ചെറുചിന്ത:വാട്ട്സാപ്പ്, ഫേസ്ബുക്ക് ഉപയോഗം ദൈവവചന വിരുദ്ധമോ? | ദീന ജെയിംസ്‌, ആഗ്ര

ആധുനികയുഗത്തിൽ ഇന്റർനെറ്റിന്റെയും മൊബൈൽഫോണ്ന്റെയും  പ്രാധാന്യം ഏറി വരികയാണ്‌. ഒരുദിവസം ആഹാരം കിട്ടിയില്ലെങ്കിലും കഴിച്ചുകൂട്ടാം, പക്ഷെ മൊബൈൽ ഫോൺ ഇല്ലാതെ ഒരു ദിവസം ചിന്തിക്കുവാൻ കൂടി കഴിയാത്ത ഒരവസ്ഥയിൽ വന്നെത്തിയിരിക്കുന്നു.   ഇവയുടെ ഉപയോഗം പാപം ആണെന്ന് കരുതുന്ന ഒരു കൂട്ടം ആളുകളും ഉണ്ട്.  യഥാർത്ഥത്തിൽ ശരിയേത്, തെറ്റേത്??

ചിലനാളുകൾക്കുമുമ്പ് ഒരു സ്നേഹിത  ദൈവം ഇടപെട്ടതുകൊണ്ട് ഫേസ്ബുക്ക് ഉപയോഗം പൂർണമായി ഒഴിവാക്കി എന്ന് എന്നോട് പറഞ്ഞു.  മറിച്ച് വാട്ട്‌സ് ആപ്  കൂടുതൽ  ഉപയോഗിക്കുന്നുമുണ്ട്. അതെന്നെ  ചിന്തിപ്പിക്കുവാൻ ഇടയായി. “അതെന്തേ വാട്ട്‌സ് ആപ് ഉപയോഗിക്കുവാൻ ദൈവം അനുമതി കൊടുത്തത് ??”

എന്തുതന്നെയായാലും “അധികമായാൽ അമൃതും വിഷം “എന്ന ചൊല്ല് ഏകദേശം ഈകാര്യത്തിൽ പൂർണമാകുന്നു. അമിതഉപയോഗം വിനാശത്തിന് കാരണമാകുന്നു എന്നത് സത്യമാണ്. വഴിവിട്ട ബന്ധങ്ങൾക്കും കുടുംബശിഥിലീകരണത്തിനും ഇവയൊക്കെ കാരണമാകുന്നത് പ്രീതിദിന സംഭവങ്ങളത്രെ.

post watermark60x60

ഇവയൊക്കെ ഇല്ലാതിരുന്ന കാലത്തും ഈവിധ സംഭവങ്ങൾ ഉണ്ടിയിട്ടുണ്ടെന്നും വിസ്മരിക്കുന്നില്ല. ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമാണ് ഇവയുടെ  ഉപയോഗക്രമം. വാട്ട്‌സ് ആപ്പോ  സ്ബുക്കോ  ഉപയോഗിച്ചത് കൊണ്ട് വിശുദ്ധി നഷ്ടമാകുന്നില്ല, പക്ഷെ, പലരും അവരുടെ വിശുദ്ധി നഷ്ടമാക്കുവാൻ ഇതിനെ കാരണമാക്കുന്നു. ആരാധനയും പ്രാർഥനയും ഒഴിവാക്കി ആ സമയം ഇതിലൊക്ക സമയം ചിലവഴിക്കുന്നവർ സ്വയം ആത്മീയത കളയുകയാണു. ഓരോ വ്യക്തിയും സ്വയം വിലയിരുത്തൽ നടത്തേണ്ടിയിരിക്കുന്നു. ഫേസ്ബുക്കും വാട്ട്‌സ് ആപും ഒരിക്കലും നമ്മുടെ ആത്മീയതയ്ക്ക് തടസ്സം അല്ല, നാം സ്വയം തടസം സൃഷ്ടിക്കുന്നു എന്നു വേണം പറയാൻ… ഏത് കാര്യത്തിനും അതിന്റെതായ ദോഷവശങ്ങളും നല്ല വശങ്ങളും ഉണ്ട്. നല്ലത് തിരഞ്ഞെടുക്കുവാൻ നാം പ്രാപ്തരാകേണം. സഭാപ്രസംഗി പറയുന്നു :പുസ്തകം ഓരോന്ന് ഉണ്ടാക്കുന്നതിനു അവസാനമില്ല അധികം പഠിക്കുന്നത് ശരീരത്തിന് ക്ഷീണം തന്നെ. നാം വന്നെത്തിയിരിക്കുന്ന ലോകം വളർച്ചയുടെ പടവുകളിലേക്കു അതിവേഗം കുതിച്ചുകൊണ്ടിരിക്കുന്നു. അറിവിന്റെ ഉറവിടങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ അധികഉപയോഗം ശരീരത്തിന് ക്ഷീണം ഏൽപ്പിക്കും. ഒരു യഥാർത്ഥ ഭക്തന്റെ ദൈവബന്ധത്തിന് ഇതൊന്നും കോട്ടം സംഭവിപ്പിക്കുകയോ ആത്മീയമൂല്യം കുറക്കുകയോ ചെയ്യുന്നില്ല.

പൗലോസ്‌ പറയുന്നു :ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും നമ്മെ വേർപിരിക്കുന്നത് ആർ ?? ഒരു നീണ്ട  പട്ടിക  പൗലോസ്‌ അവിടെ നിരത്തുന്നു. വാട്ട്‌സ് ആപ്പും ഫേസ്ബുക്കും അന്നുണ്ടായിരുന്നേൽ ആ പട്ടികയിൽ  കാണുമായിരുന്നു എന്ന് ഞാൻ ചിന്തിക്കുന്നു. ആകയാൽ ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്നും തന്നെ വേർപിരിക്കുവാൻ യാതൊരു സൃഷ്ടിക്കും സാധിക്കുകയില്ല എന്ന് ഉറപ്പുള്ള ഒരു ക്രിസ്തീയ ഭക്തന് വാട്ട്‌സ് ആപ്പിനെയും ഫേസ് ബുക്കിനെയും ഭയപ്പെടേണ്ടകാര്യമില്ല.

-ADVERTISEMENT-

-ADVERTISEMENT-

You might also like