സഭകളിൽ ആത്മീയ ശുശ്രൂഷകൾക്കു പ്രാധാന്യം നല്കണമെന്ന ആഹ്വാനവുമായി സംസ്ഥാനതല ഉപവാസ പ്രാർത്ഥനയ്ക്ക് പരിസമാപ്തി

പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്കും കേരളത്തിലെ സഭകളുടെ ഉണർവിനും വേണ്ടി ശക്തമായ പ്രാർത്ഥന നടന്നു.

വാര്‍ത്ത: ഐ പി സി കേരള സ്റ്റേറ്റ് മീഡിയ ഡിപാർട്ട്മെന്റ്

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ് 2019 -2022 ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈൈ 17ന് ആരംഭിച്ച ഉപവാസ പ്രാർത്ഥനയ്ക്ക് അനുഗ്രഹ സമാപ്തി. പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്കും കേരളത്തിലെ സഭകളുടെ ഉണർവിനും വേണ്ടി  ശക്തമായ പ്രാർത്ഥന നടന്നു.

സമാപന ദിവസമായ ജൂലൈ 19 ന് നടന്ന ഉപവാസ പ്രാർത്ഥനയിൽ പാസ്റ്റർ ഷിബു നെടുവേലിൽ അദ്ധ്യക്ഷനായിരുന്നു. പാസ്റ്റർമാരായ ജോൺ എസ് മരത്തിനാൽ, വിൽസൺ ജോസഫ്, കെ.സി ജോൺ എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ റോയി പൂവക്കാല ഗാനശുശ്രൂഷകൾക്ക് നേതൃത്വം നല്കി. കുമ്പനാടിന്റെ സമീപ സഭക യിൽ നിന്നും വിശ്വാസികളും ശുശ്രൂഷകന്മാരും പങ്കെടുത്തു.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിവിധ സെഷനുകളിൽ പാസ്റ്റർമാരായ സി.സി എബ്രഹാം, പാസ്റ്റർ ഷിബു നെടുവേലിൽ , കെ.സി തോമസ്, ജോൺ റിച്ചാർഡ്, കുഞ്ഞച്ചൻ വാളകം തുടങ്ങിയവർ നേതൃത്വം നല്കി.  കുമ്പനാട് ജൂലൈ 17ന് രാവിലെ 10 മണിക്ക് പ്രാർത്ഥിച്ച് ആരംഭിച്ച പ്രാരംഭ യോഗത്തിൽ പാസ്റ്റർ രാജു പൂവക്കാല അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ നേതൃത്വം നല്കി. പാസ്റ്റർ സിനോജ് ജോർജജ് കായംകുളം, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുകുന്നതിൽ എന്നിവർ പ്രസംഗിച്ചു.

post watermark60x60

ഉച്ചയ്ക്ക് 2.30 മുതൽ 4:30 വരെ കാത്തിരിപ്പുയോഗം നടന്നു. കൃപാവരപ്രാപ്തരായ ദൈവ ദാസന്മാർ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി.
ജൂലൈ 18 ന് വൈകിട്ടു നടന്ന സെഷനിൽ പാസ്റ്റർ സി.സി എബ്രഹാം അധ്യക്ഷത വഹിച്ചു. പാസ്റ്റർ സാജു ജോസഫ് പ്രസംഗിച്ചു. പാസ്റ്റർ രാജു പൂവക്കാല, പാസ്റ്റർ ഷിബു നെടുവേലിൽ എന്നിവർ പ്രാർത്ഥന ലീഡ് ചെയ്തു.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like