ലേഖനം:യഹോവക്ക് വേണ്ടി വളരെ ശുഷ്കാന്തിച്ചവരെ | പാസ്റ്റർ ജോബി വി മാത്യു

ദൈവത്തിനായി പ്രജ്വലിക്കുക എന്നത് എല്ലാം സത്യസുവിശേഷകരുടെയും ആഗ്രഹമാണ്. ദൈവത്തിനായി എരിഞ്ഞടങ്ങിയവരുടെ കനൽ സമമായ ജീവിതാനുഭവങ്ങൾ മറ്റു ദൈവഭ്യത്യൻമാർക്ക് ഉത്തേജനവും ഉണർവ്വും പകരുന്നതാണ്. അഗ്നിനിമജ്ഞമായ ആത്മീയ അനുഭവങ്ങളെ സുക്ഷ്മവിശകലനത്തിന് വിധേയമാക്കിയാൽ അതിന്റെ പ്രതിഭലനമായി അഗാധമായ അനുതാപത്തിന്റെ കണ്ണുനീർചാലുകളും പരിശുദ്ധാത്മാഭിക്ഷേകത്തിന്റെ കൊടിയകാറ്റ് ശക്തിയോടെ വീശിയതും വീക്ഷിക്കുവാൻ കഴിയും.

അഗ്നിജ്വാല പെയ്തിറങ്ങിയ മുൻകാല അനുഭവങ്ങൾ

ദൈവത്തിന് വേണ്ടി വിശ്വസതനായി നിൽക്കുക എന്നത് എല്ലാ കാലഘട്ടത്തിലും പ്രയാസകരമായ അവസ്ഥയാണ്. ഹാബേലിന്റെ കാലം മുതൽ പീഢനങ്ങളുടെയും രക്തചൊരിച്ചിന്റെയും ചരിത്രമാണ് ഭക്തൻമാർക്ക് ഉണ്ടായിട്ടുള്ളത്.
ദൈവത്തിനായി നിന്നവർ പ്രതിസന്ധികളെയും വെല്ലുവിളികളെയും സധൈര്യം എറ്റേടുക്കുകയും ജയഭേരി മുഴക്കുകയും ചെയ്തിട്ടുണ്ട്. ദൈവത്തിന്റെ പ്രവാചകൻമാർ ഇരിക്കേണ്ട രാജകൊട്ടാരത്തിലെ തീൻമേശയിൽ വിജാതിയ പ്രവാചകൻമാർ രാജോചിതമായ ഭോജ്യങ്ങളിൽ വ്യാപൃതരാകുമ്പോൾ അഗ്നിയുടെ പ്രവാചകൻ അഷ്ടിക്ക് വകയില്ലാത്ത വിധവയുടെ ഒരു കഷ്ണം അപ്പംകൊണ്ട് തൃപ്തരാകുകയാണ്.
എങ്കിലും ഒരു കാലഘട്ടത്തിൽ ദൈവത്തിന്റെ പ്രവാചകനായി ഏകനായി നിൽക്കുവാൻ കഴിഞ്ഞു. ഇത് ദൈവം തന്റെ നാമത്തിന്റെ മഹത്വത്തിനും ദൈവരാജ്യത്തിന്റെ വ്യാപ്തിക്കും വേണ്ടിയുള്ള പോർക്കളത്തിൽ തന്റെ സേനയുടെ തേരാളിയായി നിർത്തി ജയശാലിയായി നിർത്തുന്നതാണ്. ദൈവം വെല്ലുവിളികളെ ഏറ്റേടുക്കുന്ന ദൈവമാണ് . ഗോലിയാത്തിന്റെയും നെബുഖദ്നേസരിന്റെയും വെല്ലുവിളി ഏറ്റെടുത്തു താൻ ജീവിക്കുന്ന ഭക്തൻമാരുടെ ദൈവമെന്ന് ചരിത്രത്തിൽ തെളിയിച്ചിട്ടുണ്ട്. ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തിൽ ദീർഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?(ലൂക്കോ:18:7)
സത്യപ്രവാചകർ അനേകർ ഭീക്ഷണികൾക്ക് മുമ്പിൽ ശബ്ദം ഉയർത്തുവാൻ കഴിയാതെ ഒളിച്ചിരിക്കുമ്പോൾ യഹോവയുടെ പ്രവാചകനായി ഞാൻ ഒരുത്തൻ മാത്രം ശേക്ഷിച്ചിരിക്കുന്നു എന്ന് തിളങ്ങുന്ന വാളിന്റെ മുമ്പിൽ കേസരി പോലെ ഗർജ്ജിക്കുന്ന ആത്മീയ ശുശ്രൂഷ വെളിപ്പെടുവാൻ ദൈവീക കരങ്ങളിൽ ഉപയോഗപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ നാളുകളിൽ ആത്മിയ ശുശ്രൂഷകൾക്ക് ഓടിയവരുടെ ആടർത്തിമാറ്റനാകാത്ത അനുഭവമാണ്. ഇതുപോലെ ഉള്ള തീവ്രമായ പ്രായോഗിക സ്വാനുഭവം ഉളികൊണ്ട് കൊത്തിയ ശില്പം പോലെ മനസിന്റെ ഭിത്തിയിൽ കോറി ഇട്ടിരിക്കുന്ന ദൈവഗ്രഹവിചാരകൻമാർ ഇന്നുമുണ്ട്.ഈ അനുഭവ വിവരണങ്ങൾ അനേകർക്ക് ആത്മസമർപ്പണത്തിനും സ്വയം ത്യജിക്കുവാനും ക്രൂശ് ചുമക്കുവാനും പ്രരകശക്തിയായി മാറിട്ടുണ്ട്.

അന്ന് അവരുടെ അഭിഷേകത്തെ തളർത്തുവാൻ വെല്ലുവിളികളോ , കോപാകുലാരായ അധികാരങ്ങളോ, വരിഞ്ഞു മുറുക്കുന്ന നിയമവാഴ്ച്ചയോ, തിരമാലപോലെ ഒന്നിനു പിന്നണിയായി ഒന്നായി വരുന്ന കഠിനകരമായ അനുഭവങ്ങളോ, ചുഴലികാറ്റുപോലെ നട്ടംതിരിക്കുന്ന സഹചര്യങ്ങൾക്കോ കഴിഞ്ഞിരുന്നില്ല. സഹചര്യങ്ങളെക്കാൾ അധീതമായി പുരാതനായ ദൈവത്തെ അവർ അടിയുറച്ച് ആശ്രയിച്ചു. അവരുടെ ദൈവം അവർക്ക് ഏൽ-ഷഡായി , ഏൽ- ഗിബ്ബർ ഒക്കെയായിരുന്നു.
ദൈവം കല്പ്പിച്ചാക്കിയ കാക്കക്കും അട ഉണ്ടാക്കിയ വിധവയെ പോലുള്ളവർ മാത്രം അവരെ അറിയാന്ന ആദ്യകാലങ്ങളിൽ എവിടെയും എന്തിനും തയ്യാറായിരുന്നു.
ഹിംസിക്കുന്നവർ ചുറ്റും അണി നിരന്നു നിൽക്കുമ്പോൾ അഗ്നി കൊണ്ട് ഉത്തരമരുളുന്ന ദൈവം മാത്രം സഹായാകനായി നിന്ന് ജയത്തോടെ ശുശ്രൂഷ നിവർത്തിച്ച അനുഭവങ്ങൾ മിക്ക എല്ലാവർക്കും വിവരിക്കുവാൻ ഉണ്ട്

*ചുരച്ചെടിയുടെ നിഴലിൽ ഒതുങ്ങുകയോ ?

ദൈവത്തിനായി കൊടുങ്കാറ്റുപോലെ നിന്നവർ ഇന്ന് വാടി തളർന്നു പോകുന്ന അവസ്ഥ അവരുടെ വേദനാജനകമായ കാലയളവാണ്. ചൂരചെടിയുടെ നിഴൽ …. മാത്രം മതി എന്നു ഉള്ളുകൊണ്ട് എങ്കിലും പറയാത്തവർ ചുരുക്കമാണ്. ഒളിതാവളം അന്വേഷിച്ചു പോകുന്നവരുടെ പിന്നാമ്പുറമന്വേഷിചാൽ കാരണം പലതാണ്.
മാനസികമായി തകർക്കുന്ന അനുഭവങ്ങൾ , സമ്പത്തിക തകർച്ചകൾ, ശുശ്രൂകരുടെ കുടുംബാഗങ്ങൾക് വരുന്ന മാരകരോഗങ്ങൾ, അപകടങ്ങൾ, ദൈവരാജ്യത്തിൽ നിന്ന് അകന്ന മക്കൾ , കൂട്ടുപ്രവർത്തകരിൽ നിന്നു ഉണ്ടാക്കുന്ന ചതിവും വഞ്ചനയും , സഹവിശ്വാസികളിൽ നിന്ന് ഉണ്ടാകുന്ന തിക്താനുഭവങ്ങൾ, ഒറ്റപെടൽ , മനസ്സിൽ പോലും ചിന്തിക്കാത്ത അപവാദങ്ങൾ , പ്രവർത്തന മേഖലയിൽ വിശാലത കാണുവാൻ കഴിയാത്ത അവസ്ഥ, കൂടെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചവരിൽ നിന്ന് ഉണ്ടായ നിസഹകരണം , നേത്യത്വത്തിൽ ഉണ്ടാകുന്ന വ്യാജവാഗ്ദാനങ്ങളും ഒതുക്കൽ നടപടികളും ,കാര്യകഴിയുമ്പോൾ തള്ളികളയു‌ന്നവർ, , സഭയിലെ ഭിന്നതയും പക്ഷം പിടിക്കലും , അർഹമായി ലഭിക്കേണ്ട മാന്യതയും സാമ്പത്തീകവും, സ്ഥാനവും, അവസരങ്ങളും മനപൂർവ്വം നഷ്പ്പെടുത്തുന്ന സഹചര്യങ്ങൾ, സമ്പന്നപ്രീണനം……. ഇങ്ങനെ എണ്ണി പറയുവാൻ അനേക കാരണങ്ങൾ ഇനിയുമുണ്ട്.

അതെ… ശുശ്രൂഷകരെ നിങ്ങൾ മനുഷ്യർ തന്നെയാണ് . നിങ്ങൾക്കും വേദനിക്കുന്ന മനസുണ്ട്, വിശക്കുന്ന വയറുണ്ട്, ക്ഷീണിക്കുന്ന ശരീരമുണ്ട്, പ്രതീക്ഷ അർപ്പിക്കുന്ന മക്കൾ ഉണ്ട് , വസ്ത്രം ധരിക്കുന്നവരാണ് , നിങ്ങൾ ഒറ്റമുറി വാടകവീട്ടിൽ , പാഴ്സനേജിൽ താമസിച്ചാൽ മതി എന്ന് ചിന്തിക്കുന്നവരുടെ കൂടെ ആയിരിക്കാം നിങ്ങൾ ശുശ്രൂഷിക്കുന്നത്
ജോലിയും വീടും സകലതും വിട്ട് ഒരു ജീവിതം കർത്താവിനായി മാത്രം എന്ന് പറഞ്ഞ് ഇറങ്ങി തിരിച്ചവർ . അന്യദേശത്ത് കൂട്ടുവിശ്വാസികൾക്ക് വേണ്ടി സ്വന്തം കാര്യങ്ങൾ ത്യജിച്ചവർ നിസഹായകരാകുമ്പോൾ ഒരു ദേശത്ത് സെറ്റിലായവർക്ക് നിങ്ങളുടെ വേദന മനസിലാകണം എന്ന് നിർബന്ധമില്ല
എങ്ങനെയും കർമ്മേലിന്റെ മുകളിൽ ഏറ്റ പരാജയത്തിന് പകരം ചെയ്യാൻ കരുതി ഇരിക്കുന്നവർ കസേരയുടെയും അധികാരത്തിന്റെ ബലത്തിൽ കരുതിയിരിക്കുന്നുണ്ടായിരിക്കാം . ഇതോന്നും അഗ്നിമായ രഥത്തിൽ സഞ്ചരിക്കുന്നവന് ഒതുങ്ങുവാനുള്ള കാരണമല്ല. ദൈവത്തിന് നിങ്ങളുടെ സഹചര്യങ്ങളെക്കാൾ നിങ്ങളുടെ അഭിഷേകവുമായാണ് ബന്ധമുള്ളത്.

ഇവിടെ നിനക്ക് എന്തു കാര്യം

വ്യത്യസ്തമായ സഹചര്യങ്ങൾ മൂലം ചൂരച്ചെടിയുടെ നിഴലിൽ ഒതുങ്ങിയവരോട് ദൈവത്തിന് ചോദിക്കാവാനുള്ളത് ” ഇവിടെ നിനക്ക് എന്ത് കാര്യം ” ചൂരച്ചെടി നിങ്ങളുടെ പ്രസംഗപീഠമല്ല. നിങ്ങളുടെ നിയോഗത്തിൽ ചൂരച്ചെടിയുടെ ഇരുട്ടിൽ വച്ച് ദൈവത്തിന് ഒന്നും ചെയ്യാൻ ഇല്ല. അവിടെ നിന്ന് പുറത്ത് വച്ചാണ് ദൈവീക അഭിക്ഷേക തൈലം പകരപെടെണ്ടത്. നിങ്ങളാൽ നിയോഗിക്കപ്പെടെണ്ടവർ നിങ്ങൾ ഒതുങ്ങിയ ഈ തണലിൽ ഇല്ല. പുറപ്പെടുക….. നിങ്ങളുടെ മേൽ വ്യാപരിച്ച ദൈവകൃപയുടെ ഇരട്ടി പങ്കു ആഗ്രഹിക്കുന്നവർ അഭിഷേകം ചെയ്യപ്പെടുവാനുണ്ട്. ഇതുമതി എന്ന് നിങ്ങൾ തീരുമാനിച്ചാൽ പോരാ , ദൈവം തീരുമാനിക്കട്ടെ. നിങ്ങളെ ഏൽപ്പിച്ച ശുശ്രൂഷയുടെ അധികാരി നിങ്ങൾ അല്ല, ദൈവമാണ് പരമാധികാരി. കാർമേഘങ്ങൾക്ക് എന്നും സൂര്യനെ മറച്ചു വക്കുവാൻ കഴിയില്ല. സാഹചര്യങ്ങൾക്ക് നിങ്ങളെ എന്നും മറച്ചു വക്കുവാൻ കഴിയില്ല. ദൈവം സഹചര്യങ്ങളുടെ നടുവിൽ ഇടപെടുന്ന ദൈവമാണ്. തിരുവെഴുത്തിലെ വിശ്വാസവീരൻമാർക്ക് വീഴ്ച്ച സംഭവിക്കാത്തവർ ആരുമില്ല.. പക്ഷെ ദൈവം വീണ്ടും അവസരങ്ങൾ നൽകുന്ന ദൈവമാണ്. ഇന്ന് ദൈവത്തിന് നിങ്ങളോട് ചോദിക്കാൻ ഒരു ചോദ്യമുണ്ട് …. “ഇവിടെ നിനക്ക് എന്തു കാര്യം ? “

-Advertisement-

You might also like
Comments
Loading...