ലേഖനം:ബന്ധം | ബ്ലെസ്സൺ ജോൺ

മനുഷ്യരാശി എക്കാലത്തും ബന്ധങ്ങൾക്ക്‌ വിലകല്പിച്ചിരുന്നു.
ഈ ലോകത്തു എല്ലാ ബന്ധങ്ങളും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ മനുഷ്യർ ഓരോരുത്തരും തങ്ങളെ തന്നെ ബലപ്പെടുത്തുവാൻ കണ്ടെത്തുന്നതാണ്.

ബന്ധം ബലപ്പെടുത്തുന്നതാണ് ബന്ധത്തിലിരിക്കുവോളം.എന്നാൽ മാനുഷീക ബന്ധങ്ങൾ എല്ലാം കാര്യ സാധ്യത്തിനുള്ള ബന്ധങ്ങൾ ആയി തീർന്നുകൊണ്ടിരിക്കുകയാണ്.
ആയതിനാൽ വിള്ളലുകൾ ബന്ധങ്ങളിൽ കാണുവാൻ കഴിയും അടുത്തപടി കയറുവാനുള്ള ഒരു പടിയായി മാത്രം ബന്ധങ്ങളെ കാണുന്നതിനാൽ ഉറപ്പില്ലാത്ത ബന്ധങ്ങളിൽ ജീവിതങ്ങൾ ഉഴലുന്നു
ഫലം നാശം മാത്രമായി തീരുന്നു.

വിജയകരമല്ലാത്ത സുഹൃത്തു ബന്ധങ്ങൾ ,ഭാര്യാഭർതൃ ബന്ധങ്ങൾ എല്ലാം തന്നെ ഇപ്രകാരം ബന്ധങ്ങളിൽ ഉളവാകുന്ന വിള്ളലുകളാൽ സംഭവിക്കുന്നു.
ബന്ധങ്ങൾ ഉറപ്പുള്ളതും ശക്തിയുള്ളതും ആകണമെങ്കിൽ സ്വാർത്ഥ താല്പര്യങ്ങൾ ഒഴിവാക്കണം.സ്വാർത്ഥ താൽപര്യങ്ങൾക്കു മുന്ഗണന കൊടുക്കുമ്പോൾ ആണ് ബന്ധങ്ങൾക്ക്‌ ക്ഷയം സംഭവിക്കുന്നത്.
ഒന്നൊന്നിനെകരുതുന്നതും ,പരിഗണിക്കുന്നതുമായ ചിന്തയാണ് ബന്ധം സ്വാർത്ഥത ഉള്ളയിടങ്ങളിൽ ബന്ധം തന്നെ അർത്ഥം ഇല്ലാതാവുകയാണ്.

post watermark60x60

രക്തബന്ധം ദൃഢബന്ധമായി നാം
കാണുന്നു. എന്നാൽ ചിന്തിച്ചാൽ അതിൽ അർത്ഥമൊന്നും ഇല്ല എന്ന് കാണുവാൻ കഴിയും. സ്വാർത്ഥത ഒഴിവാക്കുന്നിടത്തു എല്ലാ ബന്ധങ്ങളും ഉണ്ട് എന്നാൽ സ്വാർത്ഥത ഉള്ളയിടത്തു എല്ലാ ബന്ധങ്ങളും നാമമാത്രമാകുന്നു.

വളരെ വേറിട്ട ഒരു ബന്ധം നമ്മുക്ക് ബൈബിളിൽ കാണുവാൻ കഴിയും. അതിലേക്കു നോക്കുമ്പോൾ
യോനാഥാൻ ദാവീദിനെ സ്വന്ത പ്രാണന് തുല്യം സ്നേഹിച്ചു എന്ന് കാണാം.
“സ്വന്ത പ്രാണന് തുല്യം സ്നേഹിച്ചു”
സ്വാർത്ഥത ഒഴിവാക്കുവാൻ സാധ്യമാകുന്നത് സ്നേഹത്തിലൂടെയാകുന്നു.

സ്നേഹം നിഗളിക്കുന്നില്ല , സ്വാർത്ഥം അനൗഷിക്കുന്നില്ല ദേഷ്യപെടുന്നില്ല ,
ദോഷം കണക്കിടുന്നില്ല അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു:എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.

സ്നേഹം എന്ന വിളക്ക് ബന്ധങ്ങൾക്കിടയിൽ
ഇല്ലെങ്കിൽ ഒരു ബന്ധവുമില്ല.
ഒരു താലി ചരടിനും അർത്ഥമില്ല ഒരു ചിരിക്കും അർത്ഥമില്ല.
സ്നേഹമുള്ളിടത്തു സമാധാനമുണ്ട് സന്തോഷമുണ്ട് ബന്ധങ്ങൾ നിലനിൽക്കുന്നു.
യോനാഥാൻ ദാവീദിനെ തന്റെ
പ്രാണന് തുല്യം സ്നേഹിച്ചു.
അവനോടു സഖ്യം ചെയ്തു.
1 ശമൂവേൽ 18:4 യോനാഥാൻ താൻ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിന്നു കൊടുത്തു.
ദാവീദിനുമേൽ തനിക്കുള്ള കരുതലിന്റെ ഓർമിപ്പിക്കുന്ന ഒരു പ്രവർത്തിയായി തന്റെ മേലങ്കിയും വസ്ത്രവും വാളും വില്ലും അരക്കച്ചയും യോനാഥാൻ ഈ പ്രവർത്തി ചെയ്തു എന്ന് കാണാം.

ബന്ധം ഏതു എന്നതിലല്ല ബന്ധം ഒന്നൊന്നിനെ കരുതുന്നതും പരിഗണിക്കുന്നതും ആകുമ്പോൾ ആകുന്നു ബന്ധങ്ങൾ ബലപ്പെടുന്നതും ബന്ധങ്ങൾ അർത്ഥവത്താകുന്നതും.

ഭാര്യ ഭർത്തൃബന്ധം ആണ് മറ്റൊരു വിശേഷപ്പെട്ട ബന്ധം. ഈ ബന്ധവും സ്നേഹത്തിൽ കെട്ടപ്പെടേണ്ട ബന്ധമാകുന്നു. മറ്റേതു ബന്ധത്തിലും അധികമായി ഒരേ ദിശാബോധത്തിലും സമത്വ ചിന്താഗതിയിലും സഞ്ചരിച്ചു സ്വാർത്ഥതയ്ക്കു സ്ഥാനമില്ലാതാകേണ്ട ഒരു ബന്ധമാണ് ഭാര്യ ഭർതൃ ബന്ധം.
അതിനാൽ മറ്റേതു ബന്ധത്തിലും അധികമായി സ്വാർത്ഥചിന്തകൾ ഭാര്യാഭർതൃ ബന്ധത്തിന് അധികം ക്ഷതം ഏല്പിക്കുന്നു.

ബന്ധങ്ങളെ ബലപ്പെടുത്തുന്ന
ഊട്ടിയുറപ്പിക്കുന്ന ഘടകം സ്നേഹമെന്നിരിക്കെ
സ്നേഹത്തെ കുറിച്ച് ധാരണ ഏവർക്കും ഉണ്ടാകേണ്ടതുണ്ട്. കൗമാരക്കാരിൽ മൊട്ടിടുന്ന പ്രേമം അല്ല സ്നേഹം.ഇന്ന് സ്നേഹം എന്ന് പേരിട്ടിരിക്കുന്നത് പലതും ഇപ്രകാരം ഉള്ള പ്രേമങ്ങൾ മാത്രമാണ്. എന്നാൽ യഥാർത്ഥ സ്നേഹത്തിൽ ദൈവീക സാന്നിധ്യം നിറഞ്ഞിരിക്കുന്നു എന്നുള്ളതാണ് സത്യം.

“സ്നേഹം നിഗളിക്കുന്നില്ല , സ്വാർത്ഥം അനൗഷിക്കുന്നില്ല ദേഷ്യപെടുന്നില്ല ,ദോഷം കണക്കിടുന്നില്ല അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു:എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു”

ദൈവീക സാന്നിധ്യത്തിൽ മാത്രം വെളിപ്പെടാവുന്ന കാര്യങ്ങളാണ് സ്നേഹത്തിൽ അടങ്ങിയിരിക്കുന്നത് അല്ലെങ്കിൽ ദൈവം സ്നേഹമാകുന്നു.

ലോകത്തു ഇന്നോളം സ്വാർത്ഥത ഇല്ലാതെ വെളിപ്പെട്ടിട്ടുള്ള സ്നേഹത്തെ പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ അത് മനുഷ്യ രാശിയെ പ്രതി ദൈവത്തിന്റെ സ്നേഹം ആകുന്നു. അപ്രകാരം തങ്ങളുടെ ജീവിതത്തെ ക്രമീകരിച്ച അനേക വ്യക്തിത്വങ്ങൾ നമുക്കിടയിൽ വെളിപ്പെടുത്തിയതും ആയ സത്യം ആകുന്നു ദൈവ സ്നേഹം.

ദൈവസ്നേഹം ബലഹീന മനുഷ്യനെ എല്ലാ വിധത്തിലും ബലപ്പെടുത്തുന്നതാകുന്നു.
അപ്രകാരം നോക്കുകയാണെങ്കിൽ
എല്ലാ ബന്ധങ്ങൾക്കും മുൻപേ നാം നിർമ്മിക്കേണ്ട ബന്ധം ദൈവവുമായുള്ള ബന്ധം ആകുന്നു.
ദൈവവുമായുള്ള ബന്ധമുണ്ടെങ്കിൽ
എല്ലാ ബന്ധങ്ങളും ഉണ്ട് കാരണം ദൈവം സ്നേഹം ആകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like