ലേഖനം: ഞാനെന്ന മഹാൻ | ബ്ലെസ്സൺ ജോൺ

അഹങ്കരത്തിന്റെയും, അഹമതിയുടെയും,അസൂയയുടെയും, പകയുടെയും ഒക്കെയും തലകെട്ടാണ്
ഞാനെന്ന മഹാൻ. സത്യത്തിൽ ഒരു മനുഷ്യന്റെ വളർച്ചയെ മുരടിപ്പിക്കുന്ന ഒന്നാണ് ഞാനെന്ന ഭാവം അല്ലെങ്കിൽ ഞാനെന്ന മഹാൻ. എന്നിരുന്നാൽ പോലും ചുറ്റുമുള്ള സാഹചര്യങ്ങളെ വരുതിയിൽ നിറുത്തി മനുഷ്യ മനസ്സ് കെട്ടിപ്പടുക്കുന്ന തന്റെ സാമ്രാജ്യമാണ് ഞാനെന്ന ഭാവം അവിടെ ഞാനെന്ന മഹാൻ രാജാവായി വിരാജിക്കുന്നു.
മുൻപോട്ടു ഉള്ളതായ കാഴ്ചപ്പാടുകളിൽ ആ വ്യക്തി വ്യത്യസ്തനാകുന്നു. തന്റെ മനോഭാവത്തിൽ നിന്ന് പുറത്തു
വരുന്ന കോമാളിത്തമാണ് പുച്ഛമായും പരിഹാസവുമയായി മറ്റും പുറത്തുവിട്ടു സ്വയം സായുജ്യമടയപ്പെടുന്നത്.

മനുഷ്യ മനസ്സ് പരിധികൾക്കുള്ളിൽ
മനുഷ്യന് ഒരുക്കുന്ന തടവറയാണ് ഞാനെന്ന ഭാവം.സ്വയത്തിൽ ഉള്ള ബലത്തിലും വിശ്വാസത്തിലും
അത് ശക്തിപ്പെടുന്നു.എങ്കിലും പരിധികളിൽ ക്രമീകരിച്ചതിനാൽ
കുറവുകൾ കാണാൻ കഴിയാതെ പോകുന്നു.
കുറവുകൾ മനസ്സിലാക്കുന്നത് വഴി
കുറവുകളെ ക്രമീകരിച്ചു മുന്നേറാൻ കഴിയും .സ്വന്തകുറവുകളെ കാണുന്ന വ്യക്തി ഒരു വിജയമാകുന്നു എന്നാൽ സ്വന്തം കുറവുകളെ കാണാത്ത വ്യക്തി ഒരു പരാജയമാകുന്നു .
ഇന്ന് ദൈവജനത്തിനു നഷ്ടമായോ എന്ന് ചിന്തിക്കേണ്ട ഒരു വിഷയമാണിത് .
ഒരു പരാജയത്തിനല്ല ദൈവം നമ്മെ വിളിച്ചത് . വചനഭാഗത്തു ഇപ്രകാരം കാണുന്നു.

■ഫിലിപ്പിയർ 2:3 ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ.
■2:4 ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം.

ഈ വാക്യങ്ങളിൽ നിന്ന് വായിച്ചെടുക്കാവുന്ന മറ്റൊരു അർത്ഥം , ഓരോരുത്തൻ തന്റെ കുറവ് മറ്റുള്ളവനിൽ ഉള്ള ഗുണത്തിൽ നിന്നും മനസ്സിലാക്കേണം എന്ന് കൂടിയാകുന്നു .അവന്റെ നന്മയെ അംഗീകരിക്കേണം അതവന് പ്രചോദനം ആകും അപ്രകാരം അവന്റെ ഗുണത്തിൽ നിന്നും നിന്റെ
കുറവുകളെ മനസ്സിലാക്കുമെങ്കിൽ
ഒരു ക്രമീകരണം ഉണ്ട് ജീവിതത്തിനു .
അത് വിജയകരമായ ഒരു ജീവിതത്തിനു വഴി തുറക്കും .

പരിധികൾ വയ്ക്കാതെ നാം നമ്മെ മനസ്സിലാക്കുമ്പോൾ മാത്രമേ നമ്മുടെ കുറവുകൾ കാണുവാൻ കഴിയു .
പരിധിക്കുള്ളിൽ നിൽക്കുമ്പോൾ ഒരു പക്ഷെ എല്ലാം തികഞ്ഞവനാകാം.
എന്നാൽ പരിധി യഥാർത്ഥമായി കുറവുകളെ മറച്ചു വയ്ച്ചു വലിയ പരാജയത്തിലേക്ക് നയിക്കും .

ഇന്ന് നടക്കുന്ന വെല്ലുവിളികളും, പരിഹാസങ്ങളും ,പഴികളും ,പകകളും എല്ലാം തന്നെ പരിധിക്കുള്ളിൽ തങ്ങളുടെ ലോകം ക്രമീകരിച്ചവരുടെ കോമാളിത്തം മാത്രമാണ് .

പരിധിക്കു പുറത്തു കാര്യങ്ങളെ മനസ്സിലാക്കുന്നവന് മുൻപിൽ ഒരു വിജയമുണ്ട് മറ്റുള്ളവരുടെ ഗുണം അനൗഷിക്കാനും മറ്റുള്ളവരെ ശ്രെഷ്ഠന്മാരായി എണ്ണാനും
എല്ലാം അവനു കഴിയും കാരണം
പരിധിക്കു പുറത്തു തന്റെ
കുറവുകളെ തന്നെയാണ് അവൻ അനൗഷിക്കുന്നതു.

ഒരു പരിധിയാണ് നാം എന്തൊക്കെയോ ആണെന്നുള്ള
ചിന്തയിലേക്ക് നയിക്കുന്നത്.
ആ പരിധിക്കു പുറത്തു അനേകം കുറവുകൾ ഉള്ളവരാണ് നാം.
പരിധിക്കു പുറത്തു വന്നാൽ നാം സ്വതന്ത്രനായി ജീവിത വിജയം കൈവരിക്കുന്നു. ഞാനെന്ന മഹാൻ ഒരു കോമാളി മാത്രമാണ്.
ഒരു മിഥ്യ പ്രതലത്തിൽ നിന്ന് വേഷം കെട്ടി ആടുന്ന കോമാളി.

ബ്ലെസ്സൺ ജോൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.