ലേഖനം: ഈ നിമിഷവും കടന്നു പോകും |അമൽ മാത്യു

ജീവിതത്തിൽ പല വിധത്തിലുള്ള പ്രയാസങ്ങളും പ്രതിസന്ധികളും പ്രതികൂലങ്ങളും ഒക്കെ വന്ന അവസരത്തിൽ ഞാൻ സ്വയം ആശ്വസിച്ചിട്ടുള്ള ഒരു വാക്കാണിത്. ആ സമയങ്ങളിൽ ഇങ്ങനെ ചിന്തിക്കുമ്പോൾ കിട്ടുന്ന സമാധാനം, അത് വളരെ വലിയതാണ്.

നിങ്ങളിൽ പലരും വിവിധ പ്രതിസന്ധികളിൽ കൂടിയായിരിക്കും കടന്നുപോകുന്നത്. ആ സന്ദർഭങ്ങളിൽ തകർന്നു പോകാതെ ദൈവത്തിൽ ആശ്രയിച്ചു പോകുവാൻ ഇടയാകണം. ദൈവ മക്കളെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരെക്കാൾ പ്രശ്നങ്ങൾ വളരെ അധികമായിരിക്കും. പലപ്പോഴും ഞാൻ ചിന്തിച്ചു പോയിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ പ്രയാസങ്ങൾ ജീവിതത്തിൽ ഉണ്ടാകുന്നതെന്ന്. ഒരുപക്ഷേ അയൽക്കാരനായ കുമാറിനും മുഹമ്മദ്കുട്ടിക്കും നമ്മുടെ പകുതി പ്രശ്നങ്ങൾ പോലും കാണണമെന്നില്ല. അപ്പോൾ സ്വാഭാവികമായിട്ടും നമ്മളിൽ വേദനയും പ്രത്യാശ കുറവുവും സംഭവിക്കാം. എന്നാൽ അതിനെ എങ്ങനെ തരണം ചെയ്യുന്നു എന്നുള്ളതാണ് കാര്യം

ചുറ്റുമുള്ളവർ ഒരുപക്ഷേ വേദനിപ്പിച്ചെക്കാം, നിന്ദ വാക്കുകൾ പറഞ്ഞെക്കാം, ഈയ്യോബിന്റെ ഭാര്യയെ പോലെ ദൈവത്തെ മറന്നു കള എന്ന് പറയുന്നവർ വരെ നമ്മുടെ സമൂഹത്തിൽ നമുക്ക് ചുറ്റുമുണ്ട് (വിശ്വാസികൾ പോലും). ചിലർ നമ്മൾ മനസ്സിൽ പോലും നിരൂപിക്കാത്ത കാര്യങ്ങൾ പറയും, നിങ്ങൾ അങ്ങനെയാണ്, ദൈവത്തിൽ നിന്ന് ഒരുപാട് അകന്നു പോയി പോയി, ദൈവത്തോട് അനീതി കാണിച്ചു, നീ പാപിയാണ്, ദൈവം തന്ന ശിക്ഷയാണിത് അങ്ങനെ പല കാര്യങ്ങൾ.

പക്ഷേ, ഞാൻ മനസ്സിലാക്കിയിടത്തോളം ദൈവത്തോട് കൂടുതൽ അടുത്തു നിന്നിട്ട് ഉള്ളവർക്കാണ് പ്രയാസങ്ങളും ഉണ്ടാകുന്നത്. അത് നീ പാപി ആയതുകൊണ്ടും വിശ്വാസമില്ലാത്തത് കൊണ്ടും മാത്രമല്ല, മറിച്ച് ദൈവം നിന്നെ സ്നേഹിക്കുന്നത് കൊണ്ടാണ്. ഒരുപക്ഷേ ദൈവം തന്റെ സ്നേഹം അളക്കുക ആയിരിക്കാം. അതിനാൽ പ്രയാസങ്ങളും പ്രതികൂലങ്ങളും വരുമ്പോൾ ഈ നിമിഷവും കടന്നു പോകും എന്ന് ചിന്തിച്ചു സന്തോഷത്തോടെ മുന്നോട്ടു പോകുവാൻ മാത്രമല്ല ചില സന്തോഷങ്ങൾ ജീവിതത്തിൽ വരുമ്പോൾ ഈ നിമിഷവും കടന്നു പോകും എന്ന് ചിന്തിച്ചു നിഗളികളായി തീരാതെ ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടു പോകുവാൻ ദൈവം കൃപ തരട്ടെ

നിത്യതേജസ്സിൻ ഘനം ഓർത്തിടുമ്പോൾ നൊടി നേരത്തേക്കുള്ള കഷ്ടങ്ങൾ സാരമില്ല എന്നു എണ്ണുവാൻ നമ്മളെ ഓരോരുത്തരെയും ദൈവം ശക്തീകരിക്കുമാറാകട്ടെ

അമൽ മാത്യു

-Advertisement-

You might also like
Comments
Loading...