മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

ജസ്റ്റിൻ കായംകുളം

മണക്കാല : മണക്കാല സെമിനാരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്
മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാരി പ്രാക്ടിക്കൽ മിനിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെയും മേപ്പള്ളിക്കുറ്റി സെൻറ് തോമസ് മിഷൻ ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 2019 ഡിസംബർ 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മണക്കാല ഫെയ്ത് തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

സെമിനാരി പ്രിൻസിപ്പാൾ ഡോ.എം സ്റ്റീഫൻ അധ്യക്ഷത വഹിക്കുകയും പ്രെസിഡന്റ് ഡോ.ടി ജി കോശി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും.
കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിലെ നേത്രരോഗ, ദന്തരോഗ വിഭാഗങ്ങളിലുള്ള പ്രമുഖരായ ഡോക്ടർമാർ സൗജന്യമായി രോഗനിർണയം നടത്തുകയും തുടർ നിർദ്ദേശങ്ങൾ നൽകുന്നതും ആയിരിക്കും.

ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടിയോ അന്നേ ദിവസം രാവിലെ 11 മണിക്ക് മുമ്പായോ പേർ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് പ്രാക്ടിക്കൽ മിനിസ്ട്രി ഡിപ്പാർട്ട്മെൻറ് ഡയറക്ടർ റവ.തോമസ് മാത്യു അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.