ഐ.സി.പി.എഫ് ഫ്രീഡം ക്യാമ്പ് 2019 ആഗസ്റ്റ്‌ 22മുതൽ

കുമ്പനാട്: ഐസിപിഎഫ് പത്തനംതിട്ടയുടെ ഈ വർഷത്തെ ക്യാമ്പ് ആഗസ്റ്റ് 22 മുതൽ 25 വരെ മുട്ടുമൺ മൗണ്ട് ഒലീവ് സെന്ററിൽ നടക്കും. ‘സഛായി’ (യാഥാർത്ഥ്യം) എന്നതാണ് ചിന്താവിഷയം. വ്യാജവാർത്തകളുടെയും വിശ്വാസത്യാഗത്തിന്റേയും കപടഭക്തിയുടെയും കാലത്ത്  “എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി, സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” (യോഹ.8:32) എന്ന ക്രിസ്തുവചനങ്ങൾക്ക് പ്രസക്തിയേറുന്നു. ബ്രദർ. സുനിൽ കുമാർ (പാലക്കാട്), പാസ്റ്റർ ജോ തോമസ്(ബെംഗളുരു) എന്നിവർ മുഖ്യാതിഥികളായിരിക്കും. ബ്രദർ. സാമുവേൽ അർപ്പുതരാജ്(ചെന്നൈ), അനീഷ് മൈലപ്രാ എന്നിവരുടെ നേതൃത്വത്തിൽ ഐ.സി.പി.എഫ് ടീം സംഗീതശുശ്രൂഷ നിർവഹിക്കും. 22 വ്യാഴം വൈകിട്ട് ആരംഭിക്കുന്ന ക്യാമ്പ് 25 ഞായർ രാവിലെ സമാപിക്കും. 13 മുതൽ 23 വയസ്സുവരെയുള്ള യുവജനങ്ങൾക്കാണ് പ്രവേശനം. ജൂലൈ 31 നു മുമ്പ് രജിസ്റ്റർ ചെയ്യണം. 9495827930, 8547965307, 9495366129

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.