“ക്രോസ് റോഡ്സ്” ഏകദിന യുവജന ക്യാമ്പ് ആഗസ്റ്റ് 17 ശനിയാഴ്ച കുവൈറ്റിൽ

സ്വന്തം ലേഖകന്‍

ഒഫീഷ്യൽ മീഡിയ പാർട്ണർ ക്രൈസ്തവ എഴുത്തുപുര

കുവൈറ്റ്: ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസ്സഡർസ് (CA) ഒരുക്കുന്ന ഏകദിന യുവജന ക്യാമ്പ് “ക്രോസ് റോഡ്സ് ” ഓഗസ്റ്റ് മാസം 17 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ അബ്ബാസിയായിൽ നീഡ്‌സ് ടൈപ്പിംഗ് സെന്ററിന്റെ എതിർവശമുള്ള ന്യൂ ബെസ്റ് ബേക്കറി ബിൽഡിങ്ങിലുള്ള ഫസ്റ്റ് എ ജി ചർച്ച് പ്രയർ ഹാളിൽ വച്ച് നടക്കും.

“TO KNOW JESUS CHRIST” (യേശുവിനെ അറിയുക) എന്ന തീം ആസ്പദമാക്കിയ ക്യാമ്പിൽ പങ്കെടുക്കുവാനുള്ള പ്രായ പരിധി 10 വയസ്സ് മുതൽ 40 വയസ്സ് വരെയാണ്. ഓൺലൈൻ രജിസ്റ്റർ ചെയുവാൻ http://www.firstagkuwait.com/crossroads എന്ന ലിങ്കിൽ ഇപ്പോൾ തന്നെ ക്ലിക്ക് ചെയ്യുക.

സുപ്രസിദ്ധ കൺവെൻഷൻ പ്രാസംഗികനും, കുമ്പനാട് ന്യൂ ലൈഫ് അസ്സെംബ്ലിസ് ഓഫ് ഗോഡ് വർഷിപ്പ് സെന്റർ സീനിയർ ശ്രുശൂഷകനുമായ പാസ്റ്റർ എബ്രഹാം തോമസ് (എബി അയിരൂർ) ക്ലാസ്സുകള്‍ നയിക്കും. നാഷണൽ ഇവാൻജെലിക്കൽ ചർച്ച് കുവൈറ്റ് സെക്രട്ടറി ബ്രദർ റോയ് കെ. യോഹന്നാൻ ഉദ്ഘാടനം നിര്‍വഹിക്കും. ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകൻ പാസ്റ്റർ ജയിംസ് എബ്രഹാം മീറ്റിംഗുകൾക്കു നേത്ര്വതം നൽകും

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജയിംസ് എബ്രഹാം (97251639), സെക്രട്ടറി ബ്രദർ തോമസ് ജോർജ് (99325985), ബ്രദർ ഷൈജു രാജൻ (90063952), ബ്രദർ ജോൺലി റ്റി. രാജൻ (66736694) എന്നി നമ്പറുകളിൽ ബന്ധപെടുക.

കേഫാ ടി.വി. & സീയോൻ ബ്ലെയിസ് ഫേസ്ബുക്ക്‌ പേജിലും യുട്യൂബ് ചാനലില്‍ തത്സമയം സംപ്രഷണം ഉണ്ടായിരിക്കുന്നതാണ്. കുവൈറ്റിന്റെ എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്. അതിനായി താഴെയുള്ള നമ്പറുകളിൽ ബന്ധപെടുക.
അബ്ബാസിയ/ ഫർവാനിയ/ റിഗ്ഗയി/ഖൈത്താൻ: 65717943 / 66538532 | സാൽമിയ/ ഹവല്ലി: 9007453 | മംഗഫ്/ അബു ഹലിഫ/ മഹ്ബൂല: 65671082 / 50604053

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.