ഐ.പി.സി. തിരുവനന്തപുരം മേഖല സംയുക്ത സമ്മേളനം നടന്നു

ഐ.പി.സി. തിരുവനന്തപുരം മേഖല സംയുക്ത സമ്മേളനം ജൂലൈ 21 ഞായറാഴ്ച്ച വൈകുന്നേരം 4 മണിക്ക് പേരൂർക്കട ഐ.പി.സി. ഫെയ്ത്ത് സെന്ററിൽ വച്ച് നടന്നു. കേരള സ്റ്റേറ്റ് ആക്ടിങ് സെക്രട്ടറിയും മേഖല സെക്രട്ടറിയുമായ പാസ്റ്റർ ദാനീയേൽ കൊന്നനിൽക്കുന്നതിൽ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് പാസ്റ്റർ കെ.സി. തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി. ജോൺ, ജനറൽ കൗൺസിൽ ചാരിറ്റി ചെയർമാൻ പാസ്റ്റർ ജോൺ എസ്. മരത്തിനാൽ എന്നിവർ മുഖ്യ സന്ദേശം നൽകി. ഐ.പി.സി. കേരള സ്റ്റേറ്റ് പ്രസിഡൻറ് ആയി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ രാജു പൂവക്കാല തിരുവനന്തപുരം മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ മെംബർ റെജി കൊന്നനിൽക്കുന്നതിൽ സംഭവനയായി നൽകിയ ആബുലൻസ് പ്രാർത്ഥിച്ച് സമർപ്പിച്ചു. കേരള സ്റ്റേറ്റ് എക്സിക്യൂട്ടിസിനെ ഫലകം നൽകി ആദരിച്ചു. സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലി, വൈസ് പ്രസിഡന്റ്. പാസ്റ്റർ സി.സി. ഏബ്രഹാം, ജോയിന്റ് സെക്രട്ടറി കുഞ്ഞച്ചൻ വാളകം, ജയിംസ് വർഗ്ഗീസ്സ് IAS എന്നിവർ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മേഖലയിലെ സെന്റർ ശുശ്രുഷകർ, സഭ പ്രതിനിധികൾ, വിശ്വാസികളടക്കം 500ൽ അധികം പേർ പങ്കെടുത്തു. 100 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യസ സഹായം, 50 ഹോളുകൾക്ക് ഫാൻ, S.S. L.C, C.B.S.E പരിക്ഷയ്ക്ക് എല്ലാ വിഷയത്തിനും A+, A1 നേടിയ വിദ്യാർത്ഥികൾക്ക് ഫലകവും ക്യാഷ് അവർഡും നൽകി ആദരിച്ചു. വരുന്ന നാളുകളിൽ തിരുവന്തപുരം മേഖലയിലെ ശുശ്രുഷകന്മാരുടെ ക്ഷേമത്തിനും ഹോളുകളുടെയും പാഴ്സനേജുകളുടെയും നവീക്കരണത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് പാസ്റ്റർ ദാനീയേൽ കൊന്ന നിൽക്കുന്നതിൽ അറിയിച്ചു. തിരുവനന്തപുരം മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കൗൺസിൽ അംഗങ്ങളും പേരബ്ര സെൻറർ ശുശ്രൂഷകൻ പാസ്റ്റർ എം.എം. മാത്യു, ഡേവിഡ് സാം എന്നിവർ പങ്കെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like