നിരൂപണം: ട്രാൻസിലെ ‘നാല്’ പൊരുത്തക്കേടുകൾ | ആഷേർ മാത്യു

റിത്തണുത്ത വിഷയമാണെങ്കിലും ‘ട്രാൻസ്’ എന്ന സിനിമയിലെ ചില കാര്യങ്ങൾ കൂടെ ശ്രദ്ധിക്കുന്നത് നല്ലതാണ്. സിനിമയിൽ ചൂണ്ടിക്കാണിക്കുന്നത് പെന്തക്കോസ്ത് സമൂഹത്തെയാണ് എന്നത് തെറ്റിദ്ധാരണയാണ്. കാരണങ്ങൾ;

post watermark60x60

1) രോഗം മാറാനുള്ള എണ്ണ, തൈലം, കൃപാസനം പത്രം തുടങ്ങിയ യാതൊരു പരിപാടികളും പെന്തകൊസ്തിൽ ഇല്ല. സിനിമയിലെ വിനായകൻ്റെ വേഷവും പെന്തക്കോസ്തും തമ്മിൽ യാതൊരു ബന്ധവുമില്ല. മരുന്ന് ഉപയോഗിക്കരുത് എന്നത് പെന്തക്കോസ്തിൻ്റെ ഉപദേശമല്ല.

2) ഫഹദ് ഫാസിലിൻറെ നായകവേഷത്തിൽ പല സീനുകളിലും തൻ്റെ ഷർട്ടിൽ കുരിശിൻറെ രൂപം കാണാം. ഈ പതിവും പെന്തക്കോസ്തിൽ ഇല്ല.

Download Our Android App | iOS App

3) എവിടെനിന്നെങ്കിലും ഓടിവന്ന് ശുശ്രൂഷ ചെയ്യുന്ന പൊതു ശുശ്രൂഷകർ ഉണ്ടെങ്കിലും അംഗീകരിക്കപ്പെട്ട സഭകളെല്ലാം തന്നെ കൃത്യമായ വേദപഠനം അടിസ്ഥാനപരമായ മാനദണ്ഡമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസം ഇല്ലാതിരുന്ന പഴയ തലമുറയിലെ കാര്യമല്ല. ഇപ്പോഴത്തെ സ്ഥിതി ആണ് പറഞ്ഞത്.

4) ഹെവൻലി ഫീസ്റ്റ് തങ്കു ബ്രദർ, സജിത്ത് കണ്ണൂർ തുടങ്ങിയവയെല്ലാം തന്നെ പെന്തകോസ്ത് അല്ല എന്ന് മനസ്സിലാക്കുന്നത് നല്ലതാണ്. ഇവരൊക്കെ സ്വതന്ത്രമായി പ്രവർത്തിക്കുന്നവരാണ്. പാസ്റ്റർ എന്നതിന് പകരം ബ്രദർ, പ്രോഫെറ്റ്, ഇവാഞ്ചെലിസ്റ്റ് എന്നൊക്കെയാണ് ഇവർ അറിയപ്പെടുന്നതും.

ആരുടെയെങ്കിലും മനസ്സിൽ തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് മാറാൻ വേണ്ടി മാത്രമാണ് ഈ പോസ്റ്റ്.

സിനിമയിൽ കാണുന്ന പെന്തക്കോസ്ത് അല്ല യഥാർത്ഥ പെന്തക്കോസ്ത്.
അത് അനുഭവിച്ചറിയുക തന്നെ വേണം.

NB : പെന്തക്കോസ്തിനെ മലിനമാക്കുന്ന മറ്റ് അനേകം കാര്യങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും വിമർശനമായി ഉയർത്താൻ കഴിയാതെ പോയത് സംവിധായകൻ്റെയും തിരക്കഥാകൃത്തിൻ്റെയും ബലഹീനതയായി മാത്രം കാണുന്നു. പക്ഷേ ആ വിമർശനങ്ങൾ അതിലും നന്നായി പെന്തക്കോസ്തിനുള്ളിൽ തന്നെ നടക്കുന്നുമുണ്ട്.
ആഷേർ മാത്യു

-ADVERTISEMENT-

You might also like