ലേഖനം: കുശലാന്വേഷണംപോലും അർഹിക്കാത്ത തെറ്റായ ഉപദേശക്കാർ

അലക്‌സ് പൊൻവേലിൽ

ദുരുപദേശം എന്ന ഭാഷാ പ്രയോഗം തിരുവചനത്തിലില്ല, ക്രിസ്തുവിന്റെ ഉപദേശവും അതില്ലാത്തവനും എന്ന രണ്ടു വേർതിരിവേ തിരുവചനം വിഭാവനം ചെയ്യുന്നുള്ളൂ. ക്രിസ്തുവിന്റേതല്ലാത്ത മറ്റൊരു തെറ്റായ ഉപദേശത്തോട് ക്രിസ്ത്യാനി സ്വീകരിക്കേണ്ട നിലപാടാണ് യോഹന്നാന്‍ അപ്പോസ്തോലന്‍ ഇവിടെ ഓർമ്മിപ്പിക്കുന്നത്. ഭവനത്തിൽ കയറ്റുന്നതിനൊ കുശലാന്വേഷണം നടത്തുന്നതിനോ അർഹതയുള്ളവരല്ല ഈ കുട്ടർ എന്നാണ് തിരുവചന ഭാഷ്യം.
തെറ്റായ ഉപദേശത്തിനെതിരെ നിരന്തരം പോരാടുവാൻ നമുക്ക് കഴിയുന്നത് ശരിയായ ഉപദേശം തിരിച്ചറിഞ്ഞു അതിൽ നില നിൽക്കുന്നതിലൂടെയാണ്, അതിനാവശ്യം സമർപ്പണം ആണ്, ക്രിസ്തുവിന്റെ നുകം ഏറ്റുകൊണ്ട് ക്രിസ്തു വിനോടു പഠിപ്പാനുള്ള സമർപ്പണം. കള്ളനോട്ട് തിരിച്ചറിയാൻ അതിന്റെ സാങ്കേതിക വശങ്ങളോ, പ്രത്യേകതയോ മനസ്സിലാക്കാൻ മെനക്കടുന്നതിനുപരി ശരിയായ നോട്ട് തിരിച്ചറിയാൻ പഠിക്കുന്നതാണ്. റിസർവ് ബാങ്ക് അങ്ങനെ ഉള്ള ബോധവത്കരണ നടപടികളാണ് നടത്താറുള്ളത്.തെറ്റായ ഉപദേശങ്ങൾ തിരിച്ചറിയുന്നതിനിയ് നാം പ്രാരംഭമായ് ശരിയായ ഉപദേശരൂപത്തേ ഹൃദയ പൂർവ്വം സ്നേഹിക്കണം.(റോമർ 6 : 17,18.)എങ്കിലേ പാപത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു നീതിയിലും വിശുദ്ധി യിലും തുടരാൻ കഴിയുകയുള്ളൂ, അതിപ്പോ നാം ഏറെ ഇഷ്ടപ്പെടുന്ന നമ്മുടെ സഭയിലാണെങ്കിലും ക്രിസ്തു വിന്റെ ഉപദേശത്തിൽ നിലനിൽക്കുന്നില്ല എങ്കിൽ നാമും ആ ഗണത്തിൽ പെട്ടവരാണ് എന്ന് നമുക്ക് മറക്കാതിരിക്കാം.

അനീതി കൊണ്ട് സത്യത്തേ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതി ക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗത്തിൽ നിന്നു വെളിപ്പെടുന്നു ( റോമർ 1: 18 ) നീതികേടുകൊണ്ട് സത്യത്തേ തടയാമെന്ന് വ്യാമോഹിച്ചവർ നിരവധി യാണ്, അതിന്റെ അങ്ങേ തലക്കൽ നിൽക്കുന്നത് സാത്താനും പിന്നേ പിൻതലമുറക്കാരായി നിരവധി പേർ അണിനിരന്നിട്ടുണ്ട് ഈ കാലഘട്ടത്തിലും ഇനി മുന്നോട്ട് ക്രിസ്തു വിന്റെ പുനരാഗമനം വരെ അതുണ്ടാകും എന്നതിൽ സംശയമില്ല. ദൈവം കൃത്യമായി തിരുവെഴുത്തുകളിലൂടെ തന്റെ മനസ്സ് വെളിപ്പെടുത്തിയിട്ടുണ്ട് ,ആത്മ പ്രേരിതരായ തന്റെ ശിഷ്യരിലൂടെ ഇന്നും അതു തുടരുന്നു സരളമായ ഭാഷയിൽ തിരുവചന സത്യങ്ങൾ വെളിപ്പെടുത്തി
ഇരിക്കുംമ്പോൾ അതിനെ വികല മായി വ്യാഖ്യാനിക്കുന്നവർ നിരവധിയാണ്.
A D 95 നു ശേഷം യോഹന്നാൻ അപ്പോസ്തോലൻ എഫസോസിൽ ഇരുന്ന് ഈ കത്തുകൾ എഴുതുമ്പോൾ ഓർമ്മിപ്പിക്കുന്നു യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകൻമാർ പലരും ലോകത്തിലേക്ക് പുറപ്പെട്ടിരിക്കുന്നുവല്ലോ,വഞ്ചകനും എതിർ ക്രിസ്തു വും ഇങ്ങനെ ഉള്ളവൻ ആകുന്നു.. ക്രിസ്തു വിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ പോകുന്ന ഒരുത്തനും ദൈവം ഇല്ല, നിലനിൽക്കുന്ന വനോ പിതാവും പുത്രനും ഉണ്ട് ( 2 യോഹന്നാൻ 7 – 10 ) A D 95 മുതലേ ഇങ്ങനെ ഉള്ള സാഹചര്യം സഭയിൽ നിലനിൽക്കുമ്പോൾ നാം ഇക്കാലഘട്ടങ്ങളേ ഓർത്ത് ആശ്ചര്യപ്പെടേണ്ടതില്ല, അവർ വഞ്ചകരും എതിർ ക്രിസ്തു വിന്റെ ആത്മാവുള്ളവരും എന്ന് അപ്പോസ്തോലൻ തന്നെ അഭിസംബോധന ചെയ്യുമ്പോൾ നാം അനുരഞ്ജന സംവാദങ്ങൾ നടത്തി ഒപ്പം നിറുത്താൻ ശ്രമിക്കാതെ വഞ്ചകരായി കണ്ട് സൂക്ഷിച്ചൊഴിയുകയാണ് ഉത്തമം.
അദൃശ്യനായ ദൈവത്തേ വിശ്വാസിക്കുന്നവർ ജഡത്തിൽ അവതരിച്ച ക്രിസ്തു വിനേയും അവന്റെ ഉപദേശങ്ങളേയും നഖശിഖാന്തം എതിർക്കുന്നെങ്കിൽ, പരീശ പക്ഷം ക്രിസ്തു വിനോട് എതിർത്ത അതേ വിഷയങ്ങൾ തന്നെ.കപടഭക്തി മുറുകെ പിടിക്കുന്ന, ദേവാലയത്തെ വ്യാപാര ശാല ആക്കുവാൻ ശ്രമിക്കുന്ന ,സ്വാർത്ഥ താൽപര്യങ്ങളും ജഡീക സുഖങ്ങളും സദാ താലോലിക്കാൻ ശ്രമിക്കുന്ന പരീശമനോഭാവങ്ങൾക്ക് യേശുക്രിസ്തു എക്കാലത്തും എതിരായിരുന്നു എന്നതും നാം വിസ്മരിച്ചു കൂടാ, അവർക്ക് ഒരിക്കലും ക്രിസ്തു വിന്റെ നുകം ഏറ്റുകൊണ്ട് അവനോടു പഠിപ്പാൻ ആവുമായിരുന്നില്ല, ഇവിടെയും പ്രശ്നം അതു തന്നെയാണ്, കാരണം ക്രിസ്ത്യനി (അവനിൽ വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്നതുപോലെ നടക്കേണ്ട താകുന്നു ( 1യോഹന്നാൻ 2 :6).

എമ്പ്രായ ലേഖകൻ ഓർമ്മിപ്പിക്കുന്നു മക്കൾ ജഡരക്തങ്ങളോടു കൂടിയവൻ ആക കൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്റെ അധികാരിയായ പിശാചിനെ തന്റെ മരണത്താൽ നീക്കി ജീവപര്യന്തം മരണഭീതിയിൽ അടിമകളായിരുന്നവരേയൊക്കേയും വിടുവിച്ചു. അവൻ കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്ത മഹാപുരോഹിതനും ആകേണ്ടതിന് സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു, താൻ തന്നെ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപെടുന്നവരേ സഹായിപ്പാൻ കഴിയേണ്ടതിന് (എമ്പ്രായർ 2 :14,17 ) ഇതാ നമ്മുടെ ജ്യേഷ്ഠ സഹോദരനിയ ക്രിസ്തു മുൻപിൽ നിൽക്കുന്നു നിത്യതയോളം കൊണ്ടെത്തിക്കുവാൻ പ്രാപ്തനായി ,അവന്റെ നുകം ഏറ്റ് നമുക്ക് മുന്നേറാം.വഞ്ചകരേയും,എതിർക്രിസ്തുന്റെ ആത്മാവിനേയും അകറ്റി നിറുത്തി ധീരതയോടെ.

അലക്‌സ് പൊൻവേലിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.