സംസ്ഥാന പി.വൈ.പി.എ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് ഒരുക്കങ്ങൾ ആരംഭിച്ചു

കുമ്പനാട്: സംസ്ഥാന പി.വൈ.പി.എയുടെ ആഭിമുഖ്യത്തിൽ കേരളമെമ്പാടുമുള്ള യുവജനങ്ങൾക്ക് പങ്കെടുക്കുവാൻ അവസരം നൽകി കൊണ്ട് മെഗാ ബൈബിൾ ക്വിസ് നടത്തുവാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. രണ്ട് ഘട്ടങ്ങളായി നടത്തപ്പെടുന്ന ബൈബിൾ ക്വിസിന്റെ പുസ്തകങ്ങൾ സംസ്ഥാന പി.വൈ.പി.എ സർക്കുലർ വഴി അറിയിക്കുന്നതാണ്. മൊത്തം ഒരു ലക്ഷം രൂപയാണ് സമ്മാന തുക.
ഒന്നാം സമ്മാനം ₹50,000/-, രണ്ടാം സമ്മാനം ₹25,000/-, മൂന്നാം സമ്മാനം ₹15,000/-, നാലാം സമ്മാനം ₹6,000/-, അഞ്ചാം സമ്മാനം ₹4,000/- എന്നിങ്ങനെയാണ് സമ്മാനത്തുക.പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ അതാത് സെന്റർ പി.വൈ.പി.എ ഭാരവാഹികളുമായി ബന്ധപ്പെടുക. (അവർക്കുള്ള നിർദേശങ്ങൾ, നിയമാവലികൾ ഉടനെ അറിയിക്കുന്നതാണ്). രജിസ്ട്രേഷൻ ഫീസ് ഒരാൾക്ക് ₹100/- (ഇതിൽ ₹50/- സെന്റർ പി.വൈ.പി.എയ്ക്കും ബാക്കി ₹50/- സംസ്ഥാന പി.വൈ.പി.എയ്ക്കും നൽകണം). പി.വൈ.പി.എ പ്രായപരിധിയിൽപ്പെടുന്ന അംഗങ്ങൾക്ക് പങ്കെടുക്കാം. ഡിസ്ട്രിക്റ്റ് തലത്തിൽ നടത്തപ്പെടുന്ന ആദ്യ റൗണ്ട് സെപ്റ്റംബർ 29 ഞായറാഴ്ച 3 മണി മുതൽ 5 മണി വരെ നടത്തി ആദ്യ മൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്നവരുടെ പേര് വിവരങ്ങൾ സംസ്ഥാന തലത്തിൽ അറിയിക്കണം. അതാത് ഡിസ്ട്രിക്റ്റിൽ ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ച് ആദ്യ റൗണ്ട് മത്സരം നടത്തപ്പെടുന്നതാണ്. പാസ്റ്റർമാരും ബൈബിൾ കോളേജ് പഠനം കഴിഞ്ഞവർ, പഠനം നടത്തുന്നവർക്ക് (സഹോദരന്മാർ & സഹോദരിമാർ) മത്സരത്തിൽ പങ്കെടുക്കുവാൻ അനുവാദമില്ല. വ്യത്യസ്ത നിലവാരത്തിൽ പല റൗണ്ടുകളിലായി നടത്തപ്പെടുന്ന നോക്ക്ഔട്ട് & ഗ്രാൻഡ് ഫിനാലെ 2019 ഒക്ടോബർ 12 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ കുമ്പനാട് വെച്ച് നടത്തപ്പെടും. സ്വദേശത്തും, വിദേശത്തും ബൈബിൾ ക്വിസ് മത്സരം നടത്തി അനുഭവ സമ്പത്തുള്ള ജഡ്ജിങ് പാനൽ പ്രോഗ്രാമിന് നേതൃത്വം നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.