ഉണർവ്വു യോഗവും സെക്ഷൻ സമ്മേളനവും

ഷാജി ആലുവിള

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് അടൂർ സെക്ഷന്റെ നേന്ത്രത്വത്തിൽ ത്രി ദിന ഉപവാസപ്രാത്ഥനയും ആത്മീയ സംഗമവും അടൂർ ഠൗൺ ഏ. ജി. ചർച്ചിൽ ക്രമീകരിച്ചിരിക്കുന്നു. ജൂലൈ 31 നു രാവിലെ 10 മണിക്ക് അടൂർ സെക്ഷൻ പ്രസ്‌ബിറ്റർ റവ: ജോസ്. ടി. ജോർജ്ജ് ഉൽഘാടനം ചെയ്യുന്ന യോഗം ആഗസ്റ്റ് 2 നു വെള്ളി ഉച്ചക്ക് അവസാനിക്കും. എല്ല ദിവസവും രാവിലെ 10 നു ആയിരിക്കും ആരംഭിക്കുന്നത്. വൈകിട്ട്‌ 6.30 മുതൽ 8.30 വരെ യും. ഈ കാലഘട്ടത്തിൽ ദൈവജനം ആത്മീയമായി ഉണർന്ന് ഒരുക്കപ്പെടുകയും, ഐക്യതയിൽ ജനം മുന്നേറുകയും ചെയ്യേണ്ടതിന്റെ അനിവാര്യതയെ മുന്നിൽ കണ്ടു കൊണ്ട് ക്രമീകരിച്ചിരിക്കുന്ന ഈ സമ്മേളനത്തിൽ ബാംഗ്ലൂർ എയർപോർട്ട് ഏ. ജി. സഭാ ശുശ്രൂഷകൻ റവ. സി.ഒ. ജേക്കബ് മുഖ്യ പ്രാസംങ്ങികൻ ആയിരിക്കും. അടൂർ സെക്ഷൻ ഗായക സംഘം ഗാനശുശ്രൂഷക്കും ആരാധനയ്‌ക്കും നേന്ത്രത്വം കൊടുക്കും.

വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: 9446442772, 9947751672, 9447755017,

-ADVERTISEMENT-

-ADVERTISEMENT-

You might also like