ലേഖനം: വളരുന്ന സഭ, വർധിക്കുന്ന അന്ധർ

ബിജു പി. സാമുവൽ, ബംഗാൾ

നുഷ്യന് ദൈവം നൽകിയ അനുഗ്രഹങ്ങളിൽ ഒന്നാണ് കാഴ്ച്ച. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ക്യാമറകളെക്കാൾ മനോഹരമായ സംവിധാനമാണ് നമ്മുടെ കണ്ണുകൾക്കുള്ളത്. കാഴ്ച ഇല്ലാത്തവരെ അന്ധർ എന്നാണ് നാം എപ്പോഴും വിളിക്കുന്നത്. എന്നാൽ ഇനി വിളിക്കുന്നതിനു മുമ്പ് നമ്മെത്തന്നെ ഒന്ന് വിലയിരുത്തുന്നത് നല്ലതാണ്.

ബൈബിളിന്റെ കാഴ്ചപ്പാടിൽ ആരാണ് കരുടർ?. വിശുദ്ധ പത്രോസ് എഴുതിയ രണ്ടാം ലേഖനം 1:9-ൽ കരുടനെയും ഹ്രസ്വദൃഷ്ടി ഉള്ളവനെയും ഒരേ നിലയിലാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഹ്രസ്വദൃഷ്ടി എന്നർത്ഥമുള്ള മയോപ്പിയ(Myopia) എന്ന വാക്ക് Muopazo എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് വന്നത്. കൃത്യമായി കാണാനാവാത്ത സ്ഥിതിയാണത്.

ഹ്രസ്വദൃഷ്ടി ഉള്ളവർക്ക് അടുത്തുള്ളത് മാത്രമേ കാണാനാകൂ. തങ്ങളുടെ ചുറ്റുവട്ടത്തുള്ളത് മാത്രമാണവർ ദർശിക്കുന്നത്. കണ്ണുണ്ടായിട്ടും യാഥാർത്ഥ്യങ്ങൾ കാണാത്ത പരീശന്മാരെ കുരുടർ എന്നാണ് യേശു വിളിച്ചത്. അവർ പുറമേ ഉള്ളത് മാത്രം കാണുകയും അതിന് മാത്രം പ്രാധാന്യം നൽകുകയും ചെയ്തു.

നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ എന്നതല്ല വിഷയം. നിങ്ങൾ എന്താണ് കാണുന്നത് എന്നതാണ് പ്രധാനം. കാണേണ്ടത് നിങ്ങൾ കാണുന്നുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ അന്ധരാണ്. കൺമുമ്പിലുള്ള ഈ ലോകത്തിന്റെ കാഴ്ചകൾ മാത്രമാണ് കാണുന്നതെങ്കിൽ നാം ഹൃസ്വദൃഷ്ടി ഉള്ളവരാണ്. ഭൂമിയിലെ നേട്ടങ്ങൾക്കായും താൽക്കാലിക ലാഭങ്ങൾക്കായും മാത്രമാണ് നാം ജീവിക്കുന്നത് എങ്കിൽ നാമും അന്ധരാണ്.
ഭൗതികതയിൽ ആശ്രയിച്ചു ജീവിച്ച ലവൊദിക്യ സഭയെ അതു കൊണ്ടാണ് കുരുടൻ എന്ന് കർത്താവ് വിശേഷിപ്പിച്ചത്.

ഭൗതികതയിലേക്ക് മാത്രം ജനത്തെ നയിക്കുന്ന പ്രസംഗകരും കുരുടന്മാരായ വഴികാട്ടികൾ തന്നെയാണ്.
സഭകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. പക്ഷേ ഭൗതിക നേട്ടങ്ങൾക്ക് അപ്പുറം നിത്യതക്കായി വരുന്നവർ കുറയുന്നു. സഭ വളരുന്നെങ്കിലും ആത്മീയ കാഴ്ച്ചപ്പാട് പ്രാപിച്ചവർ കുറയുന്നു എന്നതാണ് സത്യം.

വസ്തുതകൾ കൃത്യമായി കാണാൻ കഴിയുന്ന അവസ്ഥയാണ് കതോറാവോ(kathorao). ഉയർന്ന സ്ഥലത്തു നിന്ന് കാണുക എന്നാണ് ആ വാക്കിന്റെ അർത്ഥം. ദൈവത്തിന്റെ ദൃഷ്ടിയിലൂടെ കാര്യങ്ങൾ ദർശിക്കുവാൻ കഴിയുന്നവനാണ്
കാഴ്ച്ചയുള്ളവൻ. കണ്ണിനു മുമ്പിലുള്ളവയിലേക്കല്ല, അദൃശ്യമായവയിലേക്കാനു നാം ശ്രദ്ധ പതിപ്പിക്കേണ്ടത്.

2 കൊരിന്ത്യർ 4:18-ൽ നാം ഇങ്ങനെ വായിക്കുന്നു; “കാണുന്നതിനെ അല്ല’ കാണാത്തതിനെയാണ് ഞങ്ങൾ നോക്കിക്കൊണ്ടിരുന്നത്”. ഉയരത്തിലുള്ളത് തന്നെ നമുക്ക് ചിന്തിക്കാം . യഥാർത്ഥ കാഴ്ച്ച ഉള്ളവരായി നമുക്ക് മാറാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.