ഐപിസി നോർത്തേൺ റീജിയന്റെ ആഭിമുഖ്യത്തിൽ മുഴുരാത്രി പ്രാർത്ഥന നടത്തി

ന്യൂഡൽഹി : ഐ.പി.സി.നോർത്തേൺ റീജിയൻ സുവർണ്ണ ജൂബിലി കൺവൻഷന്റെ അനുഗ്രഹത്തിന് വേണ്ടി മുഴുരാത്രി പ്രാർത്ഥന നടത്തി. ആഗസ്റ്റ് 23 വെള്ളിയാഴ്ച രാത്രി 10മണി മുതൽ രാവിലെ 5മണി വരെ ഗോൾ മാർക്കറ്റിൽ ഉള്ള ഐ.പി.സി.എൻ.ആർ ഹെഡ് ക്വാർട്ടേഴ്സിൽ വെച്ച് പ്രസ്തുത പ്രാർത്ഥന നടക്കുകയുണ്ടായി. കൺവൻഷന്റെ പ്രാർത്ഥനാ കോഡിനേറ്റർ പാസ്റ്റർ.പി.സി.ഷാജി പ്രാർത്ഥിച്ച് ആരംഭിച്ച യോഗത്തിൽ ഐ.പി.സി.എൻ.ആർ ജനറൽ പ്രസിഡന്റ് പാസ്റ്റർ.സാമുവേൽ ജോൺ മുഖ്യ സന്ദേശം നൽകി. യാക്കോബ് 5:13-20 വരെയുള്ള വാക്യങ്ങളിൽ നിന്ന് പ്രാർത്ഥനയുടെ ശക്തിയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സവിസ്തരം പ്രതിപാദിക്കുകയുണ്ടായി. കൺവൻഷന്റെ അനുഗ്രഹത്തിന് വേണ്ടി നിരന്തരമായ പ്രാർത്ഥന വളരെ അത്യാവശ്യമാണെന്ന് ഐ.പി.സി.എൻ.ആർ വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ.പി.എം.ജോൺ തന്റെ സമാപന സന്ദേശത്തിൽ പരാമർശിക്കുകയുണ്ടായി. പാസ്റ്റർ.പി.സി.ഷാജി, ബിജി തോമസ്, എസ്.ബൈജു, കെ.ജി.മത്തായി തുടങ്ങിയവർ നേതൃത്വം നൽകി. പാസ്റ്റർ.ഫിലിപ്പോസ് മത്തായിയുടെ പ്രാർത്ഥനയോടെ യോഗത്തിന് സമാപനമായി. ഐ.പി.സി.എൻ.ആർ സുവർണ്ണ ജൂബിലി കൺവൻഷൻ ഒക്ടോബർ 17 മുതൽ 20 വരെ ന്യൂഡൽഹി താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിൻ്റെ അനുഗ്രഹത്തിനായി തുടർമാനമായ പ്രാർത്ഥനകൾ വിവിധ സ്ഥലം സഭകളിൽ നടത്തി വരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.