കേരള സംസ്ഥാന പി.വൈ.പി.എ 73-മത് ജനറൽ ക്യാമ്പ് ബ്രോഷർ പ്രകാശനം ചെയ്തു

കുമ്പനാട്: ഡിസംബർ 23മുതൽ 25 വരെ പാലക്കാട് ധോണി ലീഡ് കോളേജ് ഓഫ് മാനേജ്മെന്റിൽ നടക്കുന്ന 73-മത് പിവൈപിഎ സംസ്ഥാന ക്യാമ്പിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. ഇന്നലെ നടന്ന സംസ്ഥാന താലന്ത് പരിശോധനയിൽ സംസ്ഥാന കൗൺസിൽ അംഗവും സൺ‌ഡേ സ്കൂൾ സംസ്ഥാന ട്രഷററുമായ അജി കല്ലുങ്കൽ ആണ് ബ്രോഷർ പ്രകാശനം നിർവഹിച്ചത്. സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ് സുവി. അജു അലക്സിന്റെ കൈയിൽ നിന്നും ബ്രോഷർ ഏറ്റുവാങ്ങി. ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സംസ്ഥാന പി.വൈ.പി.എ ക്യാംപിനു ആതിഥ്യം വഹിക്കുന്നത്.

-ADVERTISEMENT-

You might also like