ആത്മമാരി പെയ്തിറങ്ങിയ യു.പി.എൽ.പി.എഫ് ജനറൽ കൺവൻഷൻ സമാപിച്ചു

വാർത്ത: സജി നിലമ്പൂർ

ബെംഗളൂരു: അനേക മീറ്റിംഗുകൾക്കു സാക്ഷ്യം വഹിച്ചിട്ടുള്ള ബാംഗ്ലൂർ പട്ടണത്തിൽ നടന്ന യു.പി.എൽ.പി.എഫ് ജനറൽ കൺവൻഷൻ വേറിട്ട അനുഭവമായി. അടുക്കോടും ചിട്ടയോടും ആൾകൂട്ടം കൊണ്ടും കൺവൻഷൻ ശ്രദ്ദേയമായി. 2019 ജനുവരി 4,5,6 തീയതികളിൽ നടന്ന മീറ്റിംഗിൽ പാസ്റ്റമാരായ സാം കുമരകം, വി.വി. സാജൻ വയനാട്, അനീഷ് കാവാലം എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിച്ചു. പാസ്റ്റർമാരായ തോമസ് സി. എബ്രഹാം, ടി.എസ്. മാത്യു, കെ.വി. ജോൺസൻ എന്നിവർ വിവിധ യോഗങ്ങൾക്കു അധ്യക്ഷത വഹിച്ചു. യു.പി.എൽ.പി.എഫ് സ്ഥാപക പ്രസിഡന്റ്‌ സിസ്റ്റർ മേഴ്‌സി മണിയുടെ നേതൃത്വത്തിൽ 36 അമ്മമാർ അടങ്ങുന്ന സംഘത്തിന്റെ ഒത്തൊരുമയോടുള്ള പ്രവർത്തനം മീറ്റിംഗിന്റെ വിജയത്തിന് മാറ്റു കൂട്ടി. സംഘാകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധരാളം ജനങ്ങൾ കടന്നു വന്നു. സിസ്റ്റർ ആൻ തരിയന്റെ നേതൃത്വത്തിൽ 36 സഹോദരിമാർ ആലപിച്ച സംഗീത ശുശ്രൂഷ ജനത്തിന്റെ ഇടയിലേക്ക് ആത്മമാരി പെയ്തിറങ്ങുന്ന അനുഭവമായി മാറി. അവസാന ദിവസത്തിൽ സ്ത്രീ ശബ്‌ദം എന്ന വാർത്ത പത്രിക പ്രകാശനം ചെയ്തു. പ്രസംഗാനന്തരം ‘കർത്താവു താൻ ഗംഭീര നാദത്തോടും…’ എന്ന പ്രത്യാശ ഗാനത്തെ തുടർന്ന് പാസ്റ്റർ എം. കുഞ്ഞപ്പി പ്രാർത്ഥിച്ചു ആശിർവാദം പറഞ്ഞതോടുകൂടി നേതൃത്വത്തിൽ ജനറൽ കൺവൻഷനു തിരശീല വീണു. സിസ്റ്റർ മേഴ്സി മാണി, പ്രൊഫ. സാറാ തോമസ്, ഡോ. ജ്യോതി ജോൺസൻ, സിസ്റ്റർ സുനില വർ​ഗ്​ഗീസ് തുടങ്ങിയവർ നേതൃത്വം വഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.