ഐ.പി.സി ആലത്തൂർ സെന്റർ കൺവൻഷൻ ഫെബ്രുവരി 20 മുതൽ

വടക്കഞ്ചേരി: ഐ.പി.സി ആലത്തൂർ സെന്റർ കൺവൻഷൻ(കരിസ്മ 2020)ഫെബ്രുവരി 20 മുതൽ 23 വരെ നടത്തപ്പെടുന്നു.എല്ലാ ദിവസവും 6 മണിമുതൽ 9 വരെ വടക്കഞ്ചേരി ശെൽവം ആഡിറ്റോറിയത്തിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്. ആലത്തൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യുന്ന യോഗങ്ങളിൽ പാസ്റ്റർ കെ.ജോയ്, പാസ്റ്റർ അരവിന്ദ് മോഹൻ, പാസ്റ്റർ ഷിബിൻ സാമുവേൽ, പാസ്റ്റർ ബെൻസ് മാമൻ, റീജ ബിജു എന്നിവർ ദൈവവചനം സംസാരിക്കും. ജോയിമോന്റെ(തിരുവനന്തപുരം)നേതൃത്തിലുള്ള സംഗീത ട്രൂപ്പ്‌, ആലത്തൂർ സെന്റർ ക്വയറുമായി ചേർന്ന് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.

Download Our Android App | iOS App

വെള്ളിയാഴ്ച(21-2-20)പകൽ 9:30 മുതൽ 1 മണിവരെ പവർകോൺഫ്രൻസും, ഉച്ചകഴിഞ്ഞ് 2 മണിമുതൽ 4 വരെ മിഷണറി സമ്മേളനവും, ശനിയാഴ്ച(21-2-20)രാവിലെ ഉണർവ്യോഗവും, ഉച്ചകഴിഞ്ഞ് സഹോദരി സമ്മേളനവും, ഞാറാഴ്ച ഉച്ചകഴിഞ്ഞ് പി.വൈ.പി.എ & സണ്ടേസ്കൂൾ വാർഷികവും കൺവെൻഷനോടനുബന്ധിച്ചു നടക്കും. ഞാറാഴ്ച്ച നടക്കുന്ന സഭായോഗത്തിൽ പാസ്റ്റർ എം.വി മത്തായി, പാസ്റ്റർ ജോർജ് എൻ. എബ്രഹാം, പാസ്റ്റർ സ്റ്റീഫൻ മാത്യു എന്നിവർ ദൈവവചനം സംസാരിക്കും.

-ADVERTISEMENT-

You might also like
Comments
Loading...