ലേഖനം: ശോഭിക്കുന്ന വിളക്കുകൾ തെളിയട്ടെ ഈ ക്രിസ്തുമസിന്

ബ്ലെസ്സൻ ജോൺ, ഡൽഹി

ക്രിസ്ത്യാനിക്ക് ക്രിസ്തുമസ്‌ ഒരു ആഘോഷമാണ് എന്നാൽ ഒരു വിശ്വാസിക്ക് ക്രിസ്തുവിന്റെ ജനനം എന്നും സന്തോഷത്തിനു കാരണമായി തീര്ന്നിരിക്കുന്നു. ഒരു പ്രത്യേക ദിവസം ക്രിസ്തുവിന്റെ ജനനദിവസമായി വചനം പറയുന്നില്ല എന്നതിനാൽ വചനപ്രകാരം അതിനു വ്യക്തതയില്ല.
എന്നാൽ ക്രിസ്തു ജനിച്ചു
എന്നുള്ളത് വളരെ സന്തോഷത്തിനു കാരണമാണ്. ക്രിസ്തുവിന്റെ ജനനം ഹൃദയങ്ങളിൽ ലഭിച്ചവർക്ക് ആ പ്രകാശനം ലഭിക്കുന്നു.യെശയ്യാ 9:2 ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു.

ആഘോഷങ്ങളിൽ പൊട്ടുന്ന പടക്കങ്ങളും കുപ്പിയും ആണ് ക്രിസ്തുമസ് എങ്കിൽ ഡിസംബർ 25
ആഘോഷങ്ങളുടെ ദിവസങ്ങളായി
എന്നും തുടരും.അടുത്ത ഡിസംബർ 25 നും അന്ധകാരത്തിലിരിക്കുന്ന ജനം വലിയൊരു വെളിച്ചം കാണും.എന്നാൽ വെളിച്ചത്തുള്ളത് കാണുവാൻ ക്രിസ്തു വാസ്തവമായി ഉള്ളിൽ ജനിക്കേണ്ടതുണ്ട്.ആ പ്രകാശനം ആണ് പുതിയ മനുഷ്യന്റെ ജീവിതം.
“അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെമേൽ പ്രകാശം ശോഭിച്ചു”.
ക്രിസ്തുമസ്സിന്റെ സന്തോഷം ഈ പ്രകാശനം ആണ്.വെളിച്ചം പലരും ഇന്നും കാണുന്നു എങ്കിലും അവരുടെമേൽ പ്രകാശം ശോഭിക്കുന്നില്ല എന്നതിനാൽ ക്രിസ്തുവിന്റെ ജനനം 25 നു ഉദിക്കുന്ന വലിയ വെളിച്ചം മാത്രമായി
തീരുന്നു.ക്രിസ്തു ഉള്ളിൽ ജനിക്കുന്ന ദിവസമാകട്ടെ ക്രിസ്മസ്
അപ്പോൾ അത് അർത്ഥമുള്ളതാകും,
പ്രകാശമുള്ളതാകും,സമാധാനമുള്ളതാകും
ഈ ക്രിസ്മസ് അർത്ഥശൂന്യമായ, വിലയറിയാത്ത’ X ‘mas ആക്കാതെ
ക്രിസ്തുവിനോട് പങ്കുള്ള ക്രിസ്തുമസ്സ് ആക്കി പ്രകാശനം ലഭിക്കുവാനും.
ലഭ്യമായ പ്രകാശനം അനേകർക്ക്‌ പകരുവാനും വിനിയോഗിക്കാം.
പ്രകാശനം ലഭിച്ചവർക്ക് അത് ആഘോഷമല്ല അത് പകരുവാനുള്ള അവസരം മാത്രമാണ് എല്ലാ ഡിസംബർ 25 ഉം.

യാക്കോബ് 5:20 പാപിയെ നേർവ്വഴിക്കു ആക്കുന്നവൻ അവന്റെ പ്രാണനെ മരണത്തിൽനിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറെക്കയും ചെയ്യും എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ.

കർത്താവ് പറഞ്ഞു ഞാൻ ലോകത്തിൽ വന്നത് പാപികൾക്ക് വേണ്ടിയത്രെ.യേശുവിന്റെ ജനനം
അർത്ഥമാക്കുവാൻ നാം അവന്റെ പാതകൾ പിന്തുടരേണ്ടതായുണ്ട്. അന്ധകാരം മാറ്റുവാൻ കഴിയുന്നത് പ്രകാശത്തിനാണ്.
ആ പ്രകാശം ഉള്കൊണ്ടവർ ആഘോഷം അല്ല അതൊരു അവസരമായി കാണുന്നു.ശോഭയുള്ള വിളക്കുകൾ
കത്തട്ടെ അന്ധതമസ്സിന്റെ ആഘോഷങ്ങൾ അവസരങ്ങളായി തീരട്ടെ.വരുംകാലങ്ങളിൽ ഹൃദയത്തിൽ തെളിയുന്ന
തിരിയുമായി കെട്ടുപോകാത്ത ഊര്ജ്ജവുമായി ക്രിസ്തുമസ്സ് നാളുകളിൽ ദീപമായി പ്രകാശിക്കുന്ന
ഒരു തലമുറ ഉണരട്ടെ.
ആഘോഷമല്ല, പ്രകാശം ശോഭിതമാക്കുന്ന
അവസരങ്ങളായി ഈ ക്രിസ്മസ് കാലം ഉപയോഗപ്പെടട്ടെ.

ബ്ലെസ്സൻ ജോൺ, ഡൽഹി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.