ശാലേം ഫെസ്റ്റ് വയലയിൽ

ബിൻസൺ കെ. ബാബു, കൊട്ടാരക്കര  

പത്തനാപുരം: പത്തനാപുരം സെന്റർ പി.വൈ.പി.എ യുടെയും വയല ലോക്കൽ പി.വൈ.പി.എ യുടെയും ആഭിമുഖ്യത്തിൽ പതിനാലാമതു യൂത്തു ക്യാമ്പും കൺവൻഷനും സെപ്റ്റംബർ 10, 11, 12 തീയതികളിൽ വയലയിൽ വച്ചു നടത്തപ്പെടും. പത്തനാപുരം സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ജോർജ് ഉത്‌ഘാടനം ചെയ്യും. “പെന്തകോസ്ത് തനിമ “എന്നതാണ് ഈ വർഷത്തെ വിഷയം. ഇന്നത്തെ കാലത്തു ദുരുപദേശങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ പെന്തകോസ്ത് ഉപദേശങ്ങൾ ഉയർത്തിപ്പിടിക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ ക്യാമ്പിനുള്ളത്. ഈ കാലഘട്ടത്തിൽ ശക്തമായി പ്രയോജനപ്പെടുന്ന പാസ്റ്റർമാരായ ജോ തോമസ് (ബാംഗ്ലൂർ ), റെജി ശാസ്‌താംകോട്ട തുടങ്ങി മറ്റ് കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ക്‌ളാസ്സുകൾ നയിക്കും. പെർസിസ് ജോൺ (ഡൽഹി), സ്റ്റാൻലി വയല, ബിനോയ്‌ എന്നിവർ ആരാധനക്ക് നേതൃത്വം കൊടുക്കും. കാത്തിരിപ്പു മീറ്റിങ്ങുകൾ, പവർ കോൺഫ്രൻസുകൾ, വർഷിപ്പ് സെക്ഷനുകൾ, സുവിശേഷ റാലി തുടങ്ങിയവയും ക്യാമ്പിന്റെ പ്രത്യേകതകൾ ആണ്. പത്തനാപുരം സെന്റർ പി.വൈ.പി.എ ശാലേം ഫെസ്റ്റിന് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.