നവി മുംബൈ പെന്തക്കോസ്ത് ഫെല്ലോഷിപ്പ് കൺവൻഷൻ ഡിസംബർ 6 മുതൽ

മുംബൈ: നവി മുംബൈയിലെ അറുപതിൽപരം പെന്തക്കോസ്ത് സഭകളുടെ സംയുക്ത കൂട്ടായ്മയായ നവി മുംബൈ പെന്തക്കോസ്ത് ഫെല്ലോഷിപ്പ്(NMPF) വാർഷിക കൺവൻഷൻ ഡിസംബർ 6 മുതൽ 8 വരെ നടത്തപ്പെടുന്നു. രാത്രി യോഗങ്ങൾ വൈകിട്ട് 6:30 മുതൽ 9 മണി വരെ വാശി അലയൻസ് ചർച്ചിൽ വച്ചും, ഐ.പി.സി നെരൂൾ ഈസ്റ്റേൺ ഗല്ലെറിയ ചർച്ചിൽ വച്ച് രാവിലെ 10 മണി മുതൽ 1 മണി വരെ പകൽ യോഗവും നടക്കും. കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ പി.സി ചെറിയാൻ(കേരള) മുഖ്യ പ്രാസംഗികൻ ആയിരിക്കും. പാസ്റ്റർ വി.ജെ ജോൺസനും സംഘവും ആരാധനക്ക് നേതൃത്വം കൊടുക്കും. പാസ്റ്റർ പോൾ വർഗീസ്, പാസ്റ്റർ റെജി തോമസ്, എൻ.വി വർഗീസ് എന്നിവർ നേതൃത്വം നൽകും. പാസ്റ്റേഴ്‌സ് മീറ്റിംഗ്,യൂത്ത്‌ സെമിനാറുകൾ,വിദ്യാഭ്യാസ സഹായം തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ എൻ.എം.പി.എഫിലൂടെ ചെയ്തുവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading