ലേഖനം: പ്രയോജനമുള്ള നല്ല പാത്രങ്ങളാകാം | ജിജോ പുനലൂര്‍

ഒട്ടേറെ കഥാപാത്രങ്ങള്‍ വേദപുസ്തകത്തില്‍ കാണാന്‍ കഴിയുന്നുണ്ട്. കുശവന്റെ വീടും ആ ചീത്തയായിപ്പോയ പാത്രവും നമുക്ക് നല്‍കുന്നത് പുതിയൊരു ഊര്‍ജമാണ്.
‍ പ്രവാചകനായ യിരെമ്യാവിനെ ദൈവം അയച്ചത് കുശവന്റെ വീട്ടിലേക്കാണ്. മനോഹരമായ പാത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കുന്ന ആ വ്യക്തിയുടെ കരവിരുത് അവിടെ കാണാന്‍ കഴിയും. അയാള്‍ നിര്‍മ്മിച്ചുണ്ടാക്കിയ മനോഹരമായ പാത്രങ്ങള്‍ പലതും അവിടുണ്ടാകാം. എന്നാല്‍, ദൈവം തന്‍റെ പ്രവാചകനോട് സംസാരിച്ചത് നിര്‍മാണം പൂര്‍ത്തിയായ പാത്രങ്ങളെക്കുറിച്ചു ആയിരുന്നില്ല. പകരം ,തന്‍റെ കയ്യില്‍ പണിതെടുക്കവേ ചീത്തയായ പാത്രത്തെ ചൂണ്ടിയായിരുന്നു.നല്ല ലക്ഷ്യത്തോടെയാണ് അയാള്‍‍ പണി തുടങ്ങിയത്. തന്‍റെ കഴിവും അതോടൊപ്പം പരിശ്രമവും ഉള്‍ക്കൊണ്ട് പണിതു വരവേ ആ പാത്രം ചീത്തയായി മാറി. എന്നാല്‍, ചക്രത്തിന്മേല് വേലചെയ്യുന്ന ആ കുശവന്‍, ചീത്തയായി പോയതിനെ തനിക്കു തോന്നിയപോലെ മറ്റൊരു പാത്രം ആക്കിത്തീര്‍ത്തു.

പലരും സാധാരണയായി പറയാറുള്ളതു ” തെറ്റുകള്‍‍ ആര്‍ക്കും സംഭവിക്കാം” എന്നുള്ളതാണ്. എന്നാല്‍, തെറ്റുകളില്‍ നിന്നു പിന്തിരിഞ്ഞു ശെരിയിലേക്ക് വരുന്നതാണ് ഒരു വ്യക്തിയുടെ ജീവിതത്തില്‍ അത്യന്താപേക്ഷിതമായി സംഭവിക്കേണ്ടത്‌. പക്ഷെ , ഇക്കാലങ്ങളില്‍ കൂടുതലും തെറ്റില്‍ നിന്നും തെറ്റിലേക്ക് ആണ് പലരും കടന്നു പോകുന്നത്. പിന്നീടവര്‍ എന്നേക്കുമായി പുറന്തള്ളപ്പെടുന്നു.
തെറ്റ് ചൂണ്ടിക്കാണിക്കുമ്പോള്‍ തിരുത്താന്‍ കഴിയുകയും വീണ്ടും തെറ്റില്‍ തുടരാതെ ശെരിയായ ദിശയില്‍ സഞ്ചരിക്കാന്‍ കഴിയുന്നവനാണ് പ്രയോജനമുള്ള പാത്രങ്ങളായി മാറുന്നത്. എല്ലാവരില് നിന്നും പരമകുശവന്‍‍ ആയ കര്‍ത്താവു ചിലത് പ്രതീക്ഷിക്കുന്നു.എന്നാല്‍, ദൈവഹിതപ്രകാരം ആയിത്തീരുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. ചെറിയ ചെറിയ തെറ്റുകള്‍ ചെയ്തു തുടങ്ങി ആദ്യമൊക്കെ ഭയം തോന്നുമെങ്കിലും എനിക്കൊന്നും സംഭവിച്ചില്ലല്ലോ എന്ന മട്ടില്‍ തെറ്റ് തുടരുകയാണ്.അതിന്‍റെ അവസാനമോ ആര്‍ക്കുംതന്നെ രക്ഷിക്കാന്‍ കഴിയാത്ത വീഴ്ചയായി മാറുന്നു.തികച്ചും പ്രയോജന രഹിതമായ പാത്രം.

യിസ്രായേല്‍‍ ഗൃഹത്തോടുള്ള ദൈവത്തിന്റെ കരുണ ഇവിടെ പ്രകടമാക്കുന്നു. തികച്ചും അനുസരണക്കേടില്‍ തുടരുന്ന അവരെ മടങ്ങി വന്നാല്‍ അവരെ നശിപ്പിക്കാതെ പണിയുകയും നടുകയും ചെയ്യാന് സര്‍വ്വശക്തനായ ദൈവത്തിനു കഴിയും എന്നതാണ്‍ പ്രവാചകനിലൂടെ ദൈവം അറിയിക്കുന്നത്.
മടങ്ങി വരുക എന്നത് ഒരു നിമിഷത്തെക്കോ ഒരു ദിവസം മാത്രമോ അല്ല പൂര്‍ണമായ മടങ്ങി വരവ് അതാണ്‌ ദൈവം ആഗ്രഹിക്കുന്നത്.
നമ്മെ പ്രയോജനപ്പെടുത്താന്‍ കഴിയുന്നത്‌ ദൈവത്തിനു മാത്രം ആണ്. . ഇന്നലെകളിലെ പരാജയമോര്‍ത്തു വിതുമ്പുമ്പോഴും ദൈവത്തിങ്കലേക്കു നോക്കു.. നിന്നെ കൊള്ളാകുന്ന മറ്റൊരു പാത്രമായി തീര്‍ക്കും .നിശ്ചയം.

ഞാന്‍ പ്രയോജനമില്ലാത്ത ഒരു പാത്രമാണ് ,എന്നെ ഇനി ഒന്നിനും കൊള്ളുകില്ല എന്ന ചിന്ത നിന്നെ അലട്ടുന്നുവോ….. ഇത്രയൊക്കെ ആയല്ലോ ഇനി തെറ്റില്‍ തന്നെ തുടരാം എന്ന് ചിന്തിക്കുന്നുവോ…അരുത്…നിങ്ങളെ പ്രയോജനമുള്ള പാത്രമാക്കി മാറ്റുവാന്‍ കഴിയുന്ന ദൈവം നിങ്ങളെ വീണ്ടും പണിയാന് ശക്തനാണ്.‍

പ്രിയ സ്നേഹിതാ…….ദൈവത്തിനു നിങ്ങളെ വീണ്ടും പണിയുവാന്‍ കഴിയും. ദൈവമുൻപാകെ ഏല്‍പ്പിക്കുക, ജീവിതത്തില്‍ വന്ന തെറ്റുകളെ ഏറ്റുപറഞ്ഞു എന്നേക്കുമായി ഉപേക്ഷിക്കുക. സമര്‍പ്പണത്തോടെ ദൈവമുന്പില്‍ വിധേയപ്പെടുക. നിന്നെ ഉടച്ചു മറ്റൊരു പാത്രമാക്കി ദൈവം തീര്‍ക്കും. “പ്രയോജനമുള്ള നല്ല പാത്രമാക്കി.” ആകയാല്‍, നമുക്കും നല്ല കുശവന്റെ അടുക്കല്‍ ചെന്ന് പ്രയോജനമുള്ള നല്ല പാത്രങ്ങളാകാം.

ജിജോ പുനലൂര്‍

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.