ലഷ്‌കര്‍ ഭീകരരുടെ സാന്നിധ്യം; കേരളത്തില്‍ കനത്ത സുരക്ഷ

ചെന്നൈ: മലയാളി ഉള്‍പ്പെടെ ആറ് ലഷ്‌കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടില്‍ എത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ജാഗ്രത ശക്തമാക്കി. വേളാങ്കണി ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. നുഴഞ്ഞുകയറിയ ഭീകരരില്‍ ഒരു മലയാളിയുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

post watermark60x60

ഈ സാഹചര്യത്തില്‍ തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മാടവന സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിന്റെ സാന്നിധ്യമാണ് ഏജന്‍സികള്‍ സ്ഥിരീകരിച്ചത്. ഇയാളുടെ സഹായത്തോടെയാണു ഭീകരര്‍ ശ്രീലങ്കയില്‍നിന്ന് തമിഴ്നാട് തീരത്തെത്തിയതെന്നാണ് രഹസ്യാന്വേഷണത്തിന്റെ വിവരം. സ്‌കൂളുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍സുകള്‍ എന്നിങ്ങനെയുള്ള പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ ബോംബ് സ്‌ക്വാഡ് പരിശോധന തുടരുകയാണ്. എഡിജിപിയുടെ നേതൃത്വത്തില്‍ 2000 പോലീസുകാരെയാണ് കോയമ്ബത്തൂരില്‍ മാത്രം വിന്യസിച്ചിരിക്കുന്നത്.

സംശയാസ്പതമായെ സാഹചര്യത്തിലോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന് നമ്ബറിലോ സംസ്ഥാന പോലീസ് മേധാവി കണ്‍ട്രോള്‍ റൂം (0471 2722550) എന്ന നമ്ബറിലേക്കോ വിളിച്ച്‌ അറിയിക്കണമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഭീകര സംഘടനയുമായി ബന്ധമുള്ള ഒരു സ്ത്രീയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നിം ഏഴ് പേര്‍ നിരീക്ഷണത്തിലാണെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

-ADVERTISEMENT-

You might also like