ലേഖനം:ദൗത്യം മറന്ന സഭ | സ്കറിയാ ഡി വർഗീസ് വാഴൂർ

എന്താണ് ക്രിസ്തീയ സഭ ? സഭയുടെ ലക്ഷ്യം എന്ത് ? ഗ്രീക്കിലെ ‘ എക്ലീസിയ ‘ എന്ന മൂല ഭാഷാ പദമാണ് പുതിയ നിയമസഭയെ സൂചിപ്പിക്കുവാൻ പരിശുദ്ധാത്മാവ് തന്റെ ഭക്തൻമാരായ എഴുത്തുകാരിലൂടെ ഉപയോഗിച്ചിരിക്കുന്നത് . ഈ പദത്തിന്റെ അർത്ഥം ” ഒരു പ്രത്യേക ഉദ്ധേശ്യത്തിനായി വിളിച്ചു വേർതിരിക്കപ്പെട്ട കൂട്ടം എന്നാണ് ” . … എന്നാൽ നാം മനസിലാക്കേണ്ട വസ്തുത സഭയെ ഒരു എന്റർടെയ്ൻമെന്റ് ക്ലബ് /( Entertainment club) എന്ന അർത്ഥത്തിൽ തിരുവചനത്തിൽ ഒരിടത്തും പരിചയപ്പെടുത്തിയിട്ടില്ല . മണ്ണിനാൽ നിർമ്മിക്കപ്പെട്ടതും പാപപങ്കിലവുമായ മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ” വ്യായാമം ” പോലുള്ളവ അത്യാവശ്യമാണ് . നഗരവൽക്കരണത്തിന്റെ ഫലമായും ടെക്നോളജിയുടെ വികസനത്തിന്റെ ഫലമായും ഇന്നത്തെ തലമുറക്ക് ശരീരിക അധ്വാനത്തിനുള്ള അവസരങ്ങൾ കുറഞ്ഞു എന്നത് സത്യമാണ് . …. അതു പരിഹരിക്കാൻ ഇവിടെ മുക്കിന് മുക്കിന് ജിംനേഷ്യങ്ങൾ പോലുള്ള സ്ഥാപനങ്ങൾ , നടക്കാനും , കളിക്കാനും , സൗകര്യത്തിന് മൈതാനങ്ങൾ എന്നിവ ഉണ്ട് . വിശുദ്ധൻമാർക്ക് ഉചിതമാകും വിധം ദൈവജനത്തിനും ഈ സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണ് . എന്നാൽ ഇത്തരം ക്ലബ്ബുകൾ നോക്കി നടത്താനോ – കായിക മൽസരങ്ങൾ ( ക്രിക്കറ്റ് ടൂർണമെന്റ് , വോളിബോൾ ടൂർണമെന്റ്, നാടൻ പന്തുകളി .. ഓട്ടം ചാട്ടം ) സംഘടിപ്പിച്ച് സമ്മാനം വിതരണം ചെയ്യാനോ അല്ല തന്റെ സ്വന്ത രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവസഭയാം കാന്തയെ ഭൂമുഖത്ത് ആക്കി വച്ചിരിക്കുന്നത്. … സഭയെ കുറിച്ച് സഭാ നാഥന്റെ ലക്ഷ്യം ഭൂലോക മൊക്കെയും സത്യ സുവിശേഷം യഥാർത്ഥമായി പ്രസംഗിച്ച് നശിച്ചു പോകുന്ന.. നിത്യമായ മരണത്തിലേക്ക് നിത്യ നരകത്തിലേക്ക്… ലക്കും ലഗാനവുമില്ലാതെ പാഞ്ഞു കൊണ്ടിരിക്കുന്ന ജനതയെ തന്റെ ശിഷ്യരാക്കുക എന്നുള്ളതാണ് ….. സഭാ നാഥന്റെ മഹാ നിയോഗം , സമാപന വാക്കുകൾ ശ്രദ്ധിക്കുക ” സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്ക് നൽകപ്പെട്ടിരിക്കുന്നു …. ആകയാൽ നിങ്ങൾ പുറപ്പെട്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും , ഞാൻ നിങ്ങളോട് കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചും കൊണ്ട് സകല ജാതികളെയും ശിഷ്യരാക്കി കൊൾവിൻ ” ( മത്തായി : 28: 19 – 20) . …….. കേരള കരയിൽ ഉണർവിന്റെ കാറ്റ് ശക്തിയായി ഊ തി തുടങ്ങിയ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അനേക മനേകം ഭക്തൻമാർ നാടും വീടും നാമധേയ കൂട്ടവും വിട്ട് സത്യ സുവിശേഷം യഥാർത്ഥമായി പ്രസംഗിച്ചുകൊണ്ട് … ക്രിസ്തു വിന്റെ നല്ല ഭടൻമാരായി പടചേർത്തവനെ പ്രസാദിപ്പിക്കുക ( 2 തീമോ 2: 4 ) എന്ന ഒറ്റ ലക്ഷ്യത്തിൽ , നാടു തോറും നടന്ന് നല്ല യുദ്ധ സേവ ചെയ്തതിന്റെ അനന്തര ഫലമാണ് ഇന്ന് കേരള കരയിൽ ഇത്രയധികം പേർ സത്യ സുവിശേഷത്തിന്റെ അനുയായികളായി ക്രിസ്തു ശിഷ്യരായി മാറിയത് . …. എന്നാൽ കഷ്ടത സഹിച്ച – ദർശനം കിട്ടിയ ആദ്യ തലമുറ മൺ മറഞ്ഞു …. കാലം മാറി … കാഴ്ചയും കാഴ്ചപ്പാടും മങ്ങിയ – ലക്ഷ്യം മറന്ന ഒരു തലമുറ …. പാപത്തിന്റെ കണ്ണുകളിൽ കൂടി ….. ദ്രവ്യാഗ്രഹത്തിന്റെ കഴുകൻ ദൃഷ്ടിയിലൂടെ മാത്രം കാര്യങ്ങളെ വിലയിരുത്തുന്ന വ്യകത നിറഞ്ഞ കാലം വന്നു .. സ്വന്തം വ്യക്തിതാൽപര്യങ്ങൾക്ക് മാത്രം മുൻതൂക്കം കൊടുത്ത് .. സഭാ സംഘടനാ സംവിധാനങ്ങളെ നയിക്കുന്ന പൗലോസ് സ്ളീഹാ പ്രവചനാത്മാവിൽ പറഞ്ഞതു പോലെ ” ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ ( പ്രവർത്തി 20: 28 ) പല സഭാ സംഘടനകളുടെയും തലപ്പത്ത് പല തരികിട പണികളും കാട്ടി, പല കുറുക്കു വഴികളിലൂടെയും എത്തിച്ചേർന്നു …. .[ ആധുനീക കാലത്ത് ഇടയന്റെ വേഷത്തിൽ നടക്കുന്ന ചിലരെങ്കിലും ഇടയന്റെ റോളല്ല കശാപ്പു കാരന്റെ റോളാണ് നിർവ്വഹിക്കുന്നത് എന്ന സത്യം അത്യന്തം ഹൃദയ വേദനയോടെ കുറിക്കട്ടെ . ] ….. പഴയ കാല സുവിശേഷ യോഗങ്ങളോടും, കാത്തിരിപ്പു യോഗങ്ങളോടും എല്ലാം അവരിൽ പലർക്കും മടുപ്പു തോന്നി തുടങ്ങി …. ശ്രദ്ധിക്കുക പഴയ കാല യൂത്ത് മീറ്റിംഗുകൾ പരിശുദ്ധാത്മ നിയന്ത്രണത്താൽ അനുഗ്രഹീതമായിരുന്നു . ഇത്തരം മീറ്റിംഗുകളിൽ വച്ച് അന്നത്തെ യുവതലമുറയിൽ ഉള്ള പലരും കൃപാവരങ്ങളാൽ നിറയപ്പെട്ട് സഭക്ക് ആത്മീക വർദ്ധനവു വരുത്തി യിരുന്നു . ഇന്നത്തെ പല ലോക പ്രശസ്ത സുവിശേഷകരും ….. സുവിശേഷ വേലക്കായി സമർപ്പിക്കപ്പെട്ടത് ഇത്തരം മീറ്റിംഗുകളിൽ വച്ചായിരുന്നു എന്നത് പുതിയ തലമുറ മറക്കരുത് . ……… ഓട്ടവും ചാട്ടവും, ക്രിക്കറ്റ് ടൂർണമെന്റും ഒന്നും ദൈവ സഭ ഏറ്റെടുത്ത് നടത്തേണ്ട ആവശ്യമില്ല . സഭ ഒരു ഉല്ലാസ കേന്ദ്രമല്ല . സഭ ഒരു വിനോദ കേന്ദ്രമല്ല … അമ്മ്യൂസ്മെൻറ് പാർക്കും അല്ല . സഭയുടെ കൂടി വരവുകളിൽ വിശുദ്ധ സഭാ യോഗങ്ങളിൽ തിരുവചന പ്രകാരം ” സങ്കീർത്തനം ,ഉപദേശം , അന്യഭാഷ ,വെളിപ്പാട് , വ്യാഖ്യാനം , അപ്പം നുറുക്ക് ” ( 1 കൊരി 14 : 26) എന്നിവ യാണ് ഉണ്ടായിരിക്കേണ്ടത് . സഭ ജഡിക ഉല്ലാസത്തിനുള്ളതോ … നേരം പോക്കിനായി ഉള്ളതോ ആയ സ്ഥലമല്ല എന്നർത്ഥം . ……… പറഞ്ഞു വരുന്നത് കായിക വിനോദങ്ങൾ തെറ്റോ പാപമോ ആണന്നല്ല . ദൈവ സഭയുടെ പേരു പറഞ്ഞ് അത് നടത്തുന്നത് യോഗ്യമല്ല എന്നാണ് . അഥവാ ദൈവ സഭ യുടെ ദൗത്യം വോളി ബോൾ ടൂർണമെൻറ് നടത്തുക അല്ലാത്തതിനാൽ , സ്പോട്സ് മീറ്റ് നടത്തുക എന്നതല്ല ദൗത്യം എന്നതിനാൽ …. ദൈവ ജനത്തിന് ആത്മീയ പുഷ്ടിക്കുതകുന്ന ആത്മീയാഹാരം നൽകേണ്ട അവസരങ്ങളിൽ , വേദികളിൽ. ….. യുവ ജന ക്യാമ്പുകളിൽ ആൾക്കൂട്ടത്തിന്റെ ഹിതമനുസരിച്ച് .. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്നവർ എത്ര ഉന്നതരായാലും ഒരു നാൾ അപ്പീലില്ലാത്ത സ്വർഗ്ഗീയ കോടതിക്കു മുൻപിൽ മുട്ടു വിറച്ചു കൊണ്ട് കണക്കു ബോധിപ്പിക്കേണ്ടി വരും തീർച്ച ….. ധന്യനായ പൗലോസ് സ്ളീഹയുടെ കരങ്ങളിലൂടെ പരിശുദ്ധാത്മാവ് ഇപ്രകാരം രേഖപ്പെടുത്തുന്നു . ” എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതു പോലെ നിങ്ങളുടെ മനസ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വഷളായി പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു ………. ” ( 2 കൊരി 11: 5) . ….. ഏതു മനുഷ്യരെയും ക്രിസ്തുവിൽ തികഞ്ഞവരാക്കുക ( കൊലോസ്യർ 1:28 ) എന്ന ലക്ഷ്യത്തിൽ നിന്നും അകലുന്ന സഭകളും സംഘടനകളും…….. ഒരു വലിയ വിശ്വാസത്യാഗത്തിലേക്കാണ് പോകുന്നത് എന്നത് പറയാതെ വയ്യ . ആകയാൽ ഈ കാലഘട്ടത്തിൽ നമ്മെ തന്നെയും നമ്മിൽ ഭരമേൽപ്പിക്കപ്പെട്ട ഗൗരവമേറിയ ദൗത്യത്തെയും ( ഉപദേശത്തെയും ) സൂക്ഷിച്ചു കൊണ്ട് ( 1 തീമോ 4 : 16) …. പ്രാണ പ്രിയന്റെ വരവിനായി നമുക്ക് ഒരുങ്ങാം …. അനേകരെ പ്രാണ നാഥന്റെ ശിഷ്യരാക്കാം . സ്നേഹിതരേ ഞാനെഴുതിയ ലേഖനങ്ങളിൽ ഏതെങ്കിലും വിധം ഖണ്ഡനമോ ,വിമൾശനമോ ഉള്ളവർക്കും ; വിശദീകരണം ആവശ്യമായവർക്കും – 9809807752 – എന്ന മൊബൈൽ /വാട്ട്സപ്പ് നമ്പറിൽ എളിയവനുമായി ബന്ധപ്പെടാവുന്നതാണ് .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.