ഭരണഘടനയിൽ എല്ലാ മതവിശ്വാസികൾക്കും തുല്ല്യ സ്വാതന്ത്ര്യം, വിശ്വാസികൾ പരോപകാരികൾ ആയിരിക്കണം: സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ

പത്തനംതിട്ട: പെന്തക്കോസ്ത് വിഭാഗമുൾപ്പെടെയുള്ള എല്ലാ മതവിശ്വാസികൾക്കും രാജ്യത്ത് തുല്യ സ്വാതന്ത്ര്യം ഉണ്ടെന്നും, മതവിശ്വാസികൾ സമൂഹത്തിൽ പരോപകാരികൾ ആയിരിക്കണമെന്നും കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. പി.കെ ഹനീഫ പറഞ്ഞു. വേൾഡ് ക്രിസ്ത്യൻ കൗൺസിലും (WCC), കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും സംയുക്തമായ് നടത്തിയ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ കമ്മീഷൻ മെമ്പർ അഡ്വ. ബിന്ധു എം തോമസ് ന്യൂനപക്ഷ ക്ഷേമ പദ്ധതികളെ കുറിച്ച് ജനത്തെ ബോധവൽകരിച്ചു.

മണ്ണിൽ റീജൻസി ഹോട്ടലിൽ വച്ച് നടന്ന സമ്മേളനത്തിൽ റവ. ജെസ്റ്റിൻ കോശി, ബാംഗ്ലൂർ അദ്ധ്യക്ഷത വഹിച്ചു. ഗ്ലാഡ്സൺ ജേക്കബ്, കോട്ടയം അതിഥികളെ സദസിനു പരിചയപ്പെടുത്തി. വിവിധ സഭാ സംഘടനകളെ പ്രതിനിധികരിച്ച് ബാബു പറയത്തുകാട്ടിൽ, പാസ്റ്റർമാരായ കെ.എസ് സാമുവേൽ, ചെറിയാൻ വർഗ്ഗീസ്, തോമസ് കുട്ടി, ജോസ് വർഗ്ഗീസ്, പി.പി മാത്യൂ, സാബു വെച്ചൂച്ചിറ, ഇവാ. ബിജുമോൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. റവ. മാത്യൂ പി ബെന്നി പ്രാർത്ഥിച്ചാരംഭിച്ച യോഗത്തിൽ ഡേവിഡ് സാമുവേൽ സ്വാഗതവും റവ. ജോർജ്ജ് വർഗ്ഗീസ്സ് നന്ദിയും അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.