ലേഖനം:സെക്കുലർ ശാസ്ത്രജ്ഞന്മാർക്ക് മുൻപെ ബൈബിൾ പറഞ്ഞ ചില ശാസ്ത്രീയ കണ്ടെത്തലുകൾ | റോഷൻ ബെൻസി ജോർജ്

ഈ കഥ ശ്രദ്ധിക്കുക,

ഒരിടത്ത് പരീക്ഷകളിൽ സ്ഥിരമായി പരാജയപ്പെടാറുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ഒരിക്കൽ വഴിയിൽ വച്ച് ആ കുട്ടി തന്റ്റെ ഒരു അയൽവാസിയെ കാണാൻ ഇടയായി. വൃദ്ധനായ ആ അയൽവാസി കുട്ടിയെ ഉപദേശിക്കുവാൻ തുടങ്ങി.

വൃദ്ധൻ: ഒരു നല്ല വരുമാനം ലഭിക്കുവാൻ നന്നായി പഠിച്ചേപറ്റു മോനെ.

post watermark60x60

കുട്ടി: അപ്പച്ചാ, ഞാൻ നന്നായി പഠിക്കുന്നുണ്ട്.

വൃദ്ധൻ: നീ പരീക്ഷയിൽ തോറ്റെന്നു ഞാൻ കേട്ടല്ലോ. നോക്കൂ, എന്റ്റെ പരീക്ഷകളിൽ ഞാൻ തോറ്റിട്ടേയില്ല!

കുട്ടി (അതിശയത്തോടെ): ഞാൻ ന്നായി പഠിക്കുന്നുണ്ട് അപ്പച്ചാ, സംശയം ഉണ്ടെങ്കിൽ എന്റ്റെ മാതാപിതാക്കളോട് ചോദിച്ചുനോക്ക്.

സംഭഷണം ഇവിടെ തീരുന്നു.

ഈ സംഭാഷണത്തിൽ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചില്ലേ. വൃദ്ധൻ തന്റ്റെ പരീക്ഷയിൽ ഒരിക്കലും തോറ്റിട്ടില്ല എന്ന വസ്തുത കുട്ടിയെ അത്ഭുതപ്പെടുത്തി. പക്ഷെ, പരീക്ഷയിൽ തോൽക്കുവാൻ വേണ്ടി വൃദ്ധൻ സ്കൂളിൽ പോയ ആളല്ലായിരുന്നു എന്നതാണ് സത്യം!

ഇതുപോലെയാണ് മതങ്ങളുടെ എഴുത്തുകളുടെ കാര്യവും. മതങ്ങളുടെ എഴുത്തുകളിൽ ശാസ്ത്രീയമായ വിയോജിപ്പുകൾ വരാതിരിക്കുവാൻ ശാസ്ത്രീയമായ കാര്യങ്ങൾ ഒന്നും പറയാതെയിരുന്നാൽ മതിയാകും. പക്ഷെ ബൈബിൾ അതുപോലെയല്ല, ബൈബിൾ പല തവണയും അതാത് കാലങ്ങളിലുള്ള ശാസ്ത്രീയ അറിവുകളോട് ഏറ്റുമുട്ടിയിട്ടുണ്ട്, പക്ഷെ എല്ലാ തവണയും ഭാവി കണ്ടെത്തലുകൾ ബൈബിളിനെ ശരിവെച്ചിട്ടേയുള്ളൂ. ബൈബിളിൽ അനേകം ശാസ്ത്രീയ കണ്ടെത്തലുകൾ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്. ബൈബിൾ ദൈവത്തിന്റ്റെ വചനം അയ സ്ഥിതിക്ക് അതിൽ തെറ്റു വരുന്നത് എങ്ങനെയാണ്!

ആസ്ട്രോണമിയിൽ (ജ്യോതിർഗോളങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രം) നിന്ന്:

a. ഭൂമി ഉരുണ്ടതാണെന്ന് പൈതഗോറസ്സിനെക്കാൾ മുൻപ് പറഞ്ഞ ഒരേയോരു ഗ്രന്ഥം ബൈബിൾ. ചരിത്രത്തിലുടനീളം പൈതഗോറസ് വരെ ബുദ്ധിജീവികൾ വിശ്വസിച്ചിരുന്നത് ഭൂമി പരന്നതാണെന്നാണ്. പൈതഗോറസ് ബി. സി. 500-ൽ ജീവിച്ചിരുന്ന വ്യക്തിയായിരുന്നു. ബി. സി. 300-ൽ അരിസ്ടോട്ടിൽ ആണ് ഭൂമി ഉരുണ്ടതാണെന്ന് ആദ്യമായ തെളിയിച്ചത്. പക്ഷെ ബൈബിൾ തെളിയിക്കുന്നു ഭൂമി ഉരുണ്ടതാണെന്ന്, അതും ബി. സി. 2000-ൽ ഇയ്യോബിന്റ്റെ പുസ്തകത്തിലും, ബി. സി. 700-ൽ യെശയ്യാവിലും.

“അവൻ വെളിച്ചത്തിന്റ്റെയും ഇരുട്ടിന്റ്റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു വൃത്തം വരെച്ചിരിക്കുന്നു” (ഇയ്യോബ് 26:10, താനക്കിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്തത്)
തെളിവ്: ഒരു ഗോളത്തിലെ വെള്ളിച്ചത്തിനിറ്റെയും ഇരുട്ടിന്റ്റെയും അതിർ വൃത്തം മാത്രമേ ആയിരിക്കൂ. അതുകൊണ്ട് ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്നത് ഒരു പരന്ന വൃത്തമാകാൻ വഴിയില്ല.

“അവൻ ഭൂമിയുടെ വൃത്തത്തിനുമീതെ സിംഹാസനത്തിൽ ഇരിക്കുന്നു” (യെശയ്യാവ് 40:22, താനക്കിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്തത്)

b. ഭൂമി ശൂന്യാകാശത്തിൽ തൂങ്ങികിടക്കുകയാണെന്നു ശാസ്ത്രജ്ഞന്മാർക്ക് മുൻപ് പറഞ്ഞ ഒരേയൊരു ഗ്രന്ഥം ബൈബിൾ. ബി. സി. 800 -ൽ ഗ്രീക്ക് തത്ത്വചിന്തകന്മാർ പഠിപ്പിച്ചിരുന്നത് ഭൂമി വെള്ളത്തിന്റ്റെ മുകളിൽ പൊങ്ങി കിടക്കുന്നു എന്നായിരുന്നു. ഒരുപക്ഷെ ആ കാലത്ത് വിശ്വസിക്കാൻ അതായിരുന്നു കൂടുതൽ എളുപ്പം കാരണം പലരും വെള്ളത്തിന് മീതെ പൊങ്ങികിടക്കുന്ന വസ്തുകളെ കണ്ടിട്ടുണ്ട്, പക്ഷെ അരും തന്നെ ശൂന്യതയിൽ തൂങ്ങികിടക്കുന്ന ഒന്നും കണ്ടിട്ടില്ല. ഭൂമി ശൂന്യതയിൽ തൂങ്ങികിടക്കുന്നു എന്ന ബൈബിൾ ചിന്ത ആ കാലത്തെ സെക്കുലർ വിദഗ്ധന്മാർ പരിഹസിച്ചേനേ. പക്ഷെ ഭാവിയിൽ തെളിയിച്ചു ഭൂമി ശൂന്യതയിൽ തൂങ്ങികിടക്കുകയാണെന്ന്. ബൈബിൾ ബി. സി. 2000-ൽ ഇയ്യോബിന്റ്റെ പുസ്തകത്തിൽ ഇതു കാവ്യത്മകമായി പറയുന്നു,

“ഉത്തരദിക്കിനെ അവൻ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു” (ഇയ്യോബ് 26:7) – ബി. സി. 2000-ൽ

c. പ്രപഞ്ചം വികസിച്ചുകൊണിരിക്കുകയാണ് എന്ന് ആദ്യമായി പറഞ്ഞ ഒരേയൊരു ഗ്രന്ഥം ബൈബിളാണ്. ഏ. ഡി. 1929 -ൽ (ഇന്നേക്ക് 90 വർഷങ്ങൾക്ക് മുൻപ്) ആണ് ശാസ്ത്രലോകം പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയത്. ഹബിളും കൂട്ടരും രെട് ഷിഫ്റ്റുകളെ അളന്ന് അതിൽ നിന്ന് ഉരുതിരിച്ചെടുത്തതാണ് ഈ കണ്ടെത്തൽ. പക്ഷെ ബൈബിൾ ഇത് പറയുന്നു ബി. സി. 700-ലും ബി. സി. 629-ലും.

“ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും……… ചെയ്ത യഹോവയായ ദൈവം………” (യെശയ്യാവ് 42:5) – ബി. സി. 700-ൽ

“…..അവൻ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവിർക്കുകയും പാർപ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും…..” (യെശയ്യാവ് 40:22) – ബി. സി. 700-ൽ

“അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു” (യിരെമ്യാവ് 10:12) – ബി. സി. 629-ൽ

d. പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടെന്ന് ശാസ്ത്രം പറഞ്ഞത് ഏ. ഡി. 1931-ൽ. പ്രപഞ്ചത്തിന് ഒരു തുടക്കം കണ്ടെക്കാം എന്ന് ആദ്യമായി പറഞ്ഞ ശാസ്ത്രജ്ഞൻ ലെമൈറ്റർ 1927-ൽ. ചരിത്രത്തിലുടനീളം ഏ. ഡി. 1920-കളിൽ വരെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നത് പ്രപഞ്ചം അനന്യമാണ് എന്നായിരുന്നു. ക്രിസ്ത്യാനിയ ന്യൂട്ടന് പോലും ഈ വാദത്ത എതിർക്കാൻ ശക്തിയില്ലായിരുന്നു. പക്ഷെ ബൈബിൾ കൃത്ത്യമായി പറയുന്നു പ്രപഞ്ചത്തിന് ഒരു തുടക്കം ഉണ്ടെന്ന് ബി. സി. 1450-ൽ. അതാണ് ബൈബിളിലെ ആദ്യ വരി. (ബിഗ് ബങ്ങിനെ കുറിച്ച് ബൈബിൾ കൃത്യമായി പറയുന്നില്ല)

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉൽപ്പത്തി 1:1) – ബി. സി. 1450-ൽ

ജിയോളജിയിൽ (ഭൂമിശാസ്ത്രം) നിന്നുമുള്ള കണ്ടെത്തലുകൾ:

a. പണ്ടുകാലത്ത് ഭൂഗണ്ഡങ്ങൾ എല്ലാം കൂടിച്ചേർന്ന ഒരൊറ്റ ഭൂഗണ്ഡമായിരുന്നു എന്നു വെളിപ്പെടുത്തിയ ആദ്യ പുസ്തകം ബൈബിൾ.

“ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.” (ഉല്പത്തി 1:6) ബി.സി. 1450 നോടടുപ്പിച്ച്.

b. സെക്കുലർ വിദഗ്ധന്മാർക്ക് മുൻപ് തന്നെ ജല ചംക്രമത്തെക്കുറിച്ച് പഠിപ്പിച്ച പുസ്തകം ബൈബിൾ.

“സകലനദികളും സമുദ്രത്തിലേക്കു ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്ന ഇടത്തേക്കു പിന്നെയും പിന്നെയും ചെല്ലുന്നു.” (സഭാപ്രസംഗി 1:7) ബി.സി. 930 നോടടുപ്പിച്ച്.

c. 1800-കളുടെ മധ്യത്തിൽ യൂണിഫോർമിറ്റേറിയൻ ജിയോളജി എന്ന സിദ്ധാന്തം പ്രചാരം നേടി. ഭൂമിയുടെ ഉപരിതലം വളരെ വളരെ പതുകെ മണ്ണൊലിച്ചിലും മണ്ണഅടിഞ്ഞുകൂടലും മൂലം രൂപം കൊണ്ണതാണെന്നു യൂണിഫോർമിറ്റേറിയൻ ജിയോളജി വാദിച്ചു. ഈ വാദം, ഭൂമിയുടെ ഉപരിതലം മിക്കതും നോഹയുടെ വെള്ളപ്പൊക്കതോടനുബന്ധിച്ച് പെട്ടന്നുണ്ടായ ഭൂചലനങ്ങളും പ്ലേറ്റ് നീക്കവും കൊണ്ടുണ്ടായതാണ് എന്ന ബൈബിൾ തത്ത്വത്തോട് എതിർത്തു. പക്ഷെ 1900-യുടെ അവസാനമായപ്പോഴേക്കും, 150 വർഷം നിലനിന്ന യൂണിഫോർമിറ്റേറിയൻ സിദ്ധാന്തത്തെ അട്ടിമറിച്ചുകൊണ്ട്, നിയോ-കട്ടാസ്ട്രോഫിക് സിദ്ധാന്തം നിലവിൽ വന്നു. ബ്രട്ടിഷ് ഭൂമിശാസ്ത്രജ്ഞനായ ടെറിക് എഗറിന്റ്റെ പുസ്തകമായ, ഇൻ ദി നേച്ചർ ഒഫ് സ്റ്റാറ്റിഗ്രഫികൽ റിക്കോർഡ്സ് ഭൂമിശാസ്ത്രത്തിൽ ഒരു നവവിപ്ലവം കുറിച്ചുകൊണ്ട് ഇങ്ങനെപറഞ്ഞു, കട്ടാസ്ട്രോഫിക് കാരണങ്ങളെ മനസ്സിലാക്കാതെ ഒഴിവാക്കുവാൻ നമ്മെയെല്ലാം ബ്രേൻവാഷ് ചെയ്യതു. പുത്തൻ ശാസ്ത്രം ബൈബിളിന്റ്റെ വഴിക്കാണെന്നു പറയാതെ വയ്യ.

“നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകൾ ഒക്കെയും പിളർന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു.” (ഉല്പത്തി 7:11) ബി.സി. 1450 നോടടുപ്പിച്ച്.

ബൈയോളജിയിൽ (ജീവശാസ്ത്രം) നിന്ന്:

a. രക്തത്തിന്റ്റെ പ്രാധാന്യത്തെപ്പറ്റി പറഞ്ഞ ആദ്യ ഗ്രന്ഥം ബൈബിൾ. ഈ വചനശകലം ജീവൻ നിലനർത്തുന്ന രക്തഒഴുക്കിനെ കണിക്കുന്നു. ബൈബിൾ ഇതു പറഞ്ഞത് ബി.സി. 1450 നോടടുപ്പിച്ച്.

“മാംസത്തിന്റെ ജീവൻ രക്തത്തിൽ അല്ലോ ഇരിക്കുന്നതു” ( ലേവ്യപുസ്തകം 17:11)

b. ബൈബിൾ പറഞ്ഞു, ദൈവം ജീവജാലങ്ങളെയൊക്കെയും അതാതിന്റ്റെ തരത്തിൽ സൃഷ്ടിച്ചു എന്നു. പക്ഷെ 1800-ന്റ്റെ അവസാനമായപ്പോൾ പരിണാമ സിദ്ധാന്തം ജന്തുശാസ്ത്ര ചിന്തകളെ മാറ്റിമറിച്ചു. ജന്തുകളെല്ലാം ഒരു പൂർവ്വികനിൽ നിന്ന് ഉരുതിരിഞ്ഞു വന്നതാണെന്ന് പരിണാമ സിദ്ധാന്തം ഉന്നയിച്ചു. ഈ ചിന്ത ബൈബിളിനെ എതിർത്തു, ഇപ്പോഴും എതിർക്കുന്നു. പക്ഷെ വർഷങ്ങൾ കഴിയുന്തോറും പരിണാമസിദ്ധാന്തത്തിന്റ്റെ ശക്തി ക്ഷയിക്കുകയാണ്( Revolution: Rethinking Evolution ക്രൈസ്തവ എഴുത്തുപുരയിൽ വായിക്കുക). ഇപ്പോൾ പ്രതിയോഗിയില്ലാതായി എതിർപ്പുകളെല്ലാം തീരുന്ന അവസ്ഥയാണ്.

“ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.” (ഉല്പത്തി 1:25) ബി.സി. 1450 നോടടുപ്പിച്ച്.

c. അപ്പൊസ്തല പ്രവൃത്തികൾ 17:26 ലും ഉൽപ്പത്തി 1:27 ലും, ബൈബിൾ പറഞ്ഞു, മനുഷ്യരെല്ലാം ഒരു വംശജരാനെന്നു. പക്ഷെ, മനുഷ്യരെല്ലാം പല ജീവികളിൽനിന്ന് പല ഇടങ്ങളിലായി ഉരുതിരിഞ്ഞു വന്നാതാണെന്ന്, 1900-ളിൽ ഇവല്യൂഷനിസ്റ്റ് ശാസ്ത്രജ്ഞർ വാദിച്ചു. ഇന്നു ജനതക പഠനങ്ങൾ മനുഷ്യരെല്ലാം ഒരു വംശം തന്നെയാണെന്ന് തെളിയിച്ചിരിക്കുന്നു.

“ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.” (ഉല്പത്തി 1:27) ബി.സി. 1450 നോടടുപ്പിച്ച്.

“ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.” (അപ്പൊസ്തല പ്രവൃത്തികൾ 17:26) ഏ.ഡി. 1 നോടടുപ്പിച്ച്.

d. ഇയ്യോബ് 40:15-24 വരെ, ബൈബിൾ ഒരു ജീവിയെ പരിചയപ്പെടുതുന്നു. ആ ജീവിയുടെ വിവരണം പഠിച്ചുനോക്കിയാൽ അതു സൊറാപോട് ഗണത്തിൽപെടുന്ന ഡിപ്ലോഡോകസ് പോലെ ഒരു ദിനോസർ ആണെന്ന് തോന്നിപോകും. ബൈബിൾ പ്രകാരം ദിനോസറുകൾ മനുഷ്യനോട് ഒത്ത് ജീവിച്ചിട്ടുണ്ടെന്ന് എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. 1900-ൽ തൊട്ടുള്ള പലിയന്റ്റോളജി വിഭാഗം ദിനോസറുകൾ നൂറ്റാണ്ടുകൾക്ക് മുൻപെ ചത്തുപോയെന്ന് പഠിപ്പിച്ചു. പക്ഷെ 2005-ൽ, നോർത്ത് കാരലൈനാ സ്റ്റേറ്റ് യൂണിവേഴസിറ്റിയിലെ മേരി ഷ്വിറ്റ്സർ, ദിനോസർ എല്ലുകളിൽ നിന്ന് കൊളാജെൻ പ്രോട്ടീനുകൾ വേർതിരിച്ചെടുത്തു. 2015-ൽ, ലൺഡൻ ഇംപീരിയൽ കോളെജിലെ, സൂസന്ന മേഡ്മെന്റ്റ്, ദിനോസർ എല്ലുകളിൽ നിന്ന് റെഡ് ബ്ലേഡ് കോശങ്ങൾ വേർതിരിച്ചെടുത്തു. ഈ കണ്ടുപിടിത്തങ്ങളോടനുബന്ധിച്ച്, ഇവല്യൂഷനിസ്റ്റ് ശാസ്ത്രജ്ഞർ പുതിയ സിദ്ധാന്തങ്ങൾ കണ്ടുപിടിക്കാൻ പാടുപെടുകയാണ്, കാരണം, കോളാജനും റെഡ് ബ്ലേഡ് കോശങ്ങളും ഒന്നു നൂറ്റാണ്ടുകൾ നിലനിൽക്കുന്നതല്ല, അവ അതിന് മുൻപെ ദ്രവിച്ചുപോകും. അങ്ങനെയാണെങ്കിൽ ദിനോസറുകൾ ചത്തിട്ട് കുറെകാലമായില്ല. പക്ഷെ അങ്ങനെ സമ്മതിക്കുന്നത് ബൈബിളിനെ ശരിവെക്കുന്നു.

ബൈബിൾ ഒരു ശാസ്ത്ര ഗ്രന്ഥമല്ല, എന്തിരുന്നാലും അതിൽ അനേകം ശാസ്ത്ര വസ്തുതകൾ ഉണ്ട്. അതിൽ ചില കണ്ടുപിടിത്തങ്ങളാണ് മുകളിൽ കൊടുത്തിരുക്കുന്നത്. ഇതു ബൈബിളിന്റ്റെ സത്യത്തെ കാണിക്കുന്നു, ദൈവവചനമായത്തിനാൽ ബൈബിൾ വചനങ്ങൾക്ക് തെറ്റുപറ്റാൻ സാധിക്കില്ലല്ലോ! പക്ഷെ ബൈബിളിന്റ്റെ ഉദ്ദേശം നിങ്ങളെ ശാസ്ത്രം പഠിപ്പിക്കലല്ല, ഏക സത്യ ദൈവത്തിലേക്കുള്ള വഴി പഠിപ്പിക്കലാണ്. നിങ്ങളുടെ പാപങ്ങൾക്കായി മരിച്ച്, നിങ്ങളുടെ നീതികരണത്തിനായി ഉയിർത്തെഴുന്നേറ്റ മശിഹയാകുന്ന യേശുവിനെപ്പറ്റി ബൈബിൾ നിങ്ങളെ പഠിപ്പിക്കും. യേശുക്രിസ്തു ഇങ്ങനെ പറയുന്നു,” ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.” . നിങ്ങൾ ഇത് വിശ്വസിച്ച് യേശുവിനെ നിങ്ങളുടെ കർത്താവായി സ്വീകരിക്കുവാൻ തയാറാണോ?

റെഫറൻസ്
• ആസ്ട്രോണമി ദി ബൈബിൾ ഗോട്ട് ഇറ്റ് രൈറ്റ്, ഡോ. ജേസൺ ലയൽ, ഐ സി ആർ പോട്കാസ്റ്റ്
• സയൻറ്റിഫിക് ആക്കുറസി സെവൻ കംപ്പെല്ലിങ്ങ് എവിഡൻസ്, ഡോ. ആൻഡ്രൂ ഏ സ്നെല്ലിങ്ങ, ആൻസേഴ്സ് ഇൻ ജെനസിസ്
• ബ്ലെഡ് സെൽസ് ഫൗൺഡ് ഇൻ ഡൈനോ ഫോസിൽസ്, ബി ബി സി ന്യൂസ്
• 75 മില്യൻ ഇയർ ഒൾഡ് ഡൈനോസർ ബ്ലെഡ് ആൻഡ് കോളാജൻ ഡിസ്കവേർഡ് ഇൻ ഫോസിൽ ഫ്രാഗ്മെൻസ്, ദി ഗാർഡിയൻ ന്യൂസ്

-ADVERTISEMENT-

-ADVERTISEMENT-

You might also like