ലേഖനം: തീരുമാനങ്ങളുടെ വര്‍ഷം, തീർപ്പുകളുടെ വര്‍ഷമായി തീരട്ടെ

ബ്ലെസ്സൺ ജോൺ ഡൽഹി

പുതുവർഷം ആഘോഷങ്ങൾ ആക്കുന്നവരും അപ്രകാരം പുതിയ പുതിയ തീരുമാനങ്ങൾ കൈകൊള്ളുന്നവരുമായി അനേകരുണ്ട്.ഇക്കാലമത്രയും പരിശോധിച്ചാൽ സർക്കാർ ആഫീസുകളിൽ തീർപ്പു കൽപ്പിക്കാതെ കെട്ടികിടക്കുന്ന ഫയലുകൾ പോലെയാണ് പലരുടെയും ജീവിതത്തിൽ ഇപ്രകാരമുള്ള തീരുമാനങ്ങൾ.പ്രാവർത്തികമാക്കുവാൻ കഴിയാതെ പോകുന്നു.
ജീവിത രീതിയുമായി ഇടപിഴഞ്ഞു കിടക്കുന്നതിനാൽ തീരുമാനങ്ങൾ
മാനമില്ലാതെ കിടക്കുന്നു. ആരെയും കുറ്റപ്പെടുത്താൻ കഴിയുകയില്ല മാനുഷീക പ്രകൃതം അപ്രകാരമാകുന്നു. പൗലോസ് അപ്പോസ്തോലൻ പറയുന്നു. റോമർ7:21 അങ്ങനെ നന്മചെയ്‍വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.
7:22 ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
7:23 എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു. ഈ സത്യത്തെ തിരിച്ചറിഞ്ഞ അപ്പോസ്തോലൻ പിന്നീട് പറയുന്നത് ശ്രേദ്ധേയമാണ് റോമർ 7:24 അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?

മരണത്തിനു അധീനമായ ശരീരം എന്നതിൽ നിന്നും ജഡത്തിന്റെ ദാഹവും അതിനായുള്ള ഓട്ടവും വ്യക്തമാണ് .എന്നാൽ ബുദ്ധി ഉപദേശിക്കുന്നുണ്ട് എന്നതിനാൽ തീരുമാനങ്ങൾ കൈക്കൊള്ളുന്നു. സ്വയത്തിന്റെ ബലഹീനത തിരിച്ചറിഞ്ഞ അപ്പോസ്തോലന്റെ അനൗഷണം എന്നെ ആർ വിടുവിക്കും എന്നതാകുന്നു എന്നുള്ളത്
ശ്രദ്ധേയമാണ്.

ഇന്ന് തീരുമാനങ്ങൾ ബുദ്ധി ഉപദേശിക്കുന്നു എങ്കിലും “എന്നെ ആർ വിടുവിക്കും” എന്നുള്ളതിന് ഉത്തരം കണ്ടെത്തുവാൻ ജീവിതങ്ങൾക്ക് കഴിയുന്നില്ല എന്നുള്ളതിനാൽ
തീരുമാനങ്ങൾ തീർപ്പുകൾ ആകാതെ, കെട്ടി കിടക്കുന്ന ഭാരങ്ങളുമായി ജീവിക്കുവാൻ നാം ബദ്ധപ്പെടുന്നു. സ്വയത്തിൽ വസിക്കുന്നവന് വിടുതൽ ഇല്ല ബലഹീനതയിൽ അവൻ വീണ്ടും വീണ്ടും വഞ്ചിക്കപെടുന്നു.
എന്നെ ആർ വിടുവിക്കും എന്നതിന് ഉത്തരം കണ്ടെത്തിയ അപ്പോസ്തോലൻ തന്റെ ബലഹീനതയ്ക്കു സമവാക്യം കണ്ടെത്തിയത് ക്രിസ്തുവിൽ തന്നെ തന്നെ ബദ്ധനാക്കി ആണ് എന്ന് ലേഖനങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ കഴിയും.
പകയുടെ ,പിണക്കത്തിന്റെ, അസൂയയുടെ, ദുർമാർഗ്ഗങ്ങളുടെ ഭാരവും പേറി പലവുരു തീരുമാനങ്ങൾ മാനമാകാത്തവണ്ണം മാറിമറിഞ്ഞപ്പോൾ എന്നെ വിടുവിക്കുന്നതു ആർ എന്ന ചോദ്യത്തിന് മതിയായ ഉത്തരം കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല എന്ന് വേണം മനസ്സിലാക്കുവാൻ.
ക്രിസ്തുവിൽ ബദ്ധനായവന് ബന്ധനം ഒരു വിഷയമല്ലായിരുന്നു ഫിലിപ്പിയർ
4:12 താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്കു അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ടു അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു.

2020 ൽ പുതിയ തീരുമാനങ്ങൾ കൈവരിച്ചതോടൊപ്പം എന്നെ ഇതിൽ നിന്ന് വിടുവിക്കുന്നതു ആരെന്നിനും ഉത്തരം കണ്ടെത്തുന്നുവെങ്കിൽ തീരുമാനങ്ങൾക്ക് ഒരു തീർപ്പുണ്ട്. അപ്പോസ്തോലൻ വ്യക്തതയോടു പറയുന്നു എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു. തീരുമാനങ്ങൾക്ക് ഒരു തീർപ്പുണ്ടാകട്ടെ “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു”എന്നുള്ള സാക്ഷ്യം അതിന്റെ തീർപ്പാകട്ടെ.

ബ്ലെസ്സൺ ജോൺ ഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.