വിഷൻ 2020: കായംകുളം ഐ.പി.സി എബനേസർ അറുപതിന്റെ നിറവിൽ

കായംകുളം: കായംകുളത്തു ആത്മീക ഉണർവിന് തുടക്കം കുറിച്ചിട്ട് ആറ് പതിറ്റാണ്ടുകൾ പിന്നിടുന്നു. കൃപാവര ശുശ്രുഷകളിലെ അഗ്രഗണ്യൻ പാസ്റ്റർ പത്തിച്ചിറ യോനാച്ചന്റെ സീമന്ത പുത്രനും ദൈവത്തിന്റെ അഭിഷിക്തനുമായ പാസ്റ്റർ കെ. ജെ. ജോർജ്കുട്ടി 1960 ൽ കായംകുളത്തിന്റെ മണ്ണിൽ സുവിശേഷത്തിന്റെ ദീപശിഖ കത്തിച്ചു. തനിക്ക് ലഭിച്ച ദൈവീക നിയേഗത്താൽ സ്ഥാപിതമായ ഐപിസി എബനേസർ സഭയ്ക്ക് ഇത് അറുപതാം വർഷം. അത്ഭുതങ്ങളിലൂടെയും അടയാളങ്ങളിലൂടെയും ജോർജ്കുട്ടി ഉപദേശി വചനത്തെ ഉറപ്പിച്ചപ്പോൾ ഒരു പറ്റം ജനം സുവിശേഷത്തിൽ വിശ്വസിച്ച് ജോർജ്കുട്ടി ഉപദേശിക്കൊപ്പം പെരിങ്ങാലയിൽ ഒന്നിച്ചു കൂടി ആരാധന ആരംഭിച്ചതാണ് ഇന്ന് ഇന്ത്യൻ പെന്തകോസ്ത് ദൈവസഭയ്ക്ക് അനുഗ്രഹീത ഭാഗമായ എബനേസർ സഭ. കായംകുളത്തെ ആദ്യ ഐപിസി സഭയായി നില കൊള്ളുന്ന ഐപിസി എബനേസർ സഭ

2020 ജനുവരി അഞ്ചാം തീയതി വൈകിട്ട് അഞ്ചിന് അറുപതാം വാർഷിക പ്രവർത്തനങ്ങൾക്ക് സമാരംഭം കുറിക്കുകയാണ്. ‘വിഷൻ 2020’ എന്ന പേരിൽ സുവിശേഷ യോഗങ്ങൾ, സംഗീത സന്ധ്യ, മെഡിക്കൽ ക്യാമ്പുകൾ, നവീകരണ പ്രവർത്തനങ്ങൾ കോർത്തിണക്കി ഒരു വർഷം നീളുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ഐ.പി.സി ജനറൽ പ്രസിഡന്റ്
ഡോ. വത്സൻ എബ്രഹാം വാർഷിക പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ഐപിസി ജനറൽ സെക്രട്ടറി
പാസ്റ്റർ സാം ജോർജ് മുഖ്യ സന്ദേശം നൽകും. ഐപിസിയിലെ ദൈവദാസന്മാരും ദൈവജനങ്ങളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.