ലേഖനം: നാം അവൻ മുൻപാകെ നഗ്നരാകുന്നു | ബ്ലെസ്സൺ ജോൺ

പലപ്പോഴും നമ്മുക്ക് നമ്മെ തന്നെ
വേണ്ടും വിധം മനസ്സിലാക്കുവാൻ കഴിയാതെ പോകുന്നു.നാം ജീവിക്കുന്ന ചുറ്റുപാട് അപ്രകാരം ആകുന്നു, അല്ലെങ്കിൽ അതിനർത്ഥമില്ല എന്ന് തോന്നുംവിധം സാഹചര്യങ്ങൾ, ചുറ്റുപാടുകൾ മനുഷ്യനെ മാറ്റിയെടുക്കുന്നു.ബലൂൺ പോലെ വീർപ്പിച്ചു കെട്ടി എപ്പോൾ വേണമെങ്കിലും പൊട്ടുകയും അവിടെ തീരുകയും ചെയ്യാവുന്നതാണ് മനുഷ്യന്റെ അസ്ഥിത്വം.
താനായിരിക്കുന്നതിലും അപ്പുറമായി തന്നെ ഉയർത്തിക്കാട്ടുക ഇന്നൊരു സ്വഭാവമായിരിക്കുന്നു.മനുഷ്യന്റെ ഈ ബലഹീനതയിന്നു പല തുറകളിൽ ചൂഷണത്തിന് വിധേയം ആയി കൊണ്ടിരിക്കുകയാണ് .

post watermark60x60

സോഷ്യൽ മീഡിയകൾ,
മനുഷ്യന്റെ ബലഹീനതയെ തിരിച്ചറിഞ്ഞു കച്ചവടം ചെയ്യുന്ന ഒരു മീഡിയ ആണ് സോഷ്യൽ മീഡിയ.
ഇന്ന് ഒരു വീട്ടിൽ വസിക്കുന്നവർ പോലും പരസ്പരം സംസാരിക്കുന്നതു ഇത്തരം മീഡിയകളിലൂടെയാണ് .
ഇരിക്കുന്നതും ചിരിക്കുന്നതും എല്ലാം ഫേസ്ബുക്കിൽ പങ്ക് വയ്ക്കുന്നതു,
തനിക്കൊരു കുറവുമില്ല എന്ന് സ്വയം ബോധ്യപ്പെടുത്താൻ മനുഷ്യൻ കണ്ടുപിടിച്ച വഴിയാണ്‌ ,അതിൽ സായുജ്യമടയലാണ്.

ഇനിയും ജീവിത രീതികളിലേക്ക് എത്തിനോക്കുകയാണെങ്കിൽ ബാങ്കുകൾക്ക് എഴുതികൊടുത്തിരിക്കുന്ന വ്യക്തിതങ്ങളാണ് പലതും.
എന്തിനും ഏതിനും വളരെ എളുപ്പത്തിൽ വായ്പകൾ ലഭ്യമാക്കി മനുഷ്യന് ഉള്ളിൽ ഉറങ്ങി കിടന്ന ബലഹീനതകളെ ഉണർത്തി ബാങ്കുകൾ നിരന്നു .യാഥാർഥ്യത്തിൽ നിന്നും വ്യത്യസ്തമായ ഒരു സമൂഹത്തെ സൃഷ്ടിച്ചു. ഈ കൂട്ടർ ലോകത്തിനു മുൻപിൽ മാന്യരും ബഹുമാന്യരും ഒക്കെയും ആയി വായ്പകൾക്ക്
മേൽ വായ്പകളാൽ സ്വപ്‌നങ്ങൾ
മെനഞ്ഞാടി .
എന്നാൽ ഈവിധം വേഷം കെട്ടി കെട്ടി അസ്ഥിത്വം മറന്ന മനുഷ്യൻ ദൈവത്തിന്റെ മുൻപിലും വേഷം കെട്ടാൻ തുടങ്ങി.സർവ്വ
ശക്തനും , സർവ്വവ്യാപിയുമായ ദൈവത്തിന്റെ മുൻപിൽ ഉഗ്രവേഷങ്ങൾ കെട്ടി തകർത്താടി.

Download Our Android App | iOS App

മനുഷ്യന് അന്നും ഇന്നും പറ്റിയ തെറ്റ് ചുറ്റുപാടുകൾക്കു അനുസൃതമായി താൻ കെട്ടിയ വേഷങ്ങളാണ്.

☆ഉല്പത്തി3:9 യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.
☆3:10 തോട്ടത്തിൽ നിന്റെ ഒച്ച കേട്ടിട്ടു ഞാൻ നഗ്നനാകകൊണ്ടു ഭയപ്പെട്ടു ഒളിച്ചു എന്നു അവൻ പറഞ്ഞു.

ദൈവത്തിന്റെ വിളിയുടെ മുൻപിൽ നമ്മുടെ നഗ്നത പുറത്തു വരും. ഓടി ഒളിക്കുവാൻ നമ്മുക്കിനിയാവില്ല.

☆എബ്രായർ 4:13 അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളതു.

വൈകിയിട്ടില്ല ഒരു തിരിച്ചു വരവിനു,ഏദനിൽ തുറന്ന കണ്ണിന്റെ കാഴ്ചകൾ വൈകൃതങ്ങളാണ് എന്ന്
തിരിച്ചറിയുന്നുവെങ്കിൽ,അത് ഈ ലോകത്തിന്റെ ഭംഗിയാണെന്നും ക്ഷണികമാണെന്നും കാറ്റ് അതിൽ അടിക്കുമ്പോൾ അതില്ലാതെ പോകുമെന്നും തിരിച്ചറിയുന്നുവെങ്കിൽ
അസ്തിത്വത്തിലേക്കു തിരിച്ചു വരാം.
ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം നമ്മുക്ക് പങ്കിട്ട വിശ്വാസം ഹേതു
ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവാൻ ഒരുങ്ങേടത്തുണ്ട് .

അവൻ അവന്റെ സ്വരൂപത്തിൽ
നമ്മെ സൃഷ്ടിച്ചു . അതാകുന്നു നമ്മുടെ അസ്ഥിത്വം .നമ്മുടെ വേഷങ്ങൾ എല്ലാം അഴിച്ചു വയ്ച്ചു, അസ്ഥിത്വത്തിലേക്കു മടങ്ങാം അവിടെ ഒരു അനുഗ്രഹം ഉണ്ട് .
സൃഷ്‌ടിച്ച നാളിൽ അവൻ അവരെഅനുഗ്രഹിച്ചു .
സർവ്വ ശക്തന്റെ അനുഗ്രഹം ആകട്ടെ നമ്മുടെ ആലങ്കാരം. നമ്മുക്ക് മടങ്ങാം ആ
അസ്ഥിത്വത്തിലേക്കു.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

You might also like