എക്സാം പ്രീപറേഷൻ സെമിനാർ 2020

ഷാർജ: ചർച്ച്‌ ഓഫ് ഗോഡ് യു.എ.ഇ, വൈ. പി. ഇ യുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പരീക്ഷയെ നേരിടേണ്ട വിധങ്ങളെക്കുറിച്ചും പരീക്ഷയ്ക്ക് വേണ്ടി തയ്യാർ എടുക്കേണ്ട വിധങ്ങളെ പറ്റിയും സെമിനാർ നടത്തപ്പെടുന്നു.
ചർച്ച് ഓഫ് ഗോഡ് ഷാർജ റീജിയണിന്റെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം 9 മണിക്ക് ഷാർജ വർഷിപ്പ് സെന്ററിൽ വെച്ചു നടത്തപ്പെടും. പഠനവും ആത്മീയതയും എങ്ങനെ ഒരുമിച്ചു മുന്നോട്ടു കൊണ്ട് പോകാം എന്നതിനെ പറ്റി ബോധവൽക്കരണം നടത്തുന്ന ഈ സെമിനാർ ചർച്ച് ഓഫ് ഗോഡ് നാഷണൽ ഓവര്സീർ റവ.ഡോ കെ. ഓ മാത്യു ഉദ്ഘാടനം ചെയ്യും .

ചർച്ച് ഓഫ് ഗോഡ് നാഷണൽ ട്രഷറർ പാസ്റ്റർ. ജോർജ് ടൈറ്റസ് ( സാം അടൂർ ) ക്ലാസ്സ്‌ നയിക്കും.
പ്രസ്തുത മീറ്റിംഗിൽ ഷാർജ വൈ.പി. ഇ റീജിയൺ കോ-ഓർഡിനേറ്റർ ആയ ബെൻസൺ ലൂക്കോസ് അധ്യക്ഷത വഹിക്കും എന്ന് വൈ. പി. ഇ യൂ.എ. ഇ ഡയറക്ടർ ആയ പാസ്റ്റർ. ഫെബിൻ മാത്യൂ നാഷണൽ സെക്രട്ടറി ആയ പാസ്റ്റർ. ഡെൻസൺ ജോസഫ് നെടിയവിള എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.