ലേഖനം:ആശ്വാസമായ കാട്ടത്തി | പാസ്റ്റർ റെജി തലവടി

വേദപുസ്തകത്തിൽ പറയപ്പെട്ടിരിക്കുന്ന കാട്ടത്തി. ഒരാൾക്കു ആശ്വാസമായ കാട്ടത്തി. സക്കായി എന്ന വളർച്ചയിൽ കുറിയവനായ മനുഷ്യനു ആശ്വാസമായ കാട്ടത്തി. കാട്ടത്തിക്കു ഇത്ര പ്രാധാന്യം എന്താണ് എന്നു ഒരു പക്ഷെ നാം ചിന്തിക്കും. തഴച്ചു വളർന്ന, ഇലകളാൽ നിറഞ്ഞ, ബലമേറിയ ശിഖരങ്ങളുള്ള ഈ കാട്ടത്തി ഒരു മനുഷ്യനെ യേശുവിനോടു അടുപ്പിക്കുവാൻ സഹായകമായി. അതാണ് ഇതിന്റെ പ്രത്യേകത.

നാം ആയിരിക്കുന്ന ഈ ലോകത്തിൽ അനേകരും പല പ്രശ്നങ്ങളാൽ കഴിഞ്ഞു കൂടുന്നവർ ആണ്. യേശുവിനെക്കുറിച്ചു കേട്ടിട്ടുണ്ടെങ്കിലും കണ്ടിട്ടില്ലാത്ത ഒരു ജനസമൂഹം. ജീവിത ബുദ്ധിമുട്ടുകളാൽ ഭാരപ്പെട്ടു തകർന്ന അവസ്ഥയിൽ ആയിരിക്കുന്ന അനേകർക്കു നാം ഓരോരുത്തരും ഒരു മരം ആയി മാറിയാൽ അത് അവർക്കൊരു ആശ്വാസവും വിടുതലും ആകും. സക്കായിക്കു ഓടിക്കയറാൻ ഒരു മരവും, സുരക്ഷിതമായി ഇരിക്കാൻ ബലമുള്ള ശിഖരവും, തണലായി ഇലകളും ഉണ്ടായിരുന്നത് അവനെ വേറൊരു മനുഷ്യനാക്കി മാറ്റി. നമുക്കു ദൈവം നൽകിയിരിക്കുന്ന ആരോഗ്യവും സമയവും സമ്പത്തും മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടി ഉപയോഗിച്ചാൽ അവർ യേശുവിങ്കലേക്കു വരുവാൻ ഇടയാകും. വേദനപ്പെടുന്നവർക്കു ആശ്വാസമായി ആ ശിഖരം നീട്ടി, അതിലിരുത്തി യേശുവിനെ കാണിച്ചു കൊടുത്താൽ, അല്പം സഹായിച്ചാൽ അവർ സ്വർഗ്ഗ രാജ്യത്തിനു അവകാശികൾ ആയിത്തീരും. നമ്മുടെ ശിഖരം അല്പം ചായിച്ചു കൊടുത്തുകൊണ്ട് ഒരു വ്യക്തിയെങ്കിലും നഷ്ടപ്പെടാതെ നിത്യതയ്ക്കു ഓഹരിക്കാരനാകുവാൻ ഇടയാകട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.