പതിമൂന്നാമത് യു.പി.എഫ് സ്റ്റുഡൻസ് ക്യാമ്പിന് ഷാർജയിൽ തുടക്കമായി

ഷാർജ: യു.പി.എഫ് യു.എ.ഇ ഒരുക്കുന്ന പതിമൂന്നാമത് സ്റ്റുഡൻസ് ക്യാമ്പിന് ഷാർജ വർഷിപ്പ് സെന്ററിൽ ഇന്ന് രാവിലെ ഒൻപതു മണിക്ക് പാസ്റ്റർ ജേക്കബ് വർഗീസിന്റെ പ്രാർത്ഥനയോടെ തുടക്കമായി. യു.പി.എഫ് പ്രസിഡൻറ് പാസ്റ്റർ ഡിലു ജോൺ പതിമൂന്നാമത് ക്യാമ്പിന്റെ ഉൽഘാടനം നിർവ്വഹിച്ചു. ചർച്ച് ഓഫ് യു.എ.ഇ നാഷണൽ ഓവർസിയർ റവ. ഡോ. കെ.ഓ. മാത്യുവിന്റെ ആമുഖ സന്ദേശം കുട്ടികളിൽ ആവേശമുണർത്തി. .

ഇന്ന് മുതൽ 26 വരെ ഷർജ്ജാ വർഷിപ്പ് സെൻററിൽ വച്ച് യു.പി.എഫ് – യു.എ.ഇയുടെ ആഭിമുഖ്യത്തിൽ മിഡിൽ ഈസ്റ്റിലെ എറ്റവും വലിയ വിദ്യാർത്ഥി ക്യാമ്പാണ് നടത്തപ്പെടുന്നത്. ഈ വർഷത്തെ ക്യാമ്പിന്റെ തീം My companion (ജീവിതയാത്രയിൽ ഒരു ഉത്തമ സഹയാത്രികൻ, യോഹന്നാൻ:14:16) എന്നതാണ്. ഇവാ. റെനി വെസ്ലിയുടെ നേതൃത്വത്തിലുള്ള ട്രാൻസ്ഫോർമേഴ്സ് റ്റീം ആണ് ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്. 4 വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുന്നത്. പ്രാരംഭദിനം തന്നെ 800 ൽ അധികം വിദ്യാർത്ഥികൾ ക്യാമ്പിൽ റജിസ്റ്റർ ചെയ്തു. ഓരോ വർഷവും മികച്ച പ്രതികരണവും പിൻതുണയുമാണ് യു.പി.എഫ് ക്യാമ്പിന് ഇവിടെയുള്ള സഭകളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. യു.എ.ഇ യിലുള്ള എല്ലാ എമിറേറ്റിസിൽ നിന്നും വാഹന ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ക്യാമ്പിന്റെ പൊതുയോഗങ്ങൾ ക്രൈസ്തവ എഴുത്തുപുര തൽസമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.