ഐ.പി.സി സണ്ടേസ്കൂൾ അസ്സോസിയേഷൻ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

തിരുവല്ല: ലോക്ഡൗൺ നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ ഐ.പി.സി സണ്ടേസ്കൂൾസ് അസ്സോസിയേഷൻ സണ്ടേസ്കൂളുകൾ എങ്ങനെ നടത്തണം എന്നുള്ളതിനുള്ള മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു.

രാജ്യം Covid -19 ന് എതിരെയുള്ള പോരാട്ടത്തിൽ ലോക് ഡൗൺ നീണ്ടു പോകുന്ന ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളെ വചനം പഠിപ്പിക്കുവാൻ എല്ലാ മേഖല, സെന്റർ, ലോക്കൽ പ്രവർത്തകരുടെയും കൂട്ടായ സഹകരണം ആവശ്യമാണെന്ന് ഭാരവാഹികൾ അറിയിച്ചു. ആയതിനു വേണ്ടി സണ്ടേസ്കൂൾസ് അസ്സോസിയേഷൻ കേന്ദ്രസമിതി കൈ കൊണ്ടിരിക്കുന്ന തീരുമാനം ചുവടെ കൊടുത്തിരിക്കുന്നു;

ക്ലാസ്സുകൾ നടത്തുക

എല്ലാ ആഴ്ചയും അതാത് അദ്ധ്യാപകർ തന്നെ സാധ്യമാക്കുന്ന മാധ്യമങ്ങളിലൂടെ ക്ലാസ്സുകൾ നടത്തുവാൻ ശ്രമിക്കുക. അതിനായ് Wattsap, Zoom, google Duo, ഫോൺ ആദിയായ മാധ്യമത്തിലൂടെ ക്ലാസ്സുകൾ എടുക്കുക. നൂതന മാധ്യമങ്ങൾ പരിചയമില്ലാത്തവർ സണ്ടേസ്ക്കൂൾ പ്രവർത്തകരുടെയോ, PYPA പ്രവർത്തകരുടെയോ സഹായം തേടുക. നമ്മുടെ സംസ്ഥാന PYPA നേതൃത്വം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ടെസ്റ്റ് പേപ്പർ

പഠനം വിലയിരുത്തുന്നതിനു വേണ്ടിയും, ഹാജർ ഉറപ്പാക്കുന്നതിനായും ഒരോ ആഴ്ചയും ടെസ്റ്റ് പേപ്പർ അതാത് ക്ലാസിലെ അദ്ധ്യാപകർ നടത്തുക.

കേന്ദ്രീകൃത ടെസ്റ്റ്:

ലോക്ഡൗൺ ദിനം ആരംഭിച്ചതനുസരിച്ച് പഠിപ്പിക്കാൻ കഴിയാതെ പോയ 12-ാം പാഠം മുതൽ പഠിപ്പിച്ച് തുടങ്ങുക 16-ാം പാഠം വരെ ആകുമ്പോൾ കേന്ദ്രത്തിൽ നിന്നുള്ള ചോദ്യപേപ്പർ Wattsapp വഴിയായി സോണിലും, സെന്ററിലും ലഭിക്കും. അത് അനുസരിച്ച് അഞ്ചു പാഠങ്ങളുടെ ടെസ്റ്റ് നടത്തേണ്ടതാണെന്ന് ഐ.പി.സി സണ്ടേസ്കൂൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.