“Break the Chain & Take the Prize” ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന്റെ ഓൺലൈൻ സംഗീത മത്സരം ആരംഭിച്ചു

ഒമാൻ : ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഒമാനിൽ ഉള്ള ക്രൈസ്തവർക്കായി നടത്തപ്പെടുന്ന ‘വീട്ടിലെ പാട്ടുകാർ’ ഓൺലൈൻ സംഗീത മൽസരങ്ങളുടെ ആദ്യഘട്ടം ആരംഭിച്ചു. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി മത്സരാർത്ഥികൾ അയച്ചുതന്ന വീഡിയോ ഗാനങ്ങൾ ക്രൈസ്തവ എഴുത്തുപുരയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഇന്നുമുതൽ പ്രസിദ്ധീകരിച്ചു തുടങ്ങി. മെയ് 10 വരെയാണ് ആദ്യ ഘട്ട മത്സരങ്ങൾ.

മത്സരങ്ങളിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ നടപടികളും മെയ് 8 വരെ നീട്ടിയിട്ടുണ്ട്. +96894345148 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് വ്യക്തി വിവരങ്ങൾ കൈമാറുന്നതിലൂടെ രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാമെന്ന് അധികൃതർ അറിയിച്ചു.

ജഡ്ജസിന്റെ വിലയിരുത്തലുകളും സാമൂഹിക മാധ്യമങ്ങളിലൂടെ മത്സരാർത്ഥികൾക്ക് ലഭിക്കുന്ന പിന്തുണയും ആദ്യഘട്ടങ്ങളിൽ വിധി നിർണയത്തിന് പരിഗണിക്കുന്നതാണ്. നാല് ഘട്ടങ്ങളായി നടത്തുന്ന മത്സരങ്ങളുടെ ഫൈനൽ റൗണ്ട് മെയ് 19, 20 തീയതികളിൽ നടക്കും. ക്രൈസ്തവ സംഗീത പ്രതിഭകളായ ബിനോയ് ചാക്കോ, സുനിൽ സോളമൻ, ജിജി സാം എന്നിവരാണ് ജഡ്ജിംഗ് പാനൽ.

സഭാ വ്യത്യാസം കൂടാതെ ഒമാനിലെ എല്ലാ ക്രൈസ്തവസഭകളെയും ഉൾപ്പെടുത്തി നടത്തുന്ന ഈ മത്സരത്തിന് മികച്ച പിന്തുണ ലഭിച്ചു വരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading