നാഷണൽ പാസ്റ്റേഴ്‌സ് പ്രെയർ ഫെലോഷിപ്പിന്റെ വാർഷിക കൺവൻഷൻ ഡൽഹിയിൽ

ഡൽഹി: നാഷണൽ പാസ്റ്റേഴ്‌സ് പ്രെയർ ഫെലോഷിപ്പ് 15- മത് വാർഷിക കൺവൻഷനും കുടുംബ സംഗമവും “ഗുഡ്ന്യൂസ് 2020” ഏപ്രിൽ 4, 5 തീയതികളിൽ ഡൽഹി ടാഗോർ ഗാർഡനിലുള്ള എം.സി.ഡി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. റവ എൻ.എ ഫിലിപ്പ് യോഗം ഉദ്‌ഘാടനം ചെയ്യും. വൈകിട്ട് 6 ന് സുവിശേഷ യോഗങ്ങൾ നടക്കും.

post watermark60x60

റവ ഡോ ആർ എബ്രഹാം, പാസ്റ്റർ കെ.പി ജോസ് വേങ്ങൂർ, പാസ്റ്റർ സാമുവേൽ എം.തോമസ് അബുദാബി എന്നിവർ പ്രസംഗിക്കും.
ഏപ്രിൽ 4 ശനിയാഴ്ച രാവിലെ 9.30 ന് ശുശ്രൂഷകന്മാരുടെ കുടുംബ സംഗമവും ഞായറാഴ്ച്ച രാവിലെ 9 ന് സംയുക്ത ആരാധനയും നടക്കും. റവ ഡോ വര്‍ഗീസ് തോമസ്, റവ സോളമൻ കിങ്, റവ ജോൺ എം ഫിലിപ്പ്, റവ സാമുവേൽ മസ്സി എന്നിവർ അതിഥികളായി പങ്കെടുക്കും.

-ADVERTISEMENT-

You might also like