അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്റ്റിക്റ്റ് സൂപ്രണ്ടായി വീണ്ടും റവ. വി.റ്റി ഏബ്രഹാം

കോഴിക്കോട്: മലബാർ അസംബ്ലീസ് ഓഫ് ഗോഡ് (എ.ജി) ജില്ലാ 27-ാമത് കോൺഫ്രൻസിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റവ. ഡോ. വി.റ്റി ഏബ്രഹാം വീണ്ടും ജില്ലാ സൂപ്രണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റർ കെ.യു പീറ്റർ അസിസ്റ്റന്റ് സൂപ്രണ്ടായി ചുമതലയേറ്റു. പാസ്റ്റർ സി.വി. വിൽസൺ സെക്രട്ടറിയായും പാസ്റ്റർ അനീഷ് എം. ഐപ്പ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ഹെൻസിൽ ജോസഫ് കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

സഭാ പ്രതിനിധികളും വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പാസ്റ്റർമാരുമടക്കം ആകെ 316 പേർ കോൺഫ്രൻസിൽ പങ്കെടുത്തു.

സഭയുടെ ഭാവി പ്രവർത്തനങ്ങൾക്കും ആത്മീയ വികസനത്തിനുമായി വിവിധ നിർദ്ദേശങ്ങളും പരിപാടികളും സമ്മേളനത്തിൽ അവതരിപ്പിച്ചു.
കോൺഫ്രൻസ് ആത്മീയ ഉണർവ്വിനും സംഘടനാ ശക്തീകരണത്തിനും വഴിയൊരുക്കുന്നതായി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading