ഡല്‍ഹിയിൽ ഹോട്ടലില്‍ തീപിടിത്തം, പതിനേഴു മരണം, മലയാളികളും കുടുങ്ങിയതായി സൂചന

ന്യൂഡല്‍ഹി: ഡല്‍ഹി കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ പതിനേഴു പേര്‍ മരിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മലയാളി കുടുംബവും അകപ്പെട്ടിട്ടുള്ളതായി സൂചനയുണ്ട്. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു.

post watermark60x60

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 26 ഓളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പൂര്‍ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു.

ഹോട്ടലിന്റെ നാലാം നിലയിലാണ് തീ ആദ്യം കണ്ടതെന്ന് ഡല്‍ഹി അഗ്നിശമസേന ഡയറക്‌ടര്‍ ജി.സി. മിശ്ര പറഞ്ഞു. രണ്ടാം നിലവരെയും തീ പടര്‍ന്നിരുന്നു. രാവിലെ ഏഴു മണിവരെയും ഹോട്ടലിന്റെ മുകളിലെ നിലയില്‍നിന്നും കനത്ത പുകയും തീയും ഉയര്‍ന്നിരുന്നു. തീ പൂര്‍ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു.

-ADVERTISEMENT-

You might also like