ലേഖനം:പ്രത്യാശയുടെ കരം | ജിനേഷ് ,ദോഹ

698ജീവിതത്തിൽ പ്രത്യാശകൾ നഷ്ടപ്പെട്ട് ഇനി ഈ വഴികൾ തുറക്കുമോ അല്ലെങ്കിൽ ഇനി എന്തെങ്കിലും സംഭവിക്കുമോ എന്ന ഒരു ഊഹം പോലുമില്ലാതെ വിശ്വാസത്തിൽ നിന്നും പിന്നോട്ട് പോകുന്ന അനേകം ദൈവ ജനങ്ങൾ നമ്മുടെ ഇടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇങ്ങനെ ദൈവ സന്നിധിയിൽ നിന്നും പിന്നോട്ട് പോകുന്നവരെ കുറിച്ച് എന്തു പറയാൻ!!! അവർ ബൈബിളിൽ  എന്താണ് അടങ്ങിയിരിക്കുന്നത് എന്നു പോലും മനസ്സിലാക്കാൻ കഴിവില്ലാത്തവർ ആയതുകൊണ്ടാണ് പിന്നോട്ടു പോകുന്നത്. ചുരുക്കി പറഞ്ഞാൽ അവർ വേദപുസ്തകം വായിക്കാറില്ല എന്ന് ചുരുക്കം.എന്നാൽ ദൈവത്തിന്റെ വാക്കുകൾക്ക് ചെവി കൊടുത്ത് ദൈവം പറഞ്ഞ  വാഗ്ദത്തം ജീവിതത്തിൽ നടക്കും എന്ന് വിശ്വസിച്ചു ”കൊണ്ട് ദൈവസന്നിധിയിൽ കാത്തിരിക്കുന്ന ഒരുകൂട്ടം ദൈവമക്കൾ നമ്മുടെ ഇടയിൽ ഉണ്ട്.

അതിന്നു അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു 1 kings 17-12. അവിടെ വേറെ വിധവയുടെ വീട് ഇല്ലാഞ്ഞിട്ടല്ല ഏലിയാവിനെ  ദൈവം ഈ വിധവയുടെ  വീട്ടിൽ അയച്ചത് കാരണം അവിടെ  ദൈവത്തിന്റെ  മഹത്വം വെളിപ്പെടണം എന്നത് കൊണ്ട് മാത്രമാണ്. ഇന്നത്തെ കാലത്ത് വാഗ്ദത്തങ്ങൾ അനേകം കിട്ടിയ ആളുകൾ, അവരുടെ ജീവിത സാഹചര്യം തന്നെ ഈ വിധവയുടെ പോലെ വളരെയധികം കഷ്ടപ്പാടും ദുഃഖങ്ങളും നിറഞ്ഞതാണ്.എന്നാൽ പുറമേ നിന്ന് നമുക്ക് ആരെയും വിലയിരുത്തുവാൻ കഴിയില്ല. ജീവിതത്തിന്റെ താളങ്ങൾ തന്നേ തെറ്റി വലയുന്ന ദൈവമക്കൾ നമ്മുടെ ഇടയിലുണ്ട്.അതു പോലെ ഇതു  വായിച്ചുകൊണ്ടിരിക്കുന്നവരിലും ഉണ്ട്. ഇങ്ങനെയുള്ള ഭവനങ്ങളിൽ ചില ദൈവത്തിന്റെ പ്രവർത്തികൾ വെളിപ്പെടാൻ പോകുന്ന സമയം അടുത്തുകൊണ്ടിരിക്കുന്നു.അവിടെ ചില ഏലിയാവ് പ്രവാചകന്മാർ അല്ലെങ്കിൽ ചില എലീശാ പ്രവാചകന്മാർ ഭവനങ്ങളിൽ കടന്നു വരാൻ പോകുന്ന കാലഘട്ടം അടുത്തുകൊണ്ടിരിക്കുകയാണ്. വഴി കോണുകളിൽ കച്ചവടം ചെയ്യുന്ന ആളുകൾക്ക് ഒരു ധാരണയുണ്ട് ഞങ്ങൾ ഈ  മഴയും കാറ്റും കൊണ്ട്,ഈ വെയിലുകൊണ്ട് ഇവിടെ ഇരുന്നാൽ ഇതിലൂടെ പോകുന്ന ഏതെങ്കിലും ഒരാൾ ഇതിൽ നിന്നും ഒരു സാധനം വാങ്ങും എന്നുള്ളത്.ഇതൊരു പ്രത്യാശയാണ് ഇത് അവരുടെ ഹൃദയത്തിൽ ഞങ്ങൾ എത്ര കഷ്ടപ്പെട്ടാലും ഞങ്ങൾക്കുള്ളത്, ഞങ്ങൾക്ക് തന്നെ കിട്ടും എന്നുള്ള ഒരു നല്ലൊരു ബോധ്യമുള്ളതുകൊണ്ടാണ് ഈ  വഴിയോരക്കച്ചവടക്കാർ വെയിലും മഴയും കൊണ്ട് അവിടെ ഇരിക്കുന്നത്. ഈ ഒരു ബോധം നമ്മൾക്ക് ദൈവത്തോട് ഉണ്ടായിരിക്കണം.

ഒരു കാര്യം മാത്രം നാം ഓർമ്മ വെച്ചുകൊള്ളുക ഉണങ്ങിവരണ്ട തറയിൽ നിന്നും തേൻ എടുക്കാൻ ശക്തനായ ഒരു ദൈവത്തെയാണ് നമ്മൾ സ്നേഹിക്കുന്നത് എന്നുള്ള കാര്യം മറന്നുപോകരുത്. അവൻ പറഞ്ഞാൽ പറഞ്ഞതുപോലെ തന്നെ ചെയ്യും ഭോഷ്കു പറയാൻ അവൻ മനുഷ്യനല്ല എന്ന് വചനത്തിൽ തന്നെയുണ്ട്.

നിന്റെ  ജീവിതത്തിൽ നിനക്കൊരു ഉയർച്ചയില്ല എന്നിരിക്കട്ടെ,ജീവിതം പുഴുവിനെ പോലെ  ചെളിയിൽ  കഴിയുന്ന അവസ്ഥ ആയിക്കോട്ടെ എന്നാൽ മറന്നുപോകരുത് ചിത്രശലഭത്തെ പോലെ നിനക്ക് സൗന്ദര്യം തന്ന് പറപ്പിക്കുവാൻ കഴിവുള്ള ഒരു ദൈവത്തെയാണ് സേവിക്കുന്ന എന്ന് ഓർത്തു കൊള്ളുക.  യഹോവയുടെ ന്യായപ്രമാണം നീ ശ്രദ്ധയോടെ കേട്ട് അനുസരിച്ചാൽ നിന്നെ ദൈവം മാനിക്കും. ആ സമയം  അടുത്ത് വരികയാണ്. അമ്മയുടെ ഉദരത്തിൽ വച്ചുതന്നെ നിന്നെ  പണിഞ്ഞത് ദൈവമാണെങ്കിൽ പൈതൽ പ്രായം മുതൽ നിന്നെ  കൈപിടിച്ചു നടത്തിയത് ദൈവമാണെങ്കിൽ ഒരു ശത്രുവിന്റെ  കയ്യിലും നിന്നെ തകർത്തു കളയുവാൻ ദൈവം ഏല്പിച്ചു കൊടുക്കുകയില്ല. വിശ്വാസത്തോടും പ്രത്യാശയോടും കൂടി ആയിരിക്കുക ദൈവത്തിന്റെ സമയത്ത് ചില വഴികൾ തുറക്കുകയും അത്ഭുതങ്ങൾ നടക്കുകയും ചെയ്യും ആമേൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.