ശുഭദിന സന്ദേശം : പ്രിയൻ്റെ പാട്ട് പ്രിയയുടെ പാട്ട് | ഡോ.സാബു പോൾ

”ഞാൻ എന്റെ പ്രിയതമന്നു അവന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചു എന്റെ പ്രിയന്റെ പാട്ടുപാടും; ”(യെശ.5:1).

post watermark60x60

ഒരേ മുന്തിരിത്തോട്ടത്തെക്കുറിച്ച് വ്യത്യസ്ത പാട്ടുകൾ……

ആ മുന്തിരിത്തോട്ടം യാഥാർത്ഥ്യമാക്കാൻ അശ്രാന്തപരിശ്രമം നടത്തിയ പ്രിയൻ പാടിയതും(യെശ.5: 1-6), ആ മുന്തിരിത്തോട്ടമായ യിസ്രായേൽ പാടിയതും(സങ്കീ.80:8-16). രണ്ടു പേരും വ്യത്യസ്ത വീക്ഷണകോണിലൂടെയാണ് ഒരേ പ്രശ്നത്തെ കാണുന്നത്.

Download Our Android App | iOS App

ഇന്ന് യിസ്രായേലിൻ്റെ സ്ഥാനത്ത് ദൈവസഭയാണ്. പക്ഷേ, പാട്ടിൽ വലിയ വ്യത്യാസമൊന്നുമില്ല…..

പ്രിയയുടെ പാട്ട്

…അങ്ങല്ലേ ഞങ്ങളെ തിരഞ്ഞെടുത്തത്?
…ഇത്രത്തോളം കൊണ്ടുവന്നതും അവിടുന്നല്ലേ?
…ഞങ്ങളെ അനുഗ്രഹിച്ചതും വളർത്തിയതും അവിടുന്നല്ലേ?
…അടിമകളായിരുന്ന, പരദേശികളായിരുന്ന, ഞങ്ങൾക്ക് സ്വന്തമായി സ്ഥലവും തട്ടിട്ട വീടുകളും തന്നത് അങ്ങല്ലേ?
…എന്നിട്ടും *എന്തേ* കർത്താവേ *ഞങ്ങളുടെ വേലി പൊളിച്ചു കളഞ്ഞു?*

പ്രിയൻ്റെ പാട്ട്

…നിങ്ങൾ പാടിയതെല്ലാം ശരിയാണ്.
…ഞാനാണ് നിങ്ങളെ വിളിച്ചതും വേർതിരിച്ചതും അനുഗ്രഹിച്ചതും.
…അതെല്ലാം എന്തിനായിരുന്നു?
…നിഴൽ കൊണ്ട് പർവ്വതങ്ങൾ മൂടാനായിരുന്നില്ല!
…കൊമ്പുകളെ സമുദ്രം വരെ നീട്ടാനായിരുന്നില്ല!

നല്ല മുന്തിരി കായ്ക്കാനായിരുന്നു……!

ആധുനീക പ്രഭാഷകർ അധികവും പ്രിയയുടെ ഭാഗത്താണ്. ദൈവത്തിൻ്റെ ഭാഗത്തുനിന്ന് അവിടുത്തെ വക്താക്കളായി സംസാരിക്കേണ്ട പ്രവാചകന്മാരും….
അവരെന്താണ് പറയുന്നത്….?
”ഓ, ദൈവപൈതലേ, നിന്നെ അവൻ കൊണ്ടുവന്നത് അനുഗ്രഹിക്കാനാണ്….”

ദൈവം പറയുന്നു:
“അല്ല! നല്ല ഫലം കായ്ക്കാനാണ്…”

പ്രിയ ദൈവമക്കളേ,
പ്രാർത്ഥനാമുറിയിൽ എന്നെങ്കിലും ദൈവത്തിൻ്റെ കാഴ്ചപ്പാടിൽ നമ്മുടെ പ്രശ്നങ്ങളെ നോക്കിയിട്ടുണ്ടോ….?
അങ്ങനെ നോക്കിയാൽ പതം പറച്ചിലും കുറ്റം ചുമത്തലും ന്യായീകരണവും മാറിപ്പോകും……
അനുതാപം വെളിപ്പെടും……
കാരണം, നമ്മിലാണ് കുറവുകൾ…..
അവിടുന്ന് നല്ലവനും നീതിമാനുമായ ദൈവമാണ്…..

ഇന്നേ ദിവസം എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

ഡോ.സാബു പോൾ

-ADVERTISEMENT-

You might also like