ക്രൈസ്തവ മിഷണറിമാരുടെ സേവനങ്ങൾ ചരിത്രത്തിന് വിസ്മരിക്കാൻ കഴിയാത്തത്: രാജ് മോഹൻ ഉണ്ണിത്താൻ എം.പി

കാഞ്ഞങ്ങാട്:
ക്രൈസ്തവ മിഷണറിമാരുടെ സേവനങ്ങളാണ് ഇന്നത്തെ ആധുനിക ഭാരതത്തിന്റെ വളർച്ചയെന്നും
മിഷണറിമാരുടെ സേവനങ്ങൾ ഭാരതത്തിന് ഒരിക്കലും വിസ്മരിക്കുവാനാകില്ലെന്നും ക്രിസ്ത്യൻ മിഷണറിമാരുടെ പ്രവർത്തനങ്ങളെ എതിർക്കുന്നവർ അതിന്റെ നന്മകളെ ഭയപ്പെടുന്നവരാണെന്നും
രാജ് മോഹൻ ഉണ്ണിത്താൻ എം.പി. സാക്ഷി അപ്പോളറ്റിക്സിന്റെ ഒരു മിഷണറി വീരഗാഥ എന്ന ഇന്റൊളജി സെമിനാർ ഉത്ഘാടനം ചെയ്തുകൊണ്ട്
അദ്ദേഹം പറഞ്ഞു.

post watermark60x60

വൈകുന്നേരം 6 മണിവരെയാണ് ഇൻഡോളജി സെമിനാർ കാഞ്ഞങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച്‌ നടക്കുന്നത്.

ചരിത്രകാരൻമാരായ ഡോ. ബാബു കെ. വർഗീസ്, ഡോ. സാമുവേൽ നെല്ലുമുകൾ, ഡോ. ജോൺസൺ തേക്കാടയിൽ, ജെറി തോമസ്, അനിൽ കുമാർ വി. അയ്യപ്പൻ എന്നീ അധ്യാപകർ ക്ലാസുകൾ നയിച്ചു..
പാസ്റ്റർ മോഹൻ പി ഡേവിഡ്, ഫിലിപ്പ് കുട്ടി, റോജി വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുക്കുന്നു.
200ൽ അധികം പേർ സെമിനാറിൽ സംബന്ധിക്കുന്നു.

-ADVERTISEMENT-

You might also like