

ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു എന്ന വാക്യം കുഞ്ഞുമോൻ തലവടി എന്ന പാസ്റ്റർ തോമസ് വർഗീസിന്റെ ജീവിതത്തിൽ എല്ലാ നിലയിലും അനുയോജ്യം. പടചേർത്തവനെ പ്രസാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നിൽ ഭരമേല്പിക്കപ്പെട്ട വേല തികച്ചു കർതൃസന്നിധിയിൽ ബഹുമാന്യ കർതൃദാസൻ നിത്യതയിൽ ചേർക്കപ്പെട്ടിരിക്കുന്നു. തന്നെ കുറിച്ചുള്ള വിശ്വസിസമൂഹത്തിന്റെ സാക്ഷിവാക്കുകൾ അത്ഭുതാവഹമായി എനിക്ക് തോന്നി. രാപ്പകൽ വ്യത്യാസമില്ലാതെ ആത്മരക്ഷയിലേക്ക് ജനത്തെ നയിക്കുന്നതിന് അദ്ധ്വാനിക്കുകയും ഒരു പ്രാർത്ഥന പോരാളിയായി ദൈവജനത്തിനു വേണ്ടി ഇടുവിൽ നിൽക്കുകയും ചെയ്തിരുന്ന ഈ ദൈവമനുഷ്യൻ എക്കാലത്തെയും ദൈവമക്കൾക്കു ഒരു മാതൃക ആണ്. ഭാരത സുവിശേഷികരണത്തിന് ഒരു കൈത്താങ്ങും അനേക ദൈവദാസന്മാർക്കു തണലുമായിരുന്നു.

post watermark60x60

എന്നെ അനുഗമിക്കുക എന്ന യജമാനന്റെ ആഹ്വാനം കേട്ട പലരും ഒഴിവൊഴിവുകളുടെ പട്ടികനിരത്തി രക്ഷപെട്ടപ്പോൾ സ്വമേധയാ ക്രൂശിന് ചുമൽ കൊടുത്ത കുറേനക്കാരൻ ശിമോനെയും, ക്രിസ്തുവിന്റെ ജഡം ക്രൂശിൽ തൂങ്ങികിടക്കരുത് എന്നു കണ്ടു തന്റെ കല്ലറയിൽ അടക്കം ചെയ്യാൻ ഇറങ്ങി പുറപ്പെട്ട അരുമത്യക്കാരൻ ജോസഫിനെയും ഞാൻ ഓർത്തു പോകുന്നു. ബുദ്ധിമാന്മാർ ആകാശമണ്ഡലത്തിലെ പ്രഭ പോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവർ നക്ഷത്രങ്ങളെ പോലെയും എന്നു എന്നേക്കും പ്രകാശിക്കുമല്ലോ
CFA ചർച്ചിന്റെ സ്ഥാപകനും ആയിരുന്ന ബഹുമാന്യ ദൈവദാസന്റെ ദേഹവിയോഗത്തിൽ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു. സർവ്വശ്വാസങ്ങളുടെ ദൈവം തന്റെ കുടുംബത്തെയും ദൈവ ജനത്തെയും ആശ്വസിപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

-ADVERTISEMENT-

You might also like