അസംബ്ലീസ് ഓഫ് ഗോഡ് പന്തളം സെക്ഷനിൽ പാസ്റ്റർ വി.എ. ബാബു പുതിയ പ്രസ്‌ബിറ്റർ

ഷാജി ആലുവിള

പന്തളം: അസംബ്ലീസ് ഓഫ് ഗോഡ് പന്തളം സെക്ഷനിൽ പാസ്റ്റർ വി. എ. ബാബു പ്രസ്‌ബിറ്റർ സ്ഥാനത്തേക്ക് നിയമതനായി. ദീർഘവർഷങ്ങളായി അസംബ്ലീസ് ഓഫ് ഗോഡ് സഭയിയിലെ ഓർഡൈൻ ശുശ്രൂഷകനായ പാസ്റ്റർ ബാബു ഇപ്പോൾ കുളനട ടൗൺ ഏ. ജി. സഭാ ശുശ്രൂഷകൻ ആണ്. ഭാര്യ എസ്ഥേർ മക്കളായ ഷെറിൻ, ഷെർളിയാൽ എന്നിവർ വിദേശത്ത് ജോലിയും പഠനവും നടത്തുന്നു.
അടുത്ത രണ്ടു വർഷങ്ങളിലേക്കുള്ള സെക്ഷൻ സെക്രട്ടറി ആയി തുമ്പമൺ സഭാശുശ്രൂഷകനായ പാസ്റ്റർ ബ്ലസൻ സാം, ട്രഷറർ ആയി മാത്തൂർ സഭാ പാസ്റ്റർ ആയ പാസ്റ്റർ ഗീവർഗീസ് ജോൺ എന്നിവർ നിയമിതനായി. ഇവരെ കൂടാതെ കമ്മറ്റി അംഗങ്ങളായി മോൻസി പൂകൈത, അനിയൻ ഇലവുംതിട്ട എന്നീ സഭാപ്രതിനിധികളും സ്ഥാനം ഏൽക്കും.

മധ്യമേഖലാ ഡയറക്ടർ റവ.വി.വൈ. ജോസുകുട്ടി അധ്യക്ഷത വഹിച്ചു. പോരാട്ടത്തെ പ്രാർത്ഥനയാൽ വേണം ജയിച്ചു,  നാം നമുക്ക് അനൂകലമല്ലാത്ത ഈ സാഹചര്യത്തിൽ ജയിക്കേണ്ടത് എന്ന്‌ അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ അറിയിച്ചു. മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക്. വി. മാത്യു മുഖ്യ പ്രാസംഗികൻ ആയിരുന്നു. “പരീക്ഷകളെ നേരിട്ട യേശു” എന്ന വിഷയത്തെ വിശകലനം ചെയ്ത് സംസാരിച്ചു. ഉപവാസത്തിനു ശേഷം യേശു സാത്താനാൽ പരീക്ഷിക്കപ്പെടുകയും ആത്മാവാൽ അതിനെ ജയിക്കുകയും ചെയ്തു. ബലഹീനരായ നമ്മെ പരീക്ഷിക്കുവാൻ ഒരുക്കുന്ന കണികൾ മനസിലാക്കി പരീക്ഷയിൽ അകപ്പെടാതെ ആത്മാവിലുള്ള പ്രാർത്ഥനയാലും,വിശുദ്ധിയിലും ധാർമ്മിക മൂല്യങ്ങളെ കാത്തു സൂക്ഷിച്ചും വേണം എല്ലാ വിശ്വാസികളും ശുശ്രൂഷകൻമാരും പോർക്കളത്തിൽ ഓടി ജയിക്കാനെന്നും ഐസക് സാർ ശക്തമായി ഓർമിപ്പിച്ചു. കേന്ദ്ര കമ്മറ്റിയുടെ നിരീക്ഷകൻ കൂടി ആയിരുന്നു ഡോ.ഐസക്. വി. മാത്യു. ഡിസ്ട്രിക്ട് ഓഫീസിലെ നിരീക്ഷകരയി ഇലക്ഷൻ ചുമതലയിൽ മാനേജർ ടോംസ് ഏബ്രാഹാം, ലിജോ കുഞ്ഞുമോൻ എന്നിവരും സന്നിഹിതർ ആയിരുന്നു .
പത്തനംതിട്ട ജില്ലയിലെ പരമപ്രധാനമായ ഒരു ദേശം ആണ് പന്തളം. രാജഭരണകാലത്തു തമിഴ്നാട്ടിലെ ചെങ്കോട്ട, തെങ്കാശി, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവ ഉൾപ്പെടെ പന്തളം രാജ്യത്തിന്റെ അധീനതയിൽ ആയിരുന്നു. AD 1820 ൽ പന്തളം രാജ്യം തിരുവിതാംകൂർ രാജ്യത്തിൽ ലയിച്ചു. അങ്ങനെ “പാണ്ഡ്യളം” അതായത് പാണ്ഡ്യന്മാരുടെ ദേശം ലോപിച്ചു പന്തളം എന്നു പേരു വന്നു. വളരെ വിലകൊടുത്തു വേണം സുവിശേഷ പ്രവർത്തനങ്ങൾ ഈ ഭാഗങ്ങളിൽ ചെയ്യേണ്ടത്. എന്നാൽ സഭകളും വേലക്കാരും ചുരുക്കവും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading