യു.എ.ഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

ദുബൈ: യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ ഇന്നു മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്കന്‍ മേഖലകളില്‍ ഇടിയോടെ കൂടിയ ശക്തമായ മഴയുണ്ടാകും. കാറ്റിനു സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

റാസല്‍ഖൈമ ജബല്‍ ജൈസ് മലനിരകളില്‍ ഇന്നലെ ചെറിയതോതില്‍ മഴപെയ്തിരുന്നു. തണുത്തകാറ്റ് വീശുന്നുണ്ട്. നാളെയും മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like