ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസ് നടന്നു
കുവൈറ്റ്: ചർച്ച് ഓഫ് ഗോഡ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇൻറർ ചർച്ച് മെഗാ ബൈബിൾ ക്വിസിൽ കുവൈറ്റിലുള്ള പതിന്നാലു പെന്തക്കൊസ്തൽ സഭകളിൽ നിന്നും ഇരുപത്തിനാലു ടീമുകൾ പങ്കെടുത്തു. ചർച്ച് ഓഫ് ഗോഡ് ടീം അംഗങ്ങളായ ജറീന ബിനു, ലീന മത്തായി,നൈസി ജോസ് എന്നിവർ ഒന്നാം സ്ഥാനവും, വിനീത ജോയൽ, റൂബി സുനിൽ എന്നിവർ രണ്ടാം സ്ഥാനവും, ഏ. ജി ചർച്ച് ടീം അംഗങ്ങളായ ഡെൻസി സിജു, മെറിൻ ലെജു എന്നിവർ
മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സൂസൻ ആൻഡ്രൂസ് ക്വിസ് മാസ്റ്റർ ആയിരുന്നു.
പാസ്റ്റർ വി. റ്റി ഏബ്രഹാം, ഡോക്ടർ സണ്ണി ആൻഡ്രൂസ് , ജോയൽ ജോസ്, ജോജി ബി. ജോൺ, സാം ജോൺ, ബിൻസി സാം എന്നിവർ നേതൃത്വം കൊടുത്തു. പാസ്റ്റർ വി.റ്റി ഏബ്രഹാം, പാസ്റ്റർ ജോസ് ഫിലിപ്പ്, പാസ്റ്റർ ബെൻസൺ തോമസ് എന്നിവർ ജൂറി അംഗങ്ങളായിരുന്നു.
വിജയികൾക്ക് ട്രോഫികൾ, മെഡലുകൾ, ക്യാഷ് അവാർഡുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്തു.


- Advertisement -

Comments are closed.