എ.ജി. മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷന് നാളെ തുടക്കമാകും; തത്സമയം ക്രൈസ്തവ എഴുത്തുപുരയിൽ

പുനലൂര്‍: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ ജനറല്‍ കണ്‍വന്‍ഷന്‍ നാളെ മുതല്‍ 13 വരെ പുനലൂര്‍ എ.ജി കണ്‍വന്‍ഷന്‍ ഗ്രൗണ്ടില്‍ നടക്കും. നാളെ വൈകിട്ട് 6 മണിക്ക് സഭാ സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച മുതല്‍ ശനിയാഴ്ച വരെ വൈകിട്ട് 6 മുതല്‍ 9 വരെ നടക്കുന്ന പൊതുയോഗങ്ങളില്‍ റവ. ഏബ്രഹാം തോമസ് (ചെന്നൈ), റവ. ജോണ്‍സന്‍ വര്‍ഗീസ് (ബാംഗ്ലൂര്‍), റവ. ജോര്‍ജ്ജ് പി. ചാക്കോ, റവ. ഡോ. പി.എസ്. ഫിലിപ്പ്, റവ. ടി.ജെ. സാമുവല്‍, ഡോ. ഐസക് ചെറിയാന്‍, റവ. പ്രഭ റ്റി. തങ്കച്ചന്‍, റവ. കെ.ജെ. മാത്യു, റവ. എബി അയിരൂര്‍ എന്നിവര്‍ പ്രസംഗിക്കും.

തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപൂരം ജില്ലകളിലായി 53 സെക്ഷനുകളാണ് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിനുള്ളത്. 1000 സഭകളില്‍ നിന്നായി 25000 പേര്‍ കണ്‍വന്‍ഷനില്‍ വിവിധ യോഗങ്ങളില്‍ സംബന്ധിക്കും. 9,10 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ ശുശ്രൂഷക സെമിനാര്‍, 11 വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചക്ക് 12.30 വരെ മിഷന്‍ സമ്മേളനം, ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 4.30 വരെ ഓര്‍ഡിനേഷന്‍ ശുശ്രൂഷ, 12ന് രാവിലെ സണ്ടേസ്കൂള്‍ സമ്മേളനം, ഉച്ചകഴിഞ്ഞ് യുവജന (സി.എ) സമ്മേളനം എന്നിവ നടക്കും. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും മറ്റ് ദൈവദാസന്മാരും വിവിധ യോഗങ്ങളില്‍ ശുശ്രൂഷിക്കുന്നതായിരിക്കും. 13 ഞായറാഴ്ച രാവിലെ 9 മണി മുതല്‍ പൊതുസഭായോഗം ആരംഭിക്കും. സഭാ സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ് സമാപന സന്ദേശം നല്‍കും. ഏ.ജി. ക്വയര്‍ ഗാനശുശ്രൂഷ നിര്‍വ്വഹിക്കും. ഡിസ്ട്രിക്ട് ട്രഷറാര്‍ റവ. എ. രാജന്‍ ചെയര്‍മാനായി വിപുലമായി കമ്മിറ്റി കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 15000 ത്തിലധികം സഭാവിശ്വാസികള്‍ സംയുക്ത ആരാധനയില്‍ സംബന്ധിക്കും എന്നു പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഹാർവെസ്റ് ടി.വി യുടെ സഹകരണത്തോടെ ക്രൈസ്തവ എഴുത്തുപുര പേജിൽ എല്ലാ യോഗങ്ങളുടെയും തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like