എക്സൽ വിബിഎസിന്റെ 2020ലെ മാസ്റ്റേഴ്സ് ട്രെയിനിങ് നാളെ മുതൽ

തിരുവല്ല: കുഞ്ഞുങ്ങളുടേയും യുവജനങ്ങളുടേയും ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ മിനിസ്ട്രീസിന്റെ എക്സൽ വിബിഎസ് 2020ലെ മാസ്റ്റേഴ്സ് ട്രെയിനിങ് നാളെ മുതൽ കുന്നന്താനം
സെഹിയോൻ ക്യാമ്പ് സെൻററിൽ നടക്കും. റവ. തോമസ് എം പുളുവേലിൽ ഉത്‌ഘാടനം ചെയ്യും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി നിന്നുള്ള 100-ൽ അധികം പേർ പങ്കെടുക്കും. J2020 എന്ന ചിന്താവിഷയത്തെ ആസ്പതമാക്കിയുള്ള അഭിനയ ഗാനങ്ങളും, ഗെയിമുകളും, പാഠഭാഗങ്ങളും തയ്യാറായിക്കഴിഞ്ഞു.

Download Our Android App | iOS App

ബിനു വടശ്ശേരിക്കര,
അനിൽ ഇലന്തൂർ എന്നിവർ നേതൃത്വം നൽകും. ഷിബു കെ ജോൺ, ജോബി കെസി, ഗ്ലാഡ്സൺ ജെയിംസ്, ബ്ലസൻ പി ജോൺ, കിരൺ കുമാർ,
ബെൻസൻ വർഗീസ് തോട്ടഭാഗം, സ്റ്റാൻലി റാന്നി, ഡെന്നി ജോൺ, സുമേഷ് സുകുമാരൻ, പ്രീതി ബിനു, ജിൻസി അനിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും.
ഈ വർഷം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു, മറാത്തി, ഒറിയ, കന്നഡ ഭാഷകളിൽ വിബിഎസും ടീൻസ് ക്യാമ്പും നടക്കും.

-ADVERTISEMENT-

You might also like
Comments
Loading...