ലേഖനം:ഒരു സ്ഥലം മാറ്റ കദനകഥ | പാസ്റ്റർ ഷിജു മാത്യു,കൽക്കട്ട

ഇപ്പോൾ എങ്ങും പാസ്റ്റർമാരുടെ സ്ഥലംമാറ്റ സമയം ആണല്ലോ. വളരെ മാനസിക പ്രയാസങ്ങളിൽ കൂടെ ദൈവദാസന്മാർ കടന്നു പോകുന്ന സമയം . സാധാരണ ജോലിക്കാരായ, അല്ലേൽ ബിസിനസ്‌കാരായ വിശ്വാസികളെ സംബന്ധിച്ചു ഇതൊന്നും ഒരു വിഷയമേ അല്ല. സ്വന്തമായി ഉണ്ടാക്കിയ വീട്ടിൽ സുഗമായി കഴിയ്‌യുന്നവർക്കു ആണ്ടിൽ ആണ്ടിൽ കെട്ടും കിടക്കയും എടുത്തു പോകേണ്ടി വരുന്നവരുടെ വിഷമം എങ്ങനെ അറിയാൻ . അറിഞ്ഞാൽ തന്നെ ഒരു കാര്യവും ഇല്ല.

ഓരോ സുവിശേഷകനും ഒരുപാട് പ്രതീക്ഷകളോടാണ് ഓരോ ചർച്ചിലും എത്തുന്നത് (സാമ്പത്തികം അല്ല, ചിലപ്പോൾ അങ്ങനെ ഉള്ളവർ കണ്ടേക്കാം).ഒരു സഭ നല്ലനിലയിൽ വളർത്തി ആത്മാക്കളെ നേടി വിശ്വാസികൾക്കു ആത്മമീകമായും ഫൗതീകമായും നന്മകൾ ഉണ്ടാകണം എന്ന് ആഗ്രഹിക്കുകയും അതിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നവർ. തന്റെ വിശ്വാസികളുടെ പ്രയാസങ്ങൾ സ്വന്തമെന്നു എണ്ണി അവരെ കരുതുന്നവർ. അവരുടെ നന്മകൾ കണ്ട് അതിൽ ഏറ്റവും സന്തോഷിക്കുന്നവർ….

വിശ്വാസികൾ നൽകുന്ന ദശാംശവും സ്തോത്രകാഴ്ച്ചയും മാത്രം ആശ്രയിച്ചു കഴിയുന്ന ഒരു കൂട്ടർ. കുഞ്ഞുങ്ങളെ നല്ല സ്കൂളിൽ വിടാൻ കഴിയാത്തവർ. വിശ്വാസികൾ നല്ലവീടുകളിൽ പാർക്കുമ്പോൾ ഫൈത്‌ഹോമിന്റെ ഇടുങ്ങിയ ചുവരിൽ ഒതുങ്ങുന്നവർ. ആരോടും പരാതി ഇല്ലാതെ എല്ലാം ഉള്ളിൽ ഒതുക്കി കണ്ണിനീർ കുടിക്കുന്ന എത്രയോ ദൈവദാസൻമാർ….

വലിയ “so called” ശ്രിശ്രുഷ ഇല്ലാത്ത, രാഷ്ട്രിയ പിടിപാടില്ലാത്ത, കാലുവാരൽ അറിയാത്ത, അവരിൽ ചിലർക്കു നല്ല സഭകൾ ലഭിക്കുന്നത് ആയുസ്സിൽ ഒരു പ്രാവിശ്യം ആയിരിക്കും. ഇങ്ങനെ ഉള്ള സാധരണ സുവിഷേകരേ കാലാവധി കണക്കു പറഞ്ഞു ഓടിക്കാൻ മിടുക്കരായ കുറച്ചു സഭക്കാരും …എവിടെയാണ് മൂന്നാം വർഷം മാറണമെന്ന്‌ ഉള്ളത് (എല്ലാത്തിനും വചനം തപ്പുന്നവരോടാണ്). ഓരോ പാസ്റ്റർമാരെയും കാലാവധി പൂർത്തി ആക്കി പറഞ്ഞു വിടുമ്പോൾ എന്ത് പുണ്യം ആണ് സഭക്ക് കിട്ടുന്നത്. അവരുടെ കുഞ്ഞുങ്ങളുടെ അഡ്മിഷൻ, പുതിയ സാഹചര്യങ്ങൾ, എല്ലാം ആയി ഒന്ന് അഡ്ജസ്റ്റ് ആയി വരുമ്പോളേക്കും അടുത്ത മാറ്റം. ഇത്രയും കാലം കൊണ്ട് ദൈവദാസൻമാരെ മാറ്റി മാറ്റി സഭക്ക് എന്ത് കിട്ടി. വേദനയോടെ പോയ ദൈവദാസന്റെ കണ്ണുനീർ അല്ലേ ???…..

പൗലോസ് ആസ്യയിൽ പ്രസംഗിക്കരുതെന്നു പരിശുദ്ധമാവു വിലക്കി. ഇപ്പോൾ അയക്കുന്നതും, കൊണ്ടുവരുന്നതും എല്ലാം സഭ ആണ്…ഒരിക്കൽ എങ്കിലും നമ്മൾ ദൈവാലോചന പ്രകാരം ഒരു പാസ്റ്ററെ കൊണ്ട് വരികയോ, അയക്കുകയോ ചെയ്തിട്ടുണ്ടോ??.. ഓരോ പാസ്റ്റർമാർ പോകുമ്പോളും വലിയ പ്രതീക്ഷയോടെയാണ് പുതിയ ആളെ നമ്മൾ കാത്തിരിക്കുന്നത് ….പുതി യ ആൾ വന്നു ഒരു മാസം കഴിയുമ്പം പറയും മറ്റേ (പഴയ) പുള്ളി ആയിരുന്നു നല്ലതെന്നു ..പിന്നെ പുതിയ ആളെ മാറ്റാൻ അടുത്ത തന്ത്രം മെനയും…അടുത്തപുള്ളി വരും കഥ പിന്നേം സെയിം …..

പാസ്റ്റർ മാറിയാൽ സഭ നന്നാകുമോ??
പാസ്റ്റർ മാറിയാൽ സഭ വളരുമോ ??
പാസ്റ്റർ മാറിയാൽ വിശ്വാസികൾ നന്നാകുമോ??
പാസ്റ്റർ മാറിയാൽ നമ്മുടെ രോഗം മാറുമോ??
പാസ്റ്റർ മാറിയാൽ എല്ലാർക്കും നന്മ വരുമോ ??
പാസ്റ്റർ മാറിയാൽ സഭയിലെ എല്ലാ പ്രശനവും തീരുമോ ??

Yes എന്നാണ് എങ്കിൽ പാസ്റ്ററെ മാറ്റു …

ഇല്ലെങ്കിൽ ആ പാവങ്ങൾ കുറഞ്ഞത് ഒരു 5 കൊല്ലം എങ്കിലും ഇരിക്കട്ടെ …..

അവരും മനുഷ്യരാണ് …..ഒരായുസ്സ് കര്ത്താവിനുവേണ്ടി മാറ്റി വെച്ചവർ……മറ്റു പല മാർഗങ്ങൾ ഉണ്ടായിട്ടും ഉയിർ സഭക്കും ദൈവമക്കൾക്കും വേണ്ടി ഉഴിഞവർ…… അവർക്കും വേണ്ടേ നല്ല ജീവിതം??? ………അവരും നല്ല ഫൈത്‌ഹോമുകളിൽ പാർക്കണ്ടേ ?? അവരുടെ കുഞ്ഞുങ്ങളും നല്ല സ്കൂളിൽ പഠിക്കണ്ടേ???..

അവരും നന്നായി ജീവിക്കട്ടെ …….പക്ഷെ നമ്മുടെ ചിലവിൽ അല്ല..
അവരെ വിളിച്ച ദൈവം നമ്മളെ ഏല്പിച്ച നമകളിലൂടെ അവരും ജീവിക്കട്ടെ …അവരെ നമ്മുടെ സഭയിൽ ആക്കിവച്ച അത്രയും നാൾ …….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.